എ. യു. പി. എസ്. അഴിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തനിമയുടെ സമസ്ത സൗന്ദര്യവും ഇതൾ വിടർത്തി പ്രകൃതി നിറച്ചാർത്തണിയിച്ച പ്രശാന്തസുന്ദരമായ കടമ്പഴിപ്പുറത്തു നന്മകൾ കതിരിട്ടു ചാഞ്ചാടുന്ന ഈ ഗ്രാമത്തിൽ മലർവാടിയുടെ മണിമുറ്റത് മാനത്തിന് മുത്തം നൽകി നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം അഞ്ജതയുടെ അന്ധകാരത്തിൽ ആണ്ടുകിടന്ന ഗ്രാമീണ ജനതയ്ക്ക് ജ്ഞാനത്തിന്റെ വെളിച്ചം നൽകി നീണ്ട 115 വർഷം പിന്നിട്ടു കഴിഞ്ഞു .ഈ കാലയളവിൽ വിദ്യാഭ്യാസരംഗത്തു മഹനീയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നുള്ളത് ചാരിതാർഥ്യ ജനകമാണ് .അഴിയെന്നുരിന്റെ അഴകായ് അക്ഷര മുത്തുകൾ വിതറികൊണ്ട് അഴിയന്നുർ വിദ്യാലയം നൂറ്റി പതിനഞ്ചാം വർഷത്തിലേക്കു ഉജ്ജ്വല പ്രൗഢിയോടെ ...നിറഞ്ഞ അഭിമാനത്തോടെ കാൽവെക്കുന്നു ..ഒരു നൂറ്റാണ്ടിനു മുമ്പ് നമ്മുടെ പൂർവികർ കാഴ്ച്ച വെച്ച ദീർഘ വീക്ഷണത്തിന്റെയും പുരോഗമന ചിന്തയുടെയും ഫലമാണു നാം ഇന്നു എത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ...കാലവും കാരണവന്മാരും കൈമാറിയ പാരമ്പര്യം തെല്ലിട പോലും തെറ്റാതെ കാത്തുസൂക്ഷിക്കുന്നതു ഇന്നത്തെ ഈ വളർച്ചയ്ക്കു ഉത്തമ ഉദാഹരണമാണ്. ഇന്ന് നാടിന്റെ നാനാഭാഗത്തും വിജയശ്രീലാളിതരായി എത്രയോ പ്രതിഭകൾ നമ്മുടെ ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തികാണിക്കുന്നു എന്നുള്ളത് നമ്മുക്കു ഏവർക്കും അഭിമാനിക്കാം .അദ്ധ്യാപിക അധ്യാപകന്മാരുടെ കൂട്ടായ പ്രവർത്തനം അവരുടെ സേവനത്തിനു മാറ്റു കുട്ടുന്നതിനോടൊപ്പം വിദ്യാത്ഥികളോടുള്ള വാത്സല്യവും സഹപ്രവർത്തകരോടുള്ള സ്‌നേഹവും രക്ഷിതാക്കളോടുള്ള ബഹുമാനവും വിദ്യാലയത്തെ പുരോഗതിയിലേക്കു നയിക്കുന്നു
എ. യു. പി. എസ്. അഴിയന്നൂർ | |
---|---|
![]() | |
വിലാസം | |
അഴിയന്നൂർ AUPS AZHIYANNUR,AZHIYANNUR KATAMPAZHIPURAM
PALAKKAD , AZHIYANNUR പി.ഒ. , 678633 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1/06/1908 - JUNE - 1908 |
വിവരങ്ങൾ | |
ഫോൺ | 04662267157 |
ഇമെയിൽ | aupsazhiyannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20354 (സമേതം) |
യുഡൈസ് കോഡ് | 32060300609 |
വിക്കിഡാറ്റ | Q64690139 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | OTTAPPALAM |
താലൂക്ക് | OTTAPALAM |
ബ്ലോക്ക് പഞ്ചായത്ത് | SREEKRISHNAPURAM |
തദ്ദേശസ്വയംഭരണസ്ഥാപനം | KATAMPZHIPURAM |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | AIDED |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | UP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 415 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K SANKARANARAYANAN |
പി.ടി.എ. പ്രസിഡണ്ട് | UNNIKUTTAN T |
എം.പി.ടി.എ. പ്രസിഡണ്ട് | PREETHILAKSHMI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
![](/images/thumb/c/c0/WhatsApp_Image_2022-03-07_at_6.37.21_PM.jpg/127px-WhatsApp_Image_2022-03-07_at_6.37.21_PM.jpg)
ചരിത്രം
വളരെ തഴക്കവും പഴക്കവും ചെന്ന 114 വയസായ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് നമ്മുക്കൊരു യാത്ര പോകാം . .ഒരുപാട് തലമുറകൾക്കു വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിൽ സ്കൂൾ എത്തിയിട്ട് കാലങ്ങളേറെ കടന്നു പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്തിയ പലരും ഇന്നു ഇല്ല .എങ്കിലും അവരുടെ അനുഗ്രഹം കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ ആണ് അഴിയന്നുർ വിദ്യാലയം സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി നേട്ടങ്ങളുടെ പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ വിദ്യാലയ മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നു എങ്കിലും പടിപടിയായുള്ള ഉയർച്ചയാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി ഇന്നും പ്രയാണം തുടരുന്നു...കുഞ്ചുണ്ണി ഗുപ്തൻ സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം വരെ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തി ആറാംതരം നിലവിൽ വന്നു തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ യു പി സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ നാട്ടുകാരുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ട് ഒരു ഹൈസ്കൂളും ഒരു യു പി സ്കൂളും പടുത്തുയർത്തി ..രക്ഷിതാക്കളുടെ കൈപിടിച്ചു സ്കൂയിലേക്കു വരുന്ന ഒന്നുമറിയാത്ത പിഞ്ചുകുട്ടികളെ മുശാരി മൂശയിൽ തന്റെ മനോഗതത്തിനനുസരിചു സാധനങ്ങൾ വാർത്തെടുക്കുന്ന മാതിരി വാർത്തെടുത്തു അടുത്ത ക്ലാസിലേക്കു അയച്ചിരുന്ന അദ്ധ്യാപകർ ....
ഭൗതികസൗകര്യങ്ങൾ
![](/images/thumb/f/f7/WhatsApp_Image_2022-03-07_at_7.11.49_PM-1.jpg/114px-WhatsApp_Image_2022-03-07_at_7.11.49_PM-1.jpg)
![](/images/thumb/1/12/WhatsApp_Image_2022-03-07_at_7.11.49_PM-3.jpg/300px-WhatsApp_Image_2022-03-07_at_7.11.49_PM-3.jpg)
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഏകദേശം മൂന്നു ഏക്കറോളം വിസ്‌തൃതിയിൽ എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് എന്നീ വിഭാഗങ്ങൾ ഏഴു കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .ടൈൽ വിരിച്ച് നവീകരിക്കുകയും പ്രോജെക്ടർകൾ ഫിക്സ് ചെയ്ത ക്ലാസ് റൂമുകൾ , നവീകരിച്ച ശാസ്ത്ര ലാബ് , ലൈബ്രറി, എല്ലാ ക്ലാസ്സിലും ഫാൻ കുടിവെള്ള സൗകര്യം ആധുനിക സംവിധാനങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് . സ്മാർട്ട് ക്ലാസ്റൂം ആക്കിയ ഒന്നാം ക്ലാസ്
വൈറ്റ് ബോർഡുകൾ ,നവീകരിച്ച പ്രീപ്രൈമറി കെട്ടിടം ,കളിയുപകരണങ്ങൾ ,കുട്ടികളുടെ പാർക്ക് , ഓഡിറ്റോറിയം , വിശാലമായ കളിസ്ഥലം കുടിവെള്ളത്തിനായി കുഴൽ കിണർ .നവീകരിച്ച പാചകപ്പുര ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ വിദ്യാലയത്തിലുണ്ട്
1 .ഐ ടി അധിഷ്ഠിത ക്ലാസ്സ്‌റൂം പഠനം
![](/images/thumb/5/56/WhatsApp_Image_2022-03-08_at_11.05.44_PM-1.jpg/300px-WhatsApp_Image_2022-03-08_at_11.05.44_PM-1.jpg)
2 .നവീകരിച്ച അസംബ്ലി ഹാൾ .
3 .സ്മാർട്ട് ക്ലാസ്സ് റൂമുകൾ
4 .ലൈബ്രറി സൗകര്യങ്ങൾ
5 .പാചകപുര
6 .സ്കൂൾ ബസ്
7 .ബാൻഡ് പരിശീലനം
8 .ഫുട്ബോൾ പരിശീലനം എഫ് സി കറ്റാലിയ അക്കാദമി
9 .പബ്ലിക് അനൗൺസ്‌മെൻറ് സിസ്റ്റം
10 .വൈറ്റ് ബോർഡ്സ്
11 . ക്രിക്കറ്റ് പരിശീലനം
12 . യോഗ പരിശീലനം
![](/images/thumb/c/c0/WhatsApp_Image_2022-03-07_at_6.37.21_PM.jpg/146px-WhatsApp_Image_2022-03-07_at_6.37.21_PM.jpg)
13. കായിക പരിശീലനം
![](/images/thumb/f/fc/WhatsApp_Image_2022-03-07_at_7.11.49_PM.jpg/173px-WhatsApp_Image_2022-03-07_at_7.11.49_PM.jpg)
![](/images/thumb/c/ce/WhatsApp_Image_2022-03-07_at_7.11.49_PM-2.jpg/207px-WhatsApp_Image_2022-03-07_at_7.11.49_PM-2.jpg)
14. നവീകരിച്ച ശാസ്ത്ര ലാബ്
15. വിദ്യാർത്ഥി സൗഹൃദ പഠനാന്തരീക്ഷം
![](/images/thumb/2/27/WhatsApp_Image_2022-03-07_at_7.11.49_PM-4.jpg/225px-WhatsApp_Image_2022-03-07_at_7.11.49_PM-4.jpg)
![](/images/thumb/d/d5/WhatsApp_Image_2022-03-07_at_9.37.05_PM.jpg/246px-WhatsApp_Image_2022-03-07_at_9.37.05_PM.jpg)
![](/images/thumb/3/3d/WhatsApp_Image_2022-03-07_at_9.37.06_PM.jpg/261px-WhatsApp_Image_2022-03-07_at_9.37.06_PM.jpg)
![](/images/thumb/6/62/WhatsApp_Image_2022-03-07_at_9.37.06_PM-1.jpg/249px-WhatsApp_Image_2022-03-07_at_9.37.06_PM-1.jpg)
![](/images/thumb/b/bc/WhatsApp_Image_2022-03-08_at_11.14.15_PM.jpg/300px-WhatsApp_Image_2022-03-08_at_11.14.15_PM.jpg)
അക്കാദമിക സൗകര്യങ്ങൾ
ഒരു സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളാണ് ആ സ്കൂളിനെ മികവിന്റെ തലത്തിലേക്ക് ഉയർത്തുന്നത് .അദ്ധ്യാപകർ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ നല്ല ഒരു സമൂഹത്തെയാണു വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം എൽ എസ് എസ് ,യു എസ് എസ് സ്‌കോളർഷിപ് പരീക്ഷകൾക്ക് പ്രതേക പരിശീലനം .എ യു പി എസ് അഴിയന്നുർ സ്കൂളിൽ ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂളിന്റെ അക്കാദമിക മേഖലയിലെ മികവ് ഇന്നും നിലനിന്നുപോരുന്നു ..
ജനറൽ പി ടി എ ഓരോ ടേമിലും സി പി ടി എ എല്ലാ മാസത്തിലും നടന്നു വരുന്നു കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയി നടത്തി വരുന്നു രക്ഷിതാക്കളുടെ സഹകരണം എല്ലാ യോഗങ്ങളിലും ഉറപ്പു വരുത്തുന്നു കുട്ടികളുടെ പഠന നിലവാരത്തെ കുറിച്ച വിലയിരുത്താനുള്ള ഒഎസ് വേദിയായി സി പി ടി എ മാറുന്നു വിഷയാടിസ്ഥാനത്തിൽ ക്ലബുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു ഹരിത സേനയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം ഔഷധ തോട്ടം എന്നിവ പരിപാലിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകമായി പരിശീലനം നൽകി വരുന്നു ഇത് രക്ഷിതാക്കളുടെ പിന്തുണയോടെയാണ് നടന്നു വരുന്നത് കായിക പരിശീലനം ശാസ്ത്ര ,കല മേളകൾക് പ്രത്യേക പരിശീലനം നൽകി വരുന്നു കുട്ടികളുടെ പാഠ്യ പാഠ്യേതര ഉൽപ്പന്നങ്ങളുടെ പ്രദര്ശനം,ശില്പശാല എന്നിവ നടത്തുന്നു മികച്ച ലൈബ്രറി വായനയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു സ്കൂൾ പരിസരത്തെ വ്യക്തികളെ പ്രയോജനപ്പെടുത്തി അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നു വാർഷിക പ്ലാൻ അനുസരിച്ച ചിട്ടയായി പ്രവർത്തനങ്ങൾ നടന്നു
ഇപ്പോഴത്തെ HM ശ്രീ ശങ്കരനാരായണൻ മാസ്റ്റർ
![](/images/thumb/1/1b/WhatsApp_Image_2022-03-15_at_1.39.52_AM.jpg/300px-WhatsApp_Image_2022-03-15_at_1.39.52_AM.jpg)
എസ് ആർ ജി യോഗങ്ങൾ
കുട്ടികൾക്കായുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാകുന്നതിൽ എസ് ആർ ജി യോഗങ്ങൾക്കു വളരെ പങ്കാണുള്ളത്
പ്രധാനാദ്ധ്യാപകനും അദ്ധ്യാപകരും അടങ്ങുന്ന കൂട്ടായ്മ ..
