Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം1
വിഷയം:-പലതരം സെൽഫികൾ
നാർസിസ്റ്റിന്റെ കണ്ണാടി എന്റെ മൊബൈൽ ഫോണിനുള്ളിൽ ഇപ്പോഴൊരു ലോകം വളരുന്നുണ്ട് എന്നെ പേടിപ്പിച്ചുകൊണ്ട് ഒരു 'ഞാൻ' അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്. [കെട്ടുപോയ സിഗരറ്റിനു വീണ്ടും തീപ്പിടിപ്പിച്ച് അയാൾ തുടർന്നു] വന്നുവന്ന്,എനിക്കിപ്പോൾ മൂന്നുകണ്ണായിരിക്കുന്നു. മൂന്നാം കണ്ണ്,'ഞാൻ''ഞാൻ' എന്നലറി,എപ്പോഴും ബാക്കിയുള്ളതിനെയൊക്കെ ചാരമാക്കാൻ കുതിക്കുന്നു. [അതു പറയുമ്പോൾ, മേശപ്പുറത്തുണ്ടായിരുന്ന അയാളുടെ കൈയ്യുകൾ ക്രമാതീതമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു.] 'ഞാൻ', ചിലസമയങ്ങളിൽ, വെള്ളത്തിൽ മുഖം നോക്കുന്ന രാജാവ്. ചിലപ്പോൾ വാറുപൊട്ടിയ ചെരുപ്പ്. ജനാലകളിലേക്കു താണുപറക്കുന്ന വിമാനത്തിന്റെ പൈലറ്റ്. മഞ്ഞുമലകളിൽ ഇടിച്ചുതകരുന്ന കപ്പലിന്റെ കപ്പിത്താൻ. 'പച്ചച്ചോര' കുടിക്കുന്ന കോടാലിയുടെ വായ്ത്തല. വടിവാളിന്റെ മരപ്പിടി. എഴുതാനിരിക്കുമ്പോൾ, പുറം ചൂടാവുന്ന വിചിത്രജീവി. ഞാൻ. ഞാൻ. ഞാൻ. ഞാനാണെല്ലാം എന്ന് എന്റെ കണ്ണാടി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. എനിക്കു മരണമില്ലെന്ന് എന്റെ മൊബൈൽ സ്‌ക്രീൻ ആവർത്തിക്കുന്നു. [അടുത്ത നിമിഷം, സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു. നിലക്കണ്ണാടികൾ വീണുതകരുന്നു.]
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- 19074 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HSS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ
- HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
- 19074