എൽ പി എസ്സ് വലിയകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ്സ് വലിയകുന്നം
വിലാസം
വെള്ളയിൽ

വെള്ളയിൽ
,
വെള്ളയിൽ പി.ഒ.
,
689613
,
പത്തനംതിട്ട ജില്ല
സ്ഥാപിതം12 - 4 - 1951
വിവരങ്ങൾ
ഇമെയിൽlpsvaliyakunnam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37641 (സമേതം)
യുഡൈസ് കോഡ്32120701711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ19
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.പി. സുഷമ
പി.ടി.എ. പ്രസിഡണ്ട്ശ്രുതി ശ്രീജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സബിത കെ.ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



|

ഉള്ളടക്കം[മറയ്ക്കുക]

ആമുഖം

ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കലാക്ഷേത്രം .ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു.

ചരിത്രം

ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ വലിയകുന്നം എന്ന പ്രദേശത്ത് 1951 ൽ സ്ഥാപിതമായി. ഇത് ഒരു സിംഗിൾ മാനേജ്മെൻറ് സ്കൂളാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളായിരുന്നു അന്ന് ഈ പ്രദേശങ്ങളിൽ കൂടുതലായി വസിച്ചിരുന്നത് .ദൂരെ സ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ചുരുക്കം ചിലർക്കേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സ്ഥലവാസികളായ അഞ്ച് വീട്ടുകാർ ചേർന്നും നാട്ടുകാരുടെയും കൂടി കൂട്ടായ ശ്രമഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ. ആദ്യകാലങ്ങളിൽ ചില വീടുകളോട് അനുബന്ധിച്ചും ഓല ഷെഡ്ഡുകളിലും മറ്റും ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു .1955 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. ഇപ്പോഴത്തെ മാനേജ്മെൻറ് കമ്മറ്റിയിൽ 4 വീട്ടുകാരാണ് അംഗങ്ങളായിട്ടുള്ളത്.

ആദ്യകാലങ്ങളിൽ ഓരോ ക്ലാസുകളും രണ്ടും മൂന്നും ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു .വളരെക്കാലം ഈ സ്ഥിതി തുടർന്നു. സമൂഹത്തിൽ ഉന്നത സ്ഥാനം നേടിയിട്ടുള്ള പല മഹത് വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആണ് ഇവിടെയുള്ളത്. ഇവിടെ 5 അധ്യാപക തസ്തികളാണുള്ളത്

ഭൗതികസാഹചര്യങ്ങൾ

ഉറപ്പുള്ള സ്കൂൾ കെട്ടിടം , ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സ്ഥല സൗകര്യങ്ങൾ , ആവശ്യമായ ടോയ്‌ലറ്റുകൾ ,പാചകപ്പുര, കളിസ്ഥലം തുടങ്ങിയവ ഇവിടെയുണ്ട്

മികവുകൾ

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ 2000 നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബീഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2016 മുതൽ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബീഹാർ, തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നു.

കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു 2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ

വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്.

പ്രധാന അധ്യാപകർ

ക്രമ

നമ്പർ

പേര് ചാർജെടുത്ത തീയതി
1 പി.എസ്. വിശ്വനാഥൻ നായ‍‍‍‍ർ 1.04.1950
2 എം. സി. സാറാമ്മ 1.04.1979
3 കെ .സി . മത്തായി 1.04.1982
4 എം. റ്റി. ഏലിയാമ്മ 1.04.1986
5 എം. പി. ലീലാമ്മ 1.04.1988
6 എം.കെ ദേവകിയമ്മ 1.04.1990
7 റ്റി. ബി. ജഗദമ്മ 1.04.1991
8 കെ .കെ. തങ്കമണി അമ്മ 1.06.1991
9 പി .പി .സുഷമ 1.04.2008

മുൻസാരഥികൾ

പി.എസ്. വിശ്വനാഥൻ നായ‍‍‍‍ർ

റ്റി. എസ്. പങ്കജാക്ഷിയമ്മ

എം. സി. സാറാമ്മ

എം. റ്റി. ഏലിയാമ്മ

കെ .സി . മത്തായി

എം. പി. ലീലാമ്മ

കെ. ശ്രീനാരായണൻനായർ

എം.കെ ദേവകിയമ്മ

എം.റ്റി. കുഞ്ഞമ്മ

റ്റി. ബി.ജഗദമ്മ

റ്റി.എം. സാറാമ്മ

എ.കെ. ചന്ദ്രമതിയമ്മ

കെ. ചന്ദ്രശേഖരൻ

പത്മാവതി അമ്മ

കെ.കെ.തങ്കമണി അമ്മ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു

ക്ലബുകൾ


അധ്യാപകർ

സുശീല. ജി. നായർ

ജെ. ബിന്ദുലത

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എൽ_പി_എസ്സ്_വലിയകുന്നം&oldid=2536551" എന്ന താളിൽനിന്ന് ശേഖരിച്ചത്