എൽ പി യു പി വിഭാഗത്തിൽ പ്രത്യേകം കൺവീനർമാർ ..എൽ പി വിഭാഗത്തിൽ ശ്രീമതി ഗീത ടീച്ചർ യു പി വിഭാഗത്തിൽ ശ്രീജ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ വിഷയാടിസ്ഥാനത്തിലുള്ള എസ് ആർ ജി കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത രണ്ടു ആഴ്ചകളിലെ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു ..സ്കൂളിൽ മൊത്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ലാസ്സ്മുറികളിൽ വരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും എസ് ആർ ജി യോഗങ്ങളിൽ സമയം കണ്ടെത്തുന്നു ...ദിനാചരണങ്ങൾ മത്സരങ്ങൾ മേളകൾ ഫീൽഡ്ട്രിപ്കൾ ബോധവത്കരണക്ലാസ്സുകൾ എന്നിവ യോഗങ്ങളിൽ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നു
ക്ലബ്ബുകൾ ,യൂണിറ്റുകൾ
സയൻസ് ,സോഷ്യൽ,ഇംഗ്ലീഷ് ,ഗണിതം ശാസ്‌ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,പ്രവർത്തിപരിചയം എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നിവഭംഗിയായി നടത്തി വരുന്നു .കരാട്ടെ ,ഡാൻസ് ,സംഗീതം ,ചിത്രരചന ,യോഗ ക്ലാസുകൾ എന്നിവക്കു പരിശീലനങ്ങൾ നൽകുന്നു . ക്ലബുകളുടെ നേതൃത്തത്തിൽ ഒത്തിരിയേറെ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു .
ക്ലബുകൾ
സയൻസ് ക്ലബ്ബ്
ഗാലക്സി ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ വിദ്യാലയത്തിൽ ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു വിദ്യാർത്ഥികളിൽ ശാസ്‌ത്ര അഭിരുചി വളർത്തുന്നതിലും ശാസ്ത്ര വിഷയങ്ങളിൽ താല്പര്യങ്ങൾ വളർത്തുന്നതിനും ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു ശാസ്ത്ര പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പാഠഭാഗങ്ങൾ വിദ്യാർഥികളിലേക് എത്തിക്കുന്നതിനും അവർക്കു സ്വയം പരീക്ഷണങ്ങളിലേർപ്പെടുന്നതിനും നിരീക്ഷണത്തിലേർപ്പെടുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനും ശാസ്ത്ര പഠനത്തെ നിത്യ ജീവിതവുമായി ബന്ധപെടുത്താനും ശാസ്ത്രാവബോധം വളർത്തുന്നതിനും സഹായിക്കുന്നു കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ രസകരമാകുന്നതിനും താല്പര്യം വളർത്തുന്നതിനും വളരെയധികം പ്രയോജനപ്പെടുന്നു വ്യക്‌തിത്വ വികാസത്തിനും നേതൃശേഷി വളർത്തുന്നതിനും ഉപകരിക്കുന്നു ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശില്പശാലകൾ, പരീക്ഷണങ്ങളിൽ ഏർപ്പെടൽ ,സെമിനാറുകൾ , ചർച്ചകൾ , ബോധവത്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ, ദിനാചരണങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ എന്നിവ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കുന്നു സ്‌കൂൾ ലാബ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ കൊടുക്കുന്നു .ശാസ്ത്രലാബിൽ കുട്ടികൾക്കു കൈകാര്യം ചെയ്യാന് അനുയോജ്യമായ രീതിയിൽ എല്ലാ ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു ലഘു പരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായവ ,ടെസ്റ്റ് ട്യൂബുകൾ സ്പിരിറ് ലാംപ്, ബിക്കറുകൾ മൈക്രോസ്കോപ്പ് ആസിഡുകൾ ബിക്കറുകൾ ,മോഡലുകൾ ചിത്രങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു ലാബിൽ തന്നെ പരീക്ഷണങ്ങളിൽ ഏർപെടുന്നതിനാവശ്യമായ മേശകൾ പ്രൊജക്ടർ സംവിധനം എന്നിവയും ഉണ്ട്
ജൂൺ 5 പരിസ്ഥിതി ദിനത്തോടെ ഇ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക് തുടക്കമായി ചന്ദ്ര ദിനം ഓസോൺ ദിനം ബഹിരാകാശവാരാഘോഷം ശാസ്ത്ര ദിനം എന്നിവ വളരെ പ്രാദാന്യത്തോടെ ആഘോഷിക്കുന്നുണ്ട് ശാസ്ത്രജ്ഞ്യാൻമാരുടെ ജന്മദിനങ്ങൾ ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു ദിനങ്ങൾ കുട്ടികൾ പ്രാദാന്യനാതോടെ ആചരിക്കുന്നു
isro ബഹിരാകാശവാരാഘോഷവുമായി വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരങ്ങളിൽ എല്ലാ വർഷങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് 2011 isro യുടെ best wsw സ്കൂൾ അവാർഡും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് ഇത് ശാസ്ത്ര ക്ലബ് നു അഭിമാനാർഹമായ നേട്ടമാണ് . [[പ്രമാണം:WhatsApp Image 2022-03-12 at 1.50.13 PM(1).jpg|ഇടത്ത്|ലഘുചിത്രം|272x272px|
![](/images/thumb/5/50/WhatsApp_Image_2022-03-12_at_1.50.28_PM.jpg/300px-WhatsApp_Image_2022-03-12_at_1.50.28_PM.jpg)
[[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM(2).jpg|ഇടത്ത്|ലഘുചിത്രം|
![](/images/thumb/c/c6/WhatsApp_Image_2022-03-12_at_10.51.28_PM%281%29.jpg/300px-WhatsApp_Image_2022-03-12_at_10.51.28_PM%281%29.jpg)
]]]]
![](/images/thumb/7/74/WhatsApp_Image_2022-03-12_at_1.50.11_PM.jpg/232px-WhatsApp_Image_2022-03-12_at_1.50.11_PM.jpg)
![](/images/thumb/5/59/WhatsApp_Image_2022-03-12_at_10.51.28_PM.jpg/300px-WhatsApp_Image_2022-03-12_at_10.51.28_PM.jpg)
