Schoolwiki:എഴുത്തുകളരി/247818
[[

]]
ഞാൻ ജോലി ചെയ്യുന്ന എന്റെ വിദ്യാലയം- ജി എച്ച് എസ് എസ് തരിയോട്
വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുംമന്ദം ടൗണിന് സമീപത്താണ് തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം മലബാർ ജില്ലാ എലിമെന്ററി സ്ക്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ തരിയോട് ജി. എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്ന കണ്ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദര മേനോൻ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് 1957 ൽ ആരംഭിച്ച ഹൈസ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ ഹയർ സെക്കണ്ടറി വിഭാഗമാണിത്. വയനാട്ടിലെ ആദിമ ജനവിഭാഗങ്ങളുടെ അക്ഷരസ്വപ്നങ്ങളെ പൂവണിയിച്ചു കൊണ്ട് അഞ്ചു പതിറ്റാണ്ടിലധികമായി തരിയോടിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഈ വിദ്യാലയം.