VLPS/2021-2022 റിപ്പോർട്ട് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

2021 ജൂലൈ 5 ന് 2 മണിക്ക് ഗൂഗിൾ മീറ്റിലൂടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടന്നു.

       പുതുശ്ശേരി കടവ്: വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സിനിമ പിന്നണി ഗായകനും അധ്യാപകനുമായ ശ്രീ ചന്ദ്രദാസ് മാസ്റ്റർ നിർവഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലർപ്രതിനിധി ശ്രീ കെ സി ജോസഫ് മാസ്റ്റർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.എഴുത്തുകാരിയും പ്രസര അക്ഷര സേനാ ചെയർപേഴ്സൺ ശ്രീമതി രഞ്ജിനി ഷമേജ് ബഷീർ കൃതിയായ ഭൂമിയുടെ അവകാശികൾ പരിചയപ്പെടുത്തി.സിത്താർ ഓർക്കസ്ട്ര വയനാട് ഡയറക്ടർ ശ്രീ രാജൻ കെ ക്ലബ്ബുകളുടെ

പ്രവർത്തനരേഖ പ്രകാശനവും നാടൻപാട്ട് അവതരണവും നടത്തി.

             വിദ്യാർത്ഥി പ്രതിനിധി റിനഫാത്തിമ, അധ്യാപക പ്രതിനിധി ശ്രീ അനൂപ് മാസ്റ്റർ, മദർ പി.ടി.എ പ്രസിഡൻറ് ശ്രീമതി സീമ ശ്രീകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി.വിദ്യാർത്ഥികളായ ദിയ പി., മിൻ ഹ മെഹറിൻ ,ആഘോഷ് പി ജോർജ് ,ആൻ എലിസബത്ത് ,ഗ്യാൻ ദർശ്എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പൂർവ വിദ്യാർഥികളും രക്ഷാകർത്താക്കളും മനോഹരമായ കവിതകൾ ആലപിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ രാജൻ എൻ വി അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രശ്മി ടീച്ചർ സ്വാഗതവുംസ്കൂൾ  വിദ്യാരംഗം കൺവീനർ ശ്രീമതി ഷിനി ടീച്ചർ നന്ദിയും പറഞ്ഞ യോഗം അവസാനിപ്പിച്ചു.

            വിദ്യാരംഗം കലാ സാഹിത്യ ശില്പശാല സ്കൂൾതലത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു.എൽപി വിഭാഗത്തിന് 3 ഇനങ്ങളിലാണ് മത്സരം കഥാരചന ,കവിതാ രചന ,ചിത്രരചന എന്നീ ഇനങ്ങളിൽ ആയിരുന്നു മത്സരം

       ഇതിൻറെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സ്കൂളിൽ സ്കൂൾതലത്തിൽ മത്സരം നടത്തുകയും മത്സരവിജയികളെ കണ്ടെത്തുകയും ചെയ്തു ഒക്ടോബർ 5 ന് സൃഷ്ടികൾ എത്തിക്കുകയും ചെയ്തു.