![](/images/thumb/f/fd/WhatsApp_Image_2022-03-12_at_1.50.10_PM.jpg/300px-WhatsApp_Image_2022-03-12_at_1.50.10_PM.jpg)
![](/images/thumb/8/8f/WhatsApp_Image_2022-03-13_at_11.21.54_AM.jpg/187px-WhatsApp_Image_2022-03-13_at_11.21.54_AM.jpg)
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ കഥകളും കവിതകളും പരിശീലിപ്പിക്കുന്നു..മൂന്നു തരത്തിലുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു .ചർച്ച ഓൺലൈൻ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിനായുള്ള പ്രവർത്തനങ്ങൾ ..ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ് ലക്ഷ്യങ്ങൾ ..സംസാര ശേഷി വർധിപ്പിക്കുന്നതിനു ..നൂതന അവസരങ്ങൾ നൽകാൻ ..വാക്കാലുള്ള ഭാഷാ കഴിവുകൾ പരിശീലിക്കുന്നു ..വായന എഴുത്തു കേൾക്കൽ സംസാരിക്കാൻ വിമർശനാത്മക ചിന്ത എന്നിവ കൊണ്ടുവരുന്നു .ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ്ബിനെ പ്രതിനിധികരിച് പൊതുപ്രസംഗം കവിതപാരായണം സംവാദ മത്സരം ലിസ്റ്റണിങ് പ്രാക്ടീസ് അടിസ്ഥാന വ്യാകരണ ടീച്ചിങ് സ്കിറ്റ് എന്നിവ നടത്തി .എല്ലാ ആഴ്ചയും ഞങൾ ഇംഗ്ലീഷിൽ പത്രം ഉണ്ടാക്കുകയും പ്രാർത്ഥനാസമയത്തു അവതരിപ്പിക്കുകയും ചെയ്യും
![](/images/thumb/f/f0/WhatsApp_Image_2022-03-12_at_11.39.13_PM.jpg/300px-WhatsApp_Image_2022-03-12_at_11.39.13_PM.jpg)
![](/images/thumb/3/3b/WhatsApp_Image_2022-03-12_at_10.36.55_PM.jpg/119px-WhatsApp_Image_2022-03-12_at_10.36.55_PM.jpg)
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യ ക്ലബ് വിജയകരമായി മുന്നേറുന്നു .എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്‌തു വരുന്നു .വിവിധ മത്സരങ്ങൾ നടത്തുന്നു .സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു ഞങ്ങളുടെ വിദ്യാലയത്തിലെ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സന്ധ്യ ടീച്ചർ ആണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത് .സ്കൂളിലെ 35 കുട്ടികളെ സാമൂഹ്യശാസ്ത്ര ക്ലബിലെ അംഗങ്ങളായി തിരഞ്ഞെടുത്തു .കുട്ടികളുടെ കൺവീനർ ആയി 6 ആം ക്ലാസ്സിലെ ശ്രീനന്ദ എൻ സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു .കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് നടത്തിവരുന്നു .വിഞ്ജാനത്തോടൊപ്പം അന്വേഷണചിന്താഗതിയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു അറിവു നേടുവാൻ എന്നിവയൊക്കെയാണു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം .ഇതിനെല്ലാം വേണ്ടി അദ്ധ്യാപകർ കുട്ടികളെ പ്രാപ്തരാക്കുകയും കുട്ടികൾ സജീവ പങ്കാളിത്തം കാഴ്ചവെക്കുകയും ചെയ്തു .ഹിരോഷിമ നാഗസാക്കി ദിനാചരണം ,സ്വതന്ത്ര ദിനാഘോഷം ഗാന്ധിജയന്തി ,ശിശുദിനം ,റിപ്പബ്ലിക്ക് ദിനം തുടങി ദിനാചരണങ്ങളെല്ലാം നല്ല രീതിയിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി .പതിപ്പു നിർമ്മാണം ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു .സബ്‌ജില്ല തലത്തിൽ നടന്ന സ്വതന്ത്ര ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗം സരസ്വതി എസ് രണ്ടാംസ്ഥാനം നേടിയെടുത്തു .സ്കൂളിനു അഭിമാനം .
![](/images/thumb/5/5c/WhatsApp_Image_2022-03-09_at_9.56.08_PM.jpg/300px-WhatsApp_Image_2022-03-09_at_9.56.08_PM.jpg)
![](/images/thumb/4/4c/WhatsApp_Image_2022-03-09_at_9.51.26_PM.jpg/300px-WhatsApp_Image_2022-03-09_at_9.51.26_PM.jpg)
ഗണിത ക്ലബ്ബ്
രാമാനുജ മാത്‍സ് ക്ലബ് ന്റെ ഒരു വർഷം കൂടി കടന്നുപോകുബോൾ ഒരുപാട് കൂട്ടുകാരെ കൂടെ കൂട്ടാൻ കഴിഞ്ഞിരിക്കുന്നു സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത പാഠ്യപ്രവർത്തനങ്ങളെ കൂടാതെ കുട്ടികൾക് അവരുടെ ചിന്താശേഷിയും സർഗാത്മകതയും ഗണിതവുമായി സമന്വയിപ്പിക്കാൻ ഗണിത ക്ലബി ന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് മാത്‍സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ അസംബ്ലയിൽ ഗണിതശാസ്ത്രജ്ഞനെ പരിചയപ്പെടൽ പസിൽസ് അവതരണം വിവിധ ഗണിത പുസ്തകങ്ങൾ പരിചയപ്പെടൽ എന്നിവ നടത്താറുണ്ട് സ്കൂൾ തല മാത്‍സ് ഫെയർ നടത്തുകയും വിജയികളെ ഉപജില്ലാ മത്സരങ്ങൾക് പരിശീലനം കൊടുക്കുകയും ചെയ്യുന്നു സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിക്കുകയും ഗണിത ചോദ്യപെട്ടി രൂപീകരിക്കുകയും ചെയ്യുന്നുണ്ട് ഇ വർഷത്തെ ഗണിതക്ലബ് രൂപീകരണവും ഉത്ഘാടനവും ഓൺലൈൻ ആയി ജൂൺ മാസത്തിൽ നടന്നു വിവിധ ജ്യാമ്യതീയ രൂപങ്ങളുടെയും ശ്രേണിയുടെ വർണ വൈവിധ്യ ചിത്രീകരണവും ഇ കോവിഡ് കാലത്ത് കുട്ടികൾ ചെയ്തിരുന്നു അവയെല്ലാം ഉൾപ്പെടുത്തി മാഗസിൻ ശ്രീ രാമാനുജാ എന്ന പേരിൽ നിർമിച്ചിട്ടുണ്ട് ദേശീയ ഗണിതശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു രാമാനുജന്റെ ജീവചരിത്രം വിവിധ സംഭാവനകൾ എന്ന പേരിൽ ഒരു സെമിനാര് സംഘടിപ്പിച്ചു ഗണിതത്തോടുള്ള ഭയം മാറ്റിനിർത്തി ഗണിത കൗതുകങ്ങൾ കണ്ടെത്താൻ ആസ്വദിക്കാൻ കുട്ടികൾക്കു ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
