Schoolwiki:എഴുത്തുകളരി/vijayanitttschoool
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .
ആലമ്പാടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ രഘു മാസ്റ്റർ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ പ്രമോദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു . റോജി മാസ്റ്റർ, രഘു മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു .
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി .
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .
സംസ്ഥാന ശാസ്ത്രോത്സവം ഐ ടി മേള


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി . ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. വിജയികളെ മാനേജ്മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു.