കൊള്ളുമ്മൽ ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(കൊല്ലുമ്മൽ ജെ ബി എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊള്ളുമ്മൽ ജെ ബി എസ്
വിലാസം
പെരിങ്ങാ‌ടി

പെരിങ്ങാടി പി.ഒ,
കണ്ണൂർ
,
673310
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽkjbsperingadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജേഷ് സി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ചൊക്ലി സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ഈ പ്രദേശത്തിന്റെ വിദ്യാകേന്ദ്രം എന്ന നിലയിൽ ഈ നാടിന്റെ പുരോഗതിയിൽ അനന്തമായ സംഭാവനകൾ നൽകി വരുന്നു .

                സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നതും കഴിവ് തെളിയിച്ചതുമായ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച വിദ്യാലയമാണിത്. വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഭൗതിക സാഹചര്യങ്ങളോട് കൂടി പ്രവർത്തിച്ചിരുന്ന വിദ്യാലയമാണിത്. ആ കാലഘട്ടത്തിൽ മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഭൗതിക സാഹചര്യം ഈ വിദ്യാലയത്തിൽ നിലനിന്നിരുന്നു. 
          പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ അനന്തൻ നമ്പ്യാർ ഈ വിദ്യാലയത്തിന്റെ പ്രശസ്തിക്കും മികച്ച അക്കാദമിക നിലവാരത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത അധ്യാപകനായിരുന്നു. ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രവർത്തനം വരെ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല കെട്ടിടവും ഫർണിച്ചർ ഈ വിദ്യാലയത്തിന് ഉണ്ടായിരുന്നു. എന്നാൽ കാലഘട്ടത്തിന് അനുസരിച്ച്  ആധുനിക വത്കരിക്കാൻ കഴിഞ്ഞിട്ടില്ല. L.K.G. മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു ഇവിടെ രണ്ടു ബിൽഡിങ്ങുകളിലായി 6 ക്ലാസ് മുറികളും, ഒരു ഓഫിസ് മുറിയും,  അടുക്കളയും കിണറും മോട്ടോർ ഉൾപ്പെടെ പൈപ്പ് കണക്ഷനും കുട്ടിക്കളുടെ എണ്ണത്തിന് അനുസരിച്ചുള്ള മൂത്രപ്പുരയും ഉണ്ട്. കുടാതെ മൂന്ന് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 സയൻസ് ക്ലബ്ബ്,  കാർഷിക ക്ലബ്ബ്,  ആരോഗ്യ ക്ലബ്ബ്, വിദ്യരംഗം,  ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്.
    1) ഇംഗ്ലിഷ് നൈപുണ്യം വർദ്ധിപ്പിക്കാൻ സപോക്കൻ ഇംഗ്ലിഷ് ക്ലാസ്.
      2) കമ്പ്യൂട്ടർ വിദ്യാഭ്യാസം.
       
       3) പിന്നോക്ക               വിദ്യാർത്ഥികൾക്ക് വൈകുന്നേരം
ക്ലാസ്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Kollummal, Junior Basic School

https://goo.gl/maps/ujx5CnvWYGZVDj679

Map
"https://schoolwiki.in/index.php?title=കൊള്ളുമ്മൽ_ജെ_ബി_എസ്&oldid=2528425" എന്ന താളിൽനിന്ന് ശേഖരിച്ചത്