![](/images/thumb/5/55/WhatsApp_Image_2022-03-11_at_11.53.45_PM.jpg/274px-WhatsApp_Image_2022-03-11_at_11.53.45_PM.jpg)
![](/images/thumb/9/9c/WhatsApp_Image_2022-03-11_at_11.58.59_PM.jpg/266px-WhatsApp_Image_2022-03-11_at_11.58.59_PM.jpg)
![](/images/thumb/e/e0/WhatsApp_Image_2022-03-12_at_12.00.30_AM.jpg/264px-WhatsApp_Image_2022-03-12_at_12.00.30_AM.jpg)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ഈ വിദ്യാലയത്തെ വെളിച്ചത്തിലേക്കു നയിച്ചവർ#
*പൊട്ടരായ്ക്കൽ രാമഗുപ്‌തൻ
*പട്ടഞ്ചിരിക്കാരൻ കണ്ണൻ മേനോൻ
*തൃപ്പലമുണ്ട കാളത്ത് ശങ്കരൻ നായർ
*കുന്നയ്ക്ക പറമ്പിൽ ബാലകൃഷ്ണൻ നായർ
*കോട്ടായി മൊടക്കാ കുഞ്ചുണ്ണി നായർ
*വയങ്കരപ്പാടം കുട്ടിക്കൃഷ്ണനെഴുത്തച്ഛൻ
*പാറേക്കാട്ട് അച്യുതൻ നായർ
*എഴക്കാടു പഴനിമല
*ശ്രീ സി പി നാരായണതരകൻ
*ശ്രീ ഉണ്ണിഗുപ്തൻ
*ശ്രീ കുട്ടികൃഷ്ണഗുപ്തൻ
*ശ്രീ എം സി കുഞ്ഞിരാമഗുപ്തൻ
*കൊങ്ങശ്ശേരി ശിവശങ്കരൻ മാസ്റ്റർ
*തോട്ടശ്ശേരി മീനാക്ഷിയമ്മ
*ശ്രീമതി ലക്ഷ്മികുട്ടിയമ്മ
*മാരായമംഗലം ഗോവിന്ദൻ നായർ
*ശ്രീ സി കെ നാരായണ ഗുപ്തൻ
* വാലം കല്ലിങ്ങൽ കുട്ടിക്കൃഷ്ണൻ മാസ്റ്റർ
*ശ്രീ സി പി കുഞ്ചുണ്ണിഗുപ്തൻ
*വയ്യങ്കരപ്പാടത്തെ ലക്ഷ്മിക്കുട്ടി ടീച്ചർ
*ശ്രീ എം ശങ്കരൻനായർ മാസ്റ്റർ
- ശ്രീ കുഞ്ചുണ്ണി മാസ്റ്റർ
- ശ്രീ രാമൻകുട്ടി മാസ്റ്റർ
ഇവരെല്ലാം ഇന്നും അനുഗ്രഹങ്ങൾ ചൊരിയുന്നു
വിദ്യാലയത്തിന്റെ പുരോഗതിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്യുന്നവർ ഇനിയും ഉണ്ട് --റിട്ടയർ ചെയ്തതെങ്കിലും കൂടെ നിന്ന് ഞങ്ങൾക്ക് വഴികാട്ടുന്നവർ -
- ശ്രീ കുഞ്ഞൻ നമ്പൂതിരി മാസ്റ്റർ
- ശ്രീമതി പൊന്നമ്മ ടീച്ചർ
- ശ്രീമതി ഭാനുമതി ടീച്ചർ
- ശ്രീമതി രാധ ടീച്ചർ
- ശ്രീമതി ബേബി ടീച്ചർ
- ശ്രീമതി ടി പി രാധ ടീച്ചർ
- ശ്രീമതി ശാന്ത ടീച്ചർ
- ശ്രീ നാരായണൻ മാസ്റ്റർ
- ശ്രീമതി ഗൗരി ടീച്ചർ
- ശ്രീമതി വസന്ത ടീച്ചർ
- ശ്രീമതി തങ്കമ്മു ടീച്ചർ
- ശ്രീ അജയൻ മാസ്റ്റർ
- ശ്രീമതി സീതാലക്ഷ്‌മി ടീച്ചർ
- ശ്രീമതി ശാരദ ടീച്ചർ
- ശ്രീമതി വസന്ത ടീച്ചർ
നേട്ടങ്ങൾ
- 2007 മുതൽ 2019 വരെ സബ്‌ജില്ലാ കായിക മേളയിൽ എൽ പി യു പി ഓവർ ഓൾ ചാമ്പ്യൻഷിപ്
- 2011 ൽ ISRO യുടെ ബെസ്റ് WSW അവാർഡ് ലഭിച്ചിട്ടുണ്ട് .
- പ്രവർത്തിപരിജയമേളകളിൽ സബ്‌ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം
- ഗണിതശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം
- യുറീക്ക വിജനോത്സവത്തിൽ പഞ്ചായത്ത് മേഖലാതലം ഒന്നാം സ്ഥാനം
- സംസ്ഥാന പ്രവർത്തിപരിചയമേളകളിൽ എല്ലാവർഷവും വിവിധ ഇനങ്ങളിൽ A ഗ്രേഡ്
2013 കായികമേള ചാമ്പ്യന്മാർ
![](/images/thumb/2/2b/WhatsApp_Image_2022-03-12_at_11.09.39_PM%281%29.jpg/300px-WhatsApp_Image_2022-03-12_at_11.09.39_PM%281%29.jpg)
![](/images/thumb/c/c2/WhatsApp_Image_2022-03-15_at_12.43.02_PM.jpg/300px-WhatsApp_Image_2022-03-15_at_12.43.02_PM.jpg)
![](/images/thumb/6/67/WhatsApp_Image_2022-03-12_at_11.09.39_PM.jpg/300px-WhatsApp_Image_2022-03-12_at_11.09.39_PM.jpg)
![](/images/thumb/1/1a/WhatsApp_Image_2022-03-12_at_11.09.39_PM%283%29.jpg/300px-WhatsApp_Image_2022-03-12_at_11.09.39_PM%283%29.jpg)
![](/images/thumb/7/71/WhatsApp_Image_2022-03-13_at_12.21.40_PM.jpg/233px-WhatsApp_Image_2022-03-13_at_12.21.40_PM.jpg)
![](/images/thumb/2/23/WhatsApp_Image_2022-03-13_at_12.21.38_PM.jpg/226px-WhatsApp_Image_2022-03-13_at_12.21.38_PM.jpg)
![](/images/thumb/3/30/WhatsApp_Image_2022-03-13_at_4.10.10_PM.jpg/300px-WhatsApp_Image_2022-03-13_at_4.10.10_PM.jpg)
![](/images/thumb/e/e3/WhatsApp_Image_2022-03-12_at_11.20.56_PM.jpg/300px-WhatsApp_Image_2022-03-12_at_11.20.56_PM.jpg)
![](/images/thumb/c/c4/WhatsApp_Image_2022-03-12_at_11.09.39_PM%282%29.jpg/300px-WhatsApp_Image_2022-03-12_at_11.09.39_PM%282%29.jpg)
മാനേജ്മെന്റ്
കൈമാറി വന്ന മാനേജ്മെന്റുകൾ
ശ്രീ കുഞ്ചുണ്ണി ഗുപ്തൻ - ചുണ്ടേക്കാട് ശ്രീ കുട്ടൻമുത്താൻ
- വെളേളങ്ങാട്ടിൽ അപ്പുക്കുട്ടി ഗുപ്തൻ
- ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തൻ
ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ് അഴിയന്നുരിന്റെ അഭിമാനസ്തംഭമായ നമ്മുടെ ഈ വിദ്യാലയം. ശ്രീ കുഞ്ചുണ്ണി ഗുപ്തൻ പൊതുകാര്യ പ്രസക്തനായിരുന്നു കടമ്പഴിപ്പുറം സബ് രെജിസ്ടർ ഓഫീസ് , ചന്ത, കടമ്പഴിപ്പുറം പബ്ലിക് ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ വന്നത് ഇദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ് കടമ്പഴിപ്പുറം ഹൈസ്കൂൾ, ആലങ്ങാട് എൽ പി സ്കൂൾ എന്നിവ സ്ഥാപിച്ചതും ഇദ്ദേഹമാണ്
.
