ആർട്സ് ക്ലബ്
കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവയും ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു...
സംഗീതം,നടനം,ചിത്രകല,നാടകം
നമ്മുടെ സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ആർട്ട്സ് ക്ലബ് സംഘടിപ്പിച്ചിട്ടുണ്ട്.സംഗീതം,നടനം,ചിത്രകല,നാടകം ഈ നാല് മേഖലകളിലൂടെയും നമ്മുടെ കുട്ടികൾ കടന്നുപോകുന്നതിന് ഈ ക്ലബ് പ്രവർത്തനത്തിന് കഴിയുന്നു.
സംഗീതം
5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളെ ചേർത്തുകൊണ്ട്സ്കൂൾ ക്വയർ രൂപീകരിച്ചിട്ടുണ്ട്.ഇതിൽ നിന്നും നന്നായിപാടുന്ന 10 കുട്ടികളെ വീതം രണ്ട് ഗ്രൂപുകളാക്കി (യുപി,എച്ച്.എസ്) പ്രയർ ഗായക സംഘവും രൂപീകരിച്ചിട്ടുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂലിന്റെ എല്ലാ പൊതു പരിപാടികളിലും സ്കൂൾ ക്വയർ ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു.കൂടാതെ 3 മുതൽ 10 വരെയുള്ള കുട്ടികളെ ചേർത്ത് കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസം 1 മണി മുതൽ 1.30 വരെ ശാസ്ത്രീയ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്.
ചിത്രകല
അവധിക്കാലത്ത് രണ്ട് ദിവസത്തെ ചിത്രകലാപരിശീലനം നൽകി.അതിൽ നിന്നും നന്നായി വരയ്ക്കാൻ കഴിവുള്ള 9, 10 ക്ലാസിലെ കുട്ടികളെ കണ്ടെത്തി.ആ കുട്ടികളെക്കൊണ്ട് 3 മുതൽ 8 വരെയുള്ള കുട്ടികളെ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു.
നടനം,
മോഹിനിയിട്ടം,ഭരതനാട്യം,കുച്ചിപ്പുടി ഇത്തരം നൃത്തരൂപങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നൃത്തത്തിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് ഒരു നൃത്തപഠനക്ലാസും ആഴ്ചയിൽ ഒരു ദിവസം ചെയ്തുവരുന്നു.