VLPS/2019-2020 കാണാൻഇവിടെ ക്ലിക്ക് ചെയ്യുക/VLPS.
വിദ്യാരംഗം കലാസാഹിത്യവേദി 2019-20
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തലത്തിലെ ആദ്യ കമ്മിറ്റി ജൂൺ 24ന് ചേരുകയുണ്ടായി. സ്കൂൾതല ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു അജണ്ട. ഇന്നേദിവസം 3 മണിക്ക് സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൺവീനറായി ഷിനി R നെ തിരഞ്ഞെടുത്തു.കുട്ടികളുടെ ഇടയിൽ നിന്നും കൺവീനർ ആയി നിതാ രാജിനെയും ജോയിൻ കൺവീനർ ആയി ആന്റോൺ ലോറൻസിനെ യും തിരഞ്ഞെടുത്തു.18/ 7/ 2019 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ചടങ്ങ് നടന്നു 2019 -20 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സമാരംഭ ചടങ്ങും വായനാവാരാചരണം നടന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ വേദിയിൽ പ്രസര ലൈബ്രറിയുടെ കീഴിൽ കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി.അധ്യക്ഷപദം അലങ്കരിച്ച നമ്മുടെ പിടിഎ പ്രസിഡന്റും ഉദ്ഘാടന ചടങ്ങിനായി ബി ആർ സി ട്രെയിനർ ഉമേഷ് സാറും പങ്കെടുത്തു.മുഖ്യപ്രഭാഷണം ജില്ലാ ലൈബ്രറി കൗൺസിൽ ശ്രീ ബാലഗോപാലൻ സാർ കുട്ടികൾക്ക് നൽകി.ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് കഥകളിലൂടെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു.വിദ്യാരംഗം സമാരംഭ ചടങ്ങിനായി യുവ കവിയും എഴുത്തുകാരനുമായ ശ്രീ ജിത്തുതമ്പുരാനും വിദ്യാരംഗം കലാ സാഹിത്യ വേദി പങ്കിട്ടു.സ്വാഗത പ്രസംഗവുമായി ബീന ടീച്ചറും ആശംസകളുമായി ശ്രീമതി രശ്മി ടീച്ചറും വൈസ് പ്രസിഡൻറ് ശ്രീ അഷ്റഫ്, മുൻ പ്രസിഡണ്ട് ജോർജ്ജ് എൻ ജെ, എം.പി .ടി .എ പ്രസിഡണ്ട് ശ്രീമതി സീമാ ശ്രീകുമാറും സംസാരിച്ചു.കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ, വിദ്യാരംഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാഗസിൻ പ്രദർശനവും വേദിയിൽ നടന്നു.6 /8/ / 2019 ന് ചേർന്ന യോഗത്തിൽ സ്വാതന്ത്ര്യദിന ആഘോഷവുമായി നടത്താവുന്ന പ്രോഗ്രാമുകളെക്കുറിച്ച് ചർച്ചചെയ്തു. ഉപന്യാസ രചന മത്സരം,പ്രസംഗം ഗം ദേശഭക്തിഗാനം, ക്വിസ്, വാക്യരചന, റാലി , പതാക ഗാനം ആലപിക്കാൻ , പതാക ഉയർത്തൽ എന്നീ കാര്യങ്ങളെക്കുറിച്ച് തീരുമാനമായി.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷം ,ശിശുദിനാഘോഷം , ശിശു ദിനത്തോടനുബന്ധിച്ച് പ്രതിഭോത്സവം പരിപാടിയുടെ ആരംഭം കുറിക്കൽ പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കലും വിവരശേഖരണവും നടത്താനും തീരുമാനിച്ചു.ഓരോ പരിപാടികളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ട് കുട്ടികളെ പരിപാടികളിൽ പങ്കാളികളാക്കി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രതിഭയെ കണ്ടെത്തുക എന്ന പരിപാടി ചെന്നലോട് സ്കൂളിൽ വച്ച് നടന്നു. അതിൽ നമ്മുടെ വിദ്യാരംഗം ടീമിൽ നിന്നും മൂന്നു പേർ പങ്കെടുത്തു.വിവേകോദയം എൽപി സ്കൂളിലെ അഭിമുഖീകരിച്ച് അഭിനവ് രാജേഷ് ,അലൈന വിൻസെൻറ് ,ആഗ്നസ് മരിയ എന്നീ കുട്ടികൾ പങ്കെടുത്തു ഇതിൽ ഇതിൽ അഭിനവ് രാജേഷ് അലൈനാ വിൻസന്റ് എന്നീ കുട്ടികൾ വിജയികളായി.
5/ 12 / 2019 ന് കൂടിയ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യോഗത്തിൽ പിടിഎ പ്രസിഡണ്ട് സ്വാഗതമാശംസിച്ചു. ശേഷം നമ്മുടെ സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരു ശില്പശാല സംഘടിപ്പിക്കാo എന്നും അവർക്ക് വേണ്ട സഹായം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തണമെന്നുo തീരുമാനിച്ചു.12/ 12 / 20 ന് നടന്ന ശില്പശാല വിവിധ ഗണിത ഉപകരണങ്ങൾ ഉപയോഗിച്ച് കളികളും ശേഷം അതുപോലെയുള്ള പലതരം ഗണിത ഉപകരണങ്ങളും ഗ്രൂപ്പിൽ തയ്യാറാക്കി വളരെ ആസ്വാദ്യകരവും ഉപകാരപ്രദവുമായി ഈ ശില്പശാല നമുക്ക് ഏവർക്കും അനുഭവപ്പെട്ടു.3 30 ഓടെ പരിപാടിക്ക് പരിസമാപ്തി കുറിച്ചു എല്ലാ രക്ഷിതാക്കൾക്കും സമ്മാനവിതരണവും നടത്തി അവർക്ക് ശിൽപ്പശാലയിൽ ഉണ്ടായ അനുഭവങ്ങൾ പങ്കു വയ്ക്കുവാൻ അവസരം നൽകി. വളരെ നല്ല ഒരു പരിപാടിയായി ശില്പശാല നടന്നു. 2019 20 വർഷത്തിലെ അതിലെ ക്രിസ്തുമസ് ആഘോഷത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രാതിനിധ്യം ഉറപ്പു വരുത്തി.2019 20 അധ്യയനവർഷത്തിലെ വാർഷികാഘോഷങ്ങളുടെ മുൻ വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ നടന്നു എങ്കിലും കൊറോണ വൈറസ് എന്ന മഹാമാരിയുടെ കടന്നുവരവ് നമ്മുടെ വിദ്യാലയത്തിലെ മറ്റ് പ്രവർത്തനങ്ങൾക്ക് ഒരു തടസ്സമായി മാറി ......