ഇക്കോ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതി ദിനമായ 2015 june 5ന് eco club-ന്റെ പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വിദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു വരുന്നു.S.SINDHU ഇക്കോ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

ഇക്കോ ക്ലബ്ബ് പ്രവർത്തനം 2021

ഇക്കോ ക്ലബ്ബ് ചുമതല (ഹൈസ്കൂൾ വിഭാഗം) - എ.എം.കൃഷ്ണൻ

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ഭാരത് കാ അമൃത് മഹോത്സവ് എ ന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് - ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി,ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽരണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വച്ചുതന്നെ വിവിധ പരിപാടികളിൽ പങ്കാളികളായി.വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയാടെയാണ് പരിപാടികളിൽ പങ്കെടുത്ത് ഫോട്ടോകളും വീഡിയോകളും പ്രസന്റേഷനുകളും റിപ്പോർട്ടുകളും അയച്ചു തന്നത്.

പ്രവർത്തന റിപ്പോർട്ട് ചുരുക്കത്തിൽ

രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ - ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ
ക്രമ നമ്പർ തീയതി / ദിവസം നടത്തിയ പ്രവർത്തനം
1 ജൂലൈ 31- ഒന്നാം ദിനം ഊർജ്ജ സംരക്ഷണപ്രവർത്തനങ്ങൾ -
   1. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലെ ലൈറ്റിംഗ് കാര്യക്ഷമമാക്കുന്നതിന് വീടുകളിലെ ബൾബുകൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവരുടെ സഹായത്തോടെ ഹോൾഡറിൽ നിന്നും ഊരി തുടച്ച് വൃത്തിയാക്കി.വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അവയുടെ സർവ്വീസ് യഥാസമയം ചെയ്യാൻ രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു.
   2. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ, പോസ്റ്റർ എന്നിവ‍ തയ്യാറാക്കി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലും ക്ലാസ്സ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു.
   3. ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിനായി ഹയർസെക്കന്ററി വിഭാഗം ഫിസിക്സ് അധ്യാപകൻ പത്മനാഭൻ മാസ്റ്റർ ക്ലാസ്സെടുത്തു.
2 ആഗസ്ത് 1- രണ്ടാം ദിനം ഡ്രൈ ഡേ ആചരണം :-
   1. ഡ്രൈ ഡേ ആചരിച്ചു.കൊതുകുകൾ വളരാൻ സാധ്യതയുള്ള വീടിന്റെ പരിസരവും മറ്റും വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകൾ,കുപ്പികൾ എന്നിവ കണ്ടെത്തി വെള്ളം ഒഴിവാക്കി.പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു.
3 ആഗസ്ത് 2- മൂന്നാം ദിനം അടുക്കള മലിന്യങ്ങളുടെ നിർമാർജ്ജനത്തിനായി വീട്ടിൽ മണ്ണിരകമ്പോസ്റ്റുകളും പൈപ്പ് കമ്പോസ്റ്റുകളും തയ്യാറാക്കി. പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു.
4 ആഗസ്ത് 3- നാലാം ദിനം 1. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി പഞ്ചായത്ത് തല ഹരിതസേനയെ ഏൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു.
5 ആഗസ്ത് 4- അഞ്ചാം ദിനം 1. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാനായി പേപ്പർ ബാഗുകൾ,തുണി സഞ്ചികൾഎന്നിവ തയ്യാറാക്കി.
   2. പ്ലാസ്റ്റിക്  കവറുകൾ ഉപയോഗിച്ച് പൂക്കൾ നിർമ്മിച്ചു.
   3. പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകൾ നിർമ്മിച്ചു.പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു.
6 ആഗസ്ത് 5- ആറാം ദിനം 1. യോഗ / വ്യായാമം എന്നിവ ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നു.ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
   2. ഈ കൊവിഡ് കാലത്ത് വീട്ടിലിക്കുന്ന കുട്ടികളും മുതിർന്നവരും രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധിപ്പിക്കുന്ന പ്രസന്റേഷനുകളും വീഡിയോകളും തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

പ്രവർത്തന റിപ്പോർട്ട്

"https://schoolwiki.in/index.php?title=ഇക്കോ_ക്ലബ്ബ്&oldid=1095294" എന്ന താളിൽനിന്ന് ശേഖരിച്ചത്