Schoolwiki:എഴുത്തുകളരി/390640
ഭൂമിക്ക് കവചം തീർത്ത് ഓസോൺ ദിനാചരണം
കുട്ടികൾക്കുള്ള ഹ്രസ്വചിത്ര നിർമ്മാണ പരിശീലനം ആരംഭിച്ചു "ഫസ്റ്റ് ഷൂട്ട് " ഏരിയാതല ശിൽപ്പശാല
കട്ടപ്പന: ഇടുക്കി ഡയറ്റും എസ്.സി. ഡിപ്പാർട്ട്മെന്റ് ഇടുക്കിയും ചേർന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കുള്ള ഷോർട്ട് ഫിലിം നിർമ്മാണ പരിശീലന പ്രോഗ്രാമായ "ഫസ്റ്റ് ഷൂട്ട് " കട്ടപ്പന ഏരിയാതല ശിൽപ്പശാല കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ആഫീസർ മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പന ഗവൺമെൻറ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക് അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ ലക്ചററും ഷോർട്ട് ഫിലിം പ്രോജക്ട് കോർഡിനേറ്ററുമായ ഡോ. അജയഘോഷ് പദ്ധതി വിശദീകരണം നിർവ്വഹിച്ചു. തിരക്കഥ, സംവിധാനം, അഭിനയം, ഫോട്ടോഗ്രാഫി, എഡിറ്റിങ്, പോസ്റ്റ് പ്രൊഡക്‌ഷൻ എന്നീ മേഖലകളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ജി.എച്ച്.എസ്.എസ് കട്ടപ്പന, ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം, ജി.എച്ച്.എസ് ശാന്തിഗ്രാം സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനാവസാനം ഓരോ സ്കൂളും ഒരു ഷോർട്ട് ഫിലിം എന്ന രീതിയിൽ ജില്ലയിലാകെ 32 ഷോർട്ട് ഫിലിമുകൾ പിറവിയെടുക്കും. എച്ച്.എം ഹരിനാഥൻ , എൻ കലാധരൻ, എൻ.കെ രശ്മിത, സ്വരാജ്, ഹരിഹരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.