ഏകപദം

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രത്തിൽ, ഒരു പദം മാത്രമുള്ള ബീജീയവ്യജ്ഞകത്തേയാണ് ഏകപദം എന്നുപറയുന്നത്. ഒന്നോ അതിലധികമോ അക്കങ്ങളുടേയോ, സ്ഥിരാങ്കങ്ങളുടേയോ, ചരങ്ങളുടേയോ, അവയുടെ ധനപൂർണ്ണസംഖ്യാകൃതികളുടേയോ ഗുണനഫലമായി മാത്രം ലഭിക്കുന്ന ഒരു വ്യഞ്ജകം (Expression) ആണ് ഒരു ‍പദമായി (Term) പരിഗണിക്കുന്നത്.

ഉദാഹരണങ്ങൾ:

  • ഒറ്റച്ചരം മാത്രമുള്ള ഏകപദങ്ങൾ : x, x3, 9x, 9x4 തുടങ്ങിയവ.
  • ഒന്നിലധികം ചരങ്ങളുള്ളവ: -7x5, xy, 78 x3y4z, (3 − 4i)x4yz13 തുടങ്ങിയവ.

മുകളിൽ അവസാനത്തെത് സങ്കീർണ്ണസംഖ്യ ഗുണാങ്കമായുള്ള ഒരു ഏകപദമാണ്.

എന്നാൽ താഴെപ്പറയുന്ന വ്യഞ്ജകങ്ങൾ ഏകപദങ്ങളല്ല:

  • 4+5, x-y, x/y, x-3y−4

ഒന്നിലധികം ഏകപദങ്ങളുടെ തുകയായുള്ള വ്യഞ്ജകം ബഹുപദം (Polynomial) എന്നറിയപ്പെടുന്നു.


"https://schoolwiki.in/index.php?title=ഏകപദം&oldid=394239" എന്ന താളിൽനിന്ന് ശേഖരിച്ചത്