- ശ്രീ സി ആർ ഗുപ്തൻ
ശ്രീ കുഞ്ചുണ്ണിഗുപ്തന്റെ മരണ ശേഷം ശ്രീ രാമകൃഷ്ണഗുപ്തൻ മാനേജർ സ്ഥാനം ഏറ്റെടുത്തു കടമ്പഴിപ്പുറം ഹൈസ്കൂളിലെ പ്രധനാധ്യപകനായിരുന്നു മികച്ച ഒരു ശാസ്ത്രാദ്ധ്യാപകൻ കൂടി ആയിരുന്നു അദ്ദേഹം വിദ്യാലത്തിന്റെ ഉയർച്ചയിൽ അദ്ദേഹo വളരെയഥികം പങ്കു വഹിച്ചു
- ശ്രീ സി ഗോപിനാഥ്
![](/images/thumb/8/8d/WhatsApp_Image_2022-03-11_at_11.37.57_PM.jpg/165px-WhatsApp_Image_2022-03-11_at_11.37.57_PM.jpg)
ശ്രീ രാമകൃഷ്ണഗുപ്തന്റെ മരണശേഷം മകൻ ശ്രീ സി ഗോപിനാഥൻ മാനേജർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹവും ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും പിന്തുണയും നമ്മുടെ സ്ഥാപനത്തിന് കൈമുതലായുണ്ട് ഒപ്പം നിന്ന് ഒപ്പം നടന്നു കൈകോർത്തു വിദ്യാലയത്തിന്റെ നിലവാരവും യശസ്സും ഉയർത്താൻ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സഹകരണം വിദ്യാലയത്തിന്റെ കരുത്താണ് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ട്
![](/images/thumb/6/6a/WhatsApp_Image_2022-03-14_at_11.30.20_PM%281%29.jpg/190px-WhatsApp_Image_2022-03-14_at_11.30.20_PM%281%29.jpg)
![](/images/thumb/3/3b/WhatsApp_Image_2022-03-14_at_11.30.20_PM.jpg/205px-WhatsApp_Image_2022-03-14_at_11.30.20_PM.jpg)
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
എല്ലാ കുട്ടികളും വീട്ടിൽ ഒരു തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഒരു സെമിനാർ ഓൺലൈൻ ആയി സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് ഓൺലൈൻ ആയി നടത്തി
![](/images/thumb/7/72/WhatsApp_Image_2022-03-15_at_12.05.33_AM.jpg/300px-WhatsApp_Image_2022-03-15_at_12.05.33_AM.jpg)
![](/images/thumb/d/d3/WhatsApp_Image_2022-03-14_at_10.50.52_PM.jpg/300px-WhatsApp_Image_2022-03-14_at_10.50.52_PM.jpg)
![](/images/thumb/d/d5/WhatsApp_Image_2022-03-13_at_11.07.19_PM.jpg/300px-WhatsApp_Image_2022-03-13_at_11.07.19_PM.jpg)
![](/images/thumb/8/83/WhatsApp_Image_2022-03-15_at_12.52.28_AM.jpg/300px-WhatsApp_Image_2022-03-15_at_12.52.28_AM.jpg)
ജൂലായ് 5 ബഷീർ ദിനം
![](/images/thumb/0/0d/WhatsApp_Image_2022-03-15_at_10.57.10_AM.jpg/142px-WhatsApp_Image_2022-03-15_at_10.57.10_AM.jpg)
ബഷീർ അനുസ്മരണ പരിപാടികൾക് വിശിഷ്ടതിഥിയായി സാഹിത്യവേദി കൺവീനറുമായ ശ്രീ കെ എൻ കുട്ടി മാസ്റ്റർ ബഷീർ കഥകളിലൂടെ കഥാപാത്രമായി കുട്ടികൾ രംഗാവിഷ്കാരണം നടത്തി
![](/images/thumb/c/c3/WhatsApp_Image_2022-03-15_at_11.13.06_AM.jpg/143px-WhatsApp_Image_2022-03-15_at_11.13.06_AM.jpg)
![](/images/thumb/c/c7/WhatsApp_Image_2022-03-15_at_11.16.02_AM.jpg/185px-WhatsApp_Image_2022-03-15_at_11.16.02_AM.jpg)
![](/images/thumb/b/bb/WhatsApp_Image_2022-03-15_at_10.59.20_AM.jpg/153px-WhatsApp_Image_2022-03-15_at_10.59.20_AM.jpg)
ജൂൺ 19 വായനാദിനം
വായനാദിനം സമുചിതമായിത്തന്നെ ആഘോഷിച്ചു ഓൺലൈൻ ആയി രചാനാ മത്സരങ്ങൾ നടത്തി മഹാത്മാ ദേശീയ വായനശാലയിലെ പ്രവർത്തകർ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു
![](/images/thumb/0/0a/WhatsApp_Image_2022-03-15_at_12.30.21_PM.jpg/300px-WhatsApp_Image_2022-03-15_at_12.30.21_PM.jpg)
ജൂലായ് 21 ചാന്ദ്രദിനം
![](/images/thumb/4/4f/WhatsApp_Image_2022-03-15_at_11.11.02_AM.jpg/102px-WhatsApp_Image_2022-03-15_at_11.11.02_AM.jpg)
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദിന ക്വിസ് പതിപ്പുകൾ കവിത ചൊല്ലൽ ന്യൂസ് റിപ്പോർട്ടിങ് വീഡിയോ പ്രസന്റേഷൻ എന്നിവയും നടത്തുകയുണ്ടായി
![](/images/thumb/7/74/WhatsApp_Image_2022-03-15_at_11.11.02_AM%284%29.jpg/300px-WhatsApp_Image_2022-03-15_at_11.11.02_AM%284%29.jpg)
![](/images/thumb/c/ca/WhatsApp_Image_2022-03-15_at_11.11.02_AM%283%29.jpg/135px-WhatsApp_Image_2022-03-15_at_11.11.02_AM%283%29.jpg)
![](/images/thumb/e/e6/WhatsApp_Image_2022-03-15_at_11.11.02_AM%281%29.jpg/146px-WhatsApp_Image_2022-03-15_at_11.11.02_AM%281%29.jpg)
ആഗസ്റ്റ് 15 സ്വതന്ത്ര ദിനം
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം,അമൃതോത്സവം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു അമൃതോത്സവത്തിന്റെ ഭാഗമായി നടന്ന ഉപജില്ലാ ദേശഭക്തി ഗാന മത്സരത്തിൽ എൽ പി , യു പി വിഭാഗങ്ങളിൽ പങ്കെടുപ്പിച്ചു വിദ്യാലയത്തിൽ സ്വാതന്ത്ര്യദിന ക്വിസ് പതിപ്പുകൾ ക്ലാസ് തല ദേശഭക്തിഗാന മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു
![](/images/thumb/a/ad/WhatsApp_Image_2022-03-14_at_11.19.23_PM%282%29.jpg/300px-WhatsApp_Image_2022-03-14_at_11.19.23_PM%282%29.jpg)
![](/images/thumb/1/18/WhatsApp_Image_2022-03-14_at_11.16.25_PM.jpg/300px-WhatsApp_Image_2022-03-14_at_11.16.25_PM.jpg)
സെപ്റ്റംബർ 16 ഓസോൺ ദിനം
ഓസോൺ ദിനം ബോധവത്കരണ ക്ലാസ് ,സെമിനാർ നടത്തിയും പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചും നല്ലരീതിയിൽ സംഘടിപ്പിച്ചു
ഒക്‌ടോബർ 2 ഗാന്ധി ജയന്തി
