വൃന്ദാവൻ എച്ച്.എസ്. വ്ലാത്താ‍ങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Vrindavan H. S Vlathankara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'കട്ടികൂട്ടിയ എഴുത്ത്'

{{Infobox School| പേര്=വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര സ്ഥലപ്പേര് വ്ളാത്താങ്കര വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| റവന്യൂ ജില്ല=തിരുവനന്തപുരം| സ്കൂൾ കോഡ്=44052| സ്ഥാപിതദിവസം=5| സ്ഥാപിതമാസം=june| സ്ഥാപിതവർഷം=1949| സ്കൂൾ വിലാസം=വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര,വ്ളാത്താങ്കര പി.ഒ | പിൻ കോഡ്=695134 | സ്കൂൾ ഫോൺ=0471 2236795| സ്കൂൾ ഇമെയിൽ=vrindavanschool@gmail.com| സ്കൂൾ വെബ് സൈറ്റ്=| ഉപ ജില്ല=നെയ്യാറ്റിങ്കര| ഭരണം വിഭാഗം=എയ്ഡഡ്| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| പഠന വിഭാഗങ്ങൾ2= ‍| പഠന വിഭാഗങ്ങൾ3=‍| മാദ്ധ്യമം=മലയാളം‌&ഇംഗ്ലീഷ്| ആൺകുട്ടികളുടെ എണ്ണം=171| പെൺകുട്ടികളുടെ എണ്ണം=225| വിദ്യാർത്ഥികളുടെ എണ്ണം=396| അദ്ധ്യാപകരുടെ എണ്ണം=26| പ്രിൻസിപ്പൽ=| പ്രധാന അദ്ധ്യാപകൻ=ഗീത രാജേന്ദ്രൻ [[പ്രമാണം: | പി.ടി.ഏ. പ്രസിഡണ്ട്=എസ്. ഷാജി | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| ഗ്രേഡ്= 298|

വൃന്ദാവൻ ഹൈസ്കൂൾ വ്ളാത്താങ്കര

സ്കൂൾ ചിത്രം=44052 vrindavan.jpg‎| കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| }}


വ്ളാത്താങ്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു  വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച നെയ്യാറിന്റെ സാമീപ്യം കൊണ്ട് സമൃദ്ധവും ധന്യവുമാക്കപ്പെട്ട പുണ്യഭൂമിയായ നെയ്യാറ്റിങ്കരയ്ക്കു സമീപമുള്ള ഒരു ഉൾനാടൻ ഗ്രാമമാണു ചെങ്കൽ പഞ്ചായത്തില്പ്പെട്ട വ്ളാത്താങ്കര

പ്രദേശം.ആറു പതിറ്റാണ്ടുകൾക്കു മുമ്പു 1949-ൽ സ്ഥാപനം സ്ഥാപിക്കുന്ന കാലഘട്ടം സാമൂഹ്യമായും , സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും ഈ ഗ്രാമം വളരെ പിന്നിലായിരുന്നു.അക്കാലത്ത് സാമൂഹ്യ പുരോഗതിയിൽ തല്പ്പരരായ കുറെ ചെറുപ്പക്കാരും, നാട്ടുകാരും പൗരമുഖ്യനും -പുരോഗമനവാദിയുമായ ശ്രീ. ലക്ഷ്മണൻ നാടാരെ കാണുകയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള കാര്യമാണെന്നു മനസ്സിലായിട്ടുപോലും ഗ്രാമത്തിന്റെ പുരോഗതി മുന്നിൽ കണ്ട അദ്ദേഹം ആ കർത്തവ്യം സസന്തോഷം ഏറ്റെടുക്കാനുള്ള മഹാമനസ്ക്കത കാണിച്ചു.അങ്ങനെ വ്യക്തിഗത മാനേജ്മെന്റ് സ്ക്കൂളുകളിൽ മാനേജർ സ്വന്തമായി ശമ്പളം കൊടുത്തു നടത്തുന്ന ചുരുക്കം സ്ക്കൂളുകളിൽ ഒന്നായി വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 
                            