ഗാന്ധിജിയുടെ 152 ആം ജന്മവാർഷികം സമുചിതമായി ആഘോഷിച്ചു ഗാന്ധി ക്വിസ് പ്രസംഗമത്സരം ചിത്ര രചന ഗാന്ധിജിയുടെ പ്രച്ഛന്ന വേഷം ഉപന്യാസ മത്സരം എന്നിവ ഓൺലൈൻ ആയി നടത്തി ഗാന്ധിജയന്തിയെ കുറിച്ച് പ്രധാനാധ്യപകൻ ശങ്കരനാരായണൻ മാസ്റ്റർ സന്ദേശം നൽകി
![](/images/thumb/a/a2/WhatsApp_Image_2022-03-14_at_11.19.24_PM.jpg/113px-WhatsApp_Image_2022-03-14_at_11.19.24_PM.jpg)
![](/images/thumb/3/3b/WhatsApp_Image_2022-03-14_at_11.19.23_PM%281%29.jpg/300px-WhatsApp_Image_2022-03-14_at_11.19.23_PM%281%29.jpg)
![](/images/thumb/c/c8/WhatsApp_Image_2022-03-14_at_11.19.24_PM%281%29.jpg/161px-WhatsApp_Image_2022-03-14_at_11.19.24_PM%281%29.jpg)
നവംബർ 1 കേരള പിറവി ദിനം
ഒന്നര വർഷത്തെ ഇടവേളക് ഇടവേളക്കു ശേഷം വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും പ്രകടമായി പ്രവേശനോത്സവം വാർഡ് മെമ്പർ സുരേഷ്ബാബു ഉത്ഘാടനം ചെയ്തു മാനേജർ സി ഗോപിനാഥൻ പി ടി എ പ്രസിഡന്റ് ഉണ്ണിക്കുട്ടൻ എം പി ടി എ പ്രസിഡന്റ് പ്രീതിലക്ഷ്മി പൂർവാദ്ധ്യാപകർ പങ്കെടുത്തു ഒന്നാം ക്ലാസ്സിലെ അധ്യാപരുടെ വക ഒന്നാം ക്ലാസ്സിലെ കുട്ടികൾക് പഠനോപകരണങ്ങളും മിഠായിയും വിതരണം ചെയ്തു
![](/images/thumb/f/fe/WhatsApp_Image_2022-03-15_at_11.41.23_AM.jpg/300px-WhatsApp_Image_2022-03-15_at_11.41.23_AM.jpg)
![](/images/thumb/e/e2/WhatsApp_Image_2022-03-15_at_11.41.23_AM%281%29.jpg/300px-WhatsApp_Image_2022-03-15_at_11.41.23_AM%281%29.jpg)
നവംബർ 14 ശിശുദിനം
![](/images/thumb/7/7a/WhatsApp_Image_2022-03-14_at_11.19.24_PM%282%29.jpg/300px-WhatsApp_Image_2022-03-14_at_11.19.24_PM%282%29.jpg)
സംസ്‌കൃത ദിനം
ശ്രവണ മാസത്തിലെ പൗർണമി നാളിൽ ആണ് സംസ്കൃതദിനാഘോഷം നടത്താറുള്ളത് സംസ്‌കൃത റാലി ഗാനാലാപനം സംസ്‌കൃത നാടകം തുടങ്ങി നിരവധി കലാപരിപാടികളോടെയും സംസകൃത പണ്ഡിതന്മാരുടെ സാന്നിധ്യത്തോടെ വിപുലമായി ആചരിച്ചു
ഫെബ്രുവരി ഇരുപത്തി എട്ടിനു ദേശീയ ശാസ്ത്ര ദിനം
അടുത്തറിയാം ആഴത്തിലറിയാം സി വി രാമനിലേക്കു .............
എല്ലാ വർഷവും ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു .ആഘോഷത്തിൽ പ്രസംഗങ്ങൾ തീമുകളും ആശയങ്ങളും അടിസ്ഥാനമാക്കിയുള്ള ശാസ്‌ത്ര പ്രദർശനങ്ങൾ ക്വിസ് മത്സരങ്ങൾ ചെറിയ പരീക്ഷണങ്ങൾ പ്രസന്റേഷൻ എന്നിവ ഉൾപ്പെടുത്തി .
![](/images/thumb/4/46/WhatsApp_Image_2022-03-09_at_11.56.45_PM-1.jpg/181px-WhatsApp_Image_2022-03-09_at_11.56.45_PM-1.jpg)
![](/images/thumb/1/17/WhatsApp_Image_2022-03-09_at_11.58.15_PM.jpg/261px-WhatsApp_Image_2022-03-09_at_11.58.15_PM.jpg)
![](/images/thumb/3/39/WhatsApp_Image_2022-03-09_at_11.58.15_PM-1.jpg/194px-WhatsApp_Image_2022-03-09_at_11.58.15_PM-1.jpg)
ആഘോഷങ്ങൾ
![](/images/thumb/4/46/WhatsApp_Image_2022-03-11_at_11.23.10_PM.jpg/300px-WhatsApp_Image_2022-03-11_at_11.23.10_PM.jpg)
ഞങ്ങളുടെ വിദ്യാലയത്തിൽ എല്ലാ വർഷവും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചു ആഘോഷങ്ങൾ നടത്തിവരുന്നു .ക്രിസ്മസ് ,ഓണം .വാർഷിക ആഘോഷങ്ങൾ കലാപരിപാടികളും വിശിഷ്ടവ്യക്തികളുടെ ആശംസകളും അതിലുൾപ്പെടുന്നു ....
![](/images/thumb/b/b6/WhatsApp_Image_2022-03-11_at_11.23.10_PM%284%29.jpg/300px-WhatsApp_Image_2022-03-11_at_11.23.10_PM%284%29.jpg)
![](/images/thumb/2/25/20354_profile3.jpg/183px-20354_profile3.jpg)
![](/images/thumb/e/ee/WhatsApp_Image_2022-03-11_at_11.23.10_PM%283%29.jpg/300px-WhatsApp_Image_2022-03-11_at_11.23.10_PM%283%29.jpg)
![](/images/thumb/9/9d/WhatsApp_Image_2022-03-11_at_12.03.49_AM%283%29.jpg/300px-WhatsApp_Image_2022-03-11_at_12.03.49_AM%283%29.jpg)
![](/images/thumb/1/18/WhatsApp_Image_2022-03-11_at_12.03.49_AM%282%29.jpg/251px-WhatsApp_Image_2022-03-11_at_12.03.49_AM%282%29.jpg)
കലോത്സവങ്ങൾ
കലകളുടെ പ്രാധാന്യം നമുക്കു കാണാൻ സാധിക്കും തേച്ചുമിനീക്കിയാൽ കാന്തിയും മൂല്യവും വെക്കുന്ന നിരവധി രത്നങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ അധികമാരുടെയും ശ്രദ്ധയിൽ പെടാതെ കിടപ്പുണ്ട് .അവരെ തേടിപ്പിടിച്ചു അവരുടെ കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ വിദ്യാത്ഥികൾക്കുവേണ്ടി യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു....
![](/images/thumb/8/82/WhatsApp_Image_2022-03-14_at_10.17.10_PM.jpg/300px-WhatsApp_Image_2022-03-14_at_10.17.10_PM.jpg)
![](/images/thumb/c/ca/WhatsApp_Image_2022-03-13_at_4.53.50_PM.jpg/300px-WhatsApp_Image_2022-03-13_at_4.53.50_PM.jpg)
![](/images/thumb/3/32/WhatsApp_Image_2022-03-13_at_4.53.49_PM%284%29.jpg/300px-WhatsApp_Image_2022-03-13_at_4.53.49_PM%284%29.jpg)
![](/images/thumb/0/00/WhatsApp_Image_2022-03-13_at_4.53.49_PM%281%29.jpg/300px-WhatsApp_Image_2022-03-13_at_4.53.49_PM%281%29.jpg)
![](/images/thumb/e/ec/WhatsApp_Image_2022-03-11_at_11.23.10_PM%282%29.jpg/172px-WhatsApp_Image_2022-03-11_at_11.23.10_PM%282%29.jpg)
പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
സ്കൂൾതല പ്രവർത്തി പരിചയ മേള ...
![](/images/thumb/7/77/WhatsApp_Image_2022-03-13_at_5.17.24_PM%281%29.jpg/300px-WhatsApp_Image_2022-03-13_at_5.17.24_PM%281%29.jpg)
ഓരോ കൂട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളേ കണ്ടെത്തി അവയെ പരിപോഷിപ്പി ക്കുന്നതിനോടൊപ്പം കുട്ടികളെ നാളയുടെ സ്വയംപര്യാപ്‍തമായ പൗരന്മാർ എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപടനാ ക്ലസ്സുകൾ സ്കൂളിൽ നടന്നുവരുന്നത് ..ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യ മുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാത്ഥികളെ സമുഹത്തിന് നൽകാൻ ഉതകുന്ന രീതിയിലുളള പരിശീലനം കൊടുക്കുന്നു .പേപ്പർ കൊണ്ടുള്ള കളിപ്പാട്ടനിർമാണം ,ചിരട്ടക്കൊണ്ടുള്ള നിർമാണം ,പേപ്പർ ബാഗ് നിർമാണം ,വെജിറ്റബിൾ പ്രിറ്റിങ് ,,തുടങ്ങി യവയെല്ലാം വളരെ മികച്ച പ്രകടനങ്ങൾ കഴിവുകൾ കുട്ടികൾ കഴുച്ചവെക്കുന്നു .
![](/images/thumb/5/54/WhatsApp_Image_2022-03-13_at_11.23.09_AM.jpg/300px-WhatsApp_Image_2022-03-13_at_11.23.09_AM.jpg)
![](/images/thumb/c/c2/WhatsApp_Image_2022-03-13_at_11.23.07_AM.jpg/300px-WhatsApp_Image_2022-03-13_at_11.23.07_AM.jpg)
![](/images/thumb/7/7a/WhatsApp_Image_2022-03-13_at_5.17.23_PM%281%29.jpg/116px-WhatsApp_Image_2022-03-13_at_5.17.23_PM%281%29.jpg)
![](/images/thumb/7/73/WhatsApp_Image_2022-03-13_at_5.21.03_PM%281%29.jpg/191px-WhatsApp_Image_2022-03-13_at_5.21.03_PM%281%29.jpg)
![](/images/thumb/9/93/WhatsApp_Image_2022-03-14_at_10.50.54_PM.jpg/300px-WhatsApp_Image_2022-03-14_at_10.50.54_PM.jpg)
![](/images/thumb/b/b7/WhatsApp_Image_2022-03-13_at_11.23.09_AM%283%29.jpg/171px-WhatsApp_Image_2022-03-13_at_11.23.09_AM%283%29.jpg)
![](/images/thumb/1/1d/WhatsApp_Image_2022-03-13_at_5.21.02_PM%282%29.jpg/300px-WhatsApp_Image_2022-03-13_at_5.21.02_PM%282%29.jpg)
![](/images/thumb/a/ae/WhatsApp_Image_2022-03-13_at_5.21.05_PM%282%29.jpg/300px-WhatsApp_Image_2022-03-13_at_5.21.05_PM%282%29.jpg)
ജൈവവൈവിധ്യ ഉദ്യാനം
![](/images/thumb/b/bf/WhatsApp_Image_2022-03-10_at_11.34.42_PM-1.jpg/122px-WhatsApp_Image_2022-03-10_at_11.34.42_PM-1.jpg)
![](/images/thumb/3/3d/WhatsApp_Image_2022-03-10_at_11.47.56_PM.jpg/231px-WhatsApp_Image_2022-03-10_at_11.47.56_PM.jpg)
![](/images/thumb/a/a5/WhatsApp_Image_2022-03-10_at_11.34.41_PMk.jpg/139px-WhatsApp_Image_2022-03-10_at_11.34.41_PMk.jpg)
![](/images/thumb/3/30/WhatsApp_Image_2022-03-10_at_11.47.56_PM-1.jpg/138px-WhatsApp_Image_2022-03-10_at_11.47.56_PM-1.jpg)
![](/images/thumb/6/6d/WhatsApp_Image_2022-03-11_at_12.03.00_AM.jpg/203px-WhatsApp_Image_2022-03-11_at_12.03.00_AM.jpg)
![](/images/thumb/0/0b/WhatsApp_Image_2022-03-10_at_11.48.32_PM.jpg/133px-WhatsApp_Image_2022-03-10_at_11.48.32_PM.jpg)
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവവൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർഥികളിൽ വളർത്തുക പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നി കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .വിദ്യാലയത്തിനു ചുറ്റുമുള്ള സസ്യ ജന്തു വൈവിധ്യത്തെ സംരക്ഷിക്കുക .ശാസ്ത്ര പഠനം പരിസരബന്ധിതമാക്കുക .
![](/images/thumb/c/c3/WhatsApp_Image_2022-03-13_at_3.14.17_PM.jpg/300px-WhatsApp_Image_2022-03-13_at_3.14.17_PM.jpg)
![](/images/thumb/9/9b/WhatsApp_Image_2022-03-10_at_11.34.41_PM-1.jpg/109px-WhatsApp_Image_2022-03-10_at_11.34.41_PM-1.jpg)
![](/images/thumb/9/9c/WhatsApp_Image_2022-03-13_at_3.14.14_PM.jpg/300px-WhatsApp_Image_2022-03-13_at_3.14.14_PM.jpg)
![](/images/thumb/9/9e/WhatsApp_Image_2022-03-10_at_11.34.42_PM.jpg/117px-WhatsApp_Image_2022-03-10_at_11.34.42_PM.jpg)
![](/images/thumb/b/bb/WhatsApp_Image_2022-03-14_at_11.00.39_PM.jpg/300px-WhatsApp_Image_2022-03-14_at_11.00.39_PM.jpg)
പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ
പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു മുന്നേറുന്നവരാണ് .അതിൽ ഡോക്ടർ ബാങ്കിങ് കലാകാരൻമാർ എഞ്ചിനീയർ അദ്ധ്യാപകർ നല്ല കർഷകർ പോലീസ് പട്ടാളം തുടങ്ങി എല്ലാ മേഖലകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തങ്ങളുടെ പൂർവ്വ വിദ്യാത്ഥികൾ എത്തിയിട്ടുണ്ട് അവർ ഇന്നും സ്കൂളിന്റെ ഉന്നതിക്കായി സഹകരിക്കുന്നു പ്രാർത്ഥിക്കുന്നു ...അവരിൽ ചിലർ ......................
ഡോ ശ്രീശോബ് ഡോ ശ്രീകാന്ത് ഡോ രോഹിണി സജീഷ് കൃഷ്ണകുമാർ സി എസ് -എൻ സി സി ഓഫീസർ കരിപാലി കൃഷ്ണകുമാർ -ശില്പി
വഴികാട്ടി
പാലക്കാട് നിന്ന് ചെർപ്പുളശ്ശേരി റോഡിൽ 24 കിലോമീറ്റർ അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
- ചെർപ്പുളശ്ശേരിയിൽ നിന്ന് പാലക്കാട് റോഡ് ഇത് 17 കിലോമീറ്റർ അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
- മണ്ണാർക്കാട് നിന്ന് പുലാപ്പറ്റ വഴി 18 കിലോമീറ്റർ അഴിയന്നൂർ ജംക്ഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|----
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ AIDED വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ AIDED വിദ്യാലയങ്ങൾ
- 20354
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ UP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