                           ശ്രീകൃഷ്ണ ഭക്തനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ പ്രഥമ വാർഷിക ആഘോഷവേളയിൽ തന്നെ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറെ കൊണ്ട്  വൃന്ദാവൻ ഹൈസ്ക്കൂൾ എന്നു നാമകരണം ചെയ്യിപ്പിക്കുകയും ചെയ്തു.അങ്ങനെ ഇന്നേയ്ക്ക്  അവിസ്മരണീയമായ 69 വർഷങ്ങൾ പിന്നിടുന്നു.
                            1978 ഏപ്രിൽ 17-നു സ്ഥാപക മാനേജർ ശ്രീ.എൻ. ലക്ഷ്മണൻ നാടാർ ദിവംഗതനായി.അതിനുശേഷം ശ്രീ. എൽ. ഗോപിനാഥനും ശ്രീ. എൽ.രാജേന്ദ്രനും ചേർന്നു എഡ്യൂക്കേഷ്ണൽ ഏജൻസിയായി സ്ക്കൂൾ നടത്തിയിരുന്നു.ഇപ്പോൾ ശ്രീ.കെ.ജി മോഹനകുമാറും ശ്രീ.ആർ.ഐ അജിത്ത്കുമാറുമാണ് എഡ്യൂക്കേഷ്ണൽ ഏജൻസി അംഗങ്ങൾ.
                      സ്ഥാപക മാനേജരുടെ ആഗ്രഹാഭിലാഷത്തിന്റെ ഫലമായി ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ. വി.വി.ഗിരി ഈ സ്ഥാപനത്തിന്റെ പത്താം വാർഷികത്തിൽ മുഖ്യ അതിഥിയായി സംബന്ധിച്ചത് സ്ക്കൂളിന്റെ ചരിത്രത്തിൽ അവിസ്മരണീയമായ സംഭവമായി മാറി.സ്കൂളിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് അന്നത്തെ ഉന്നത സാഹിത്യ സാംസ്ക്കാരിക നായകന്മാരും മുഖ്യമന്ത്രിയും സംബന്ധിച്ചിരുന്നു.1999-ൽ നമ്മുടെ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ശ്രീ.ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഭദ്ര ദീപം കൊളുത്തി സ്ക്കൂളിനെയും നാടിനെയും ധന്യമാക്കി.കാലത്തിന്റെ പ്രയാണത്തിൽ അര നൂറ്റാണ്ട് പിന്നിടുമ്പോൾ ആയിരക്കണക്കിനു ഉന്നത വ്യക്തികളെ വാർത്തെടുത്ത വ്ലാത്താ‍ങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ മറ്റുസ്ക്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

'ക്ലബ്ബുകളും അദ്ധ്യാപകരും'

  • റെഡ്ക്രോസ്: ആർ. എം അനിൽകുമാർ
  • ഗൈഡ്
  • ഗാന്ധിദർശൻ: ഷിജൂഷ് ദിവാകർ
  • ഫോറസ്ട്രി & ഇക്കോ: ഷിജുഷ് ദിവാകർ
  • വിദ്യാരംഗം കലാ സാഹിത്യ വേദി: അനിൽ കുമാർ ആർ.എം, പ്രിയ.എസ്.മണി
  • സയൻസ് : എസ്. രശ്മി, ബി.പി. ബീന
  • മാത്സ് : എസ്. അശോക് കുമാർ, പി.സജിരാജ് വിക്ടർ
  • എസ്.എസ് : വൃന്ദാ രാജേന്ദ്രൻ
  • ആർട്സ് : ആർ. സഞ്ജീവ് കുമാർ
  • സ്പോർട്സ് & സ്കൂൾ ജാഗ്രത സമിതി: പി. വി. പ്രേം നാഥ്
  • ഹെൽത്ത്: എൻ. കെ.ശ്രീരേഖ
  • ഇംഗ്ലീഷ്: കെ.എസ് മിനി, മഞ്ജു ഡി.റ്റി
  • സംസ്കൃതം: കെ. പി. ഗംഗാധരൻ
  • കൺസ്യൂമർ
  • ഹെൽപ് ഡസ്ക്: ഐ. ശശീന്ദ്ര കുമാരി
  • വർക്ക് എക്സ്പീരിയൻസ്: എസ്. അനിലകുമാരി
  • ലഹരി വിരുദ്ധ ക്ലബ്ബ്
  • ഐ.ടി: സൗമ്യ ജോർജ്ജ് റ്റി. ആർ

മാനേജ്മെന്റ്

മുൻ സാരഥികൾ

1. ശ്രീ. ആർ. ശ്രീനിവാസ അയ്യർ 2. ശ്രീ. കെ. എസ് പല്പു 3. ശ്രീ. എൻ. ഡബ്ളിയൂ ധർമ്മരാജ് 4.ശ്രീ. വി. ഗണപതി അയ്യർ 5.ശ്രീ. എം. വൈദ്യ നാഥ അയ്യർ 6.ശ്രീ. ബി. ചെല്ലൻ 7.ശ്രീ. എ. മിശിഹാ ദാസ് 8.ശ്രീ. കെ.എസ് സദാശിവൻ നായർ 9.ശ്രീമതി. കെ. ഓമന അമ്മ 10. ശ്രീമതി. ഫ്ലോറൻസ് വിൽഫ്രഡ് 11. ശ്രീ. സി.എ ലാർസൻ 12.ശ്രീ. സി. മനോഹരൻ 13. ശ്രീമതി. എൻ സരോജം 14.ശ്രീ. കെ. ബാലശങ്കരൻ നായർ 15.ശ്രീമതി. എ. ലീല ബായ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Udiyankulangara then Vlathankara <googlemap version="0.9" lat="8.406659" lon="77.085571" zoom="13" width="400"> (A) 8.386768, 77.127022, Dhanuvachapuram NKMHSS Kerala (V) 8.381525, 77.098618,Vrindavan HS Vlathankara </googlemap>

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )