Schoolwiki:എഴുത്തുകളരി/22018stanna
നൂറ് വർഷങ്ങൾ മുൻപ് ആരും തിരിഞ്ഞുനോക്കാത്ത പ്രദേശത്ത് ജോൺ കിഴക്കൂടൻ അച്ഛനാൽ 1923 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ആൻസ്. പ്രൈമറി വിഭാഗം കുട്ടികൾക്ക് മാത്രമാണ് ആരംഭദശയിൽ ഇവിടെ വിദ്യ പ്രധാനം ചെയ്തിരുന്നത്. തുടർന്ന് പെൺകുട്ടികൾക്കായി 1978 ൽ എട്ടാം ക്ലാസ്സ് മുതൽ പ്രവർത്തനം ആരംഭിക്കുകയും വിദ്യാലയം സെൻറ് ആൻസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2011-12 വർഷത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിനായി പുതിയ മൂന്നുനില കെട്ടിടം പ്രവർത്തനമാരംഭിച്ചു. S S L C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കികൊണ്ട് വിദ്യാലയം ദേശത്തിനൊരു മുതൽകൂട്ടായി വർത്തിക്കുന്നു. 2002-03 അധ്യയന വർഷത്തിൽ ഇവിടുത്തെ വിദ്യാർത്ഥിയായ ഹെംലിൻ തോമസ് എന്ന വിദ്യാർത്ഥി പത്താം റാങ്ക് കരസ്ഥമാക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ യാത്ര ആവശ്യങ്ങൾ മെച്ചപെടുത്തുന്നതിനായി 2005 ൽ ആദ്യമായി ബസ് സർവീസ് ആരംഭിച്ചു. തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ഈ ആവശ്യം ലഭ്യമാകുന്നതിനായി 5 ബസുകൾ കൂടി അനുവദിച്ചു. നല്ലൊരു ലൈബ്രറി, ലാബ്, സ്മാർട്ട് റൂം, ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക രീതിയിലുള്ള അടുക്കള എന്നിവയും ഈ വിദ്യലയത്തിനുണ്ട്. ഹെഡ്മിസ്ട്രെസ്സ് സി. മരിയയുടെ മികച്ച നേത്രുപാടവത്തിൽ പ്രവർത്തിക്കുന്ന പരിശീലനം നേടിയ അധ്യാപകരും, വിദ്യാർത്ഥികളും, പി ടി എ യും ഈ വിദ്യാലയത്തിനു മുതൽകൂട്ടാണ്.അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷാകർത്താക്കളുടെയും പ്രവർത്തന ഫലമായി കലാ കായിക ശാസ്ത്ര സാങ്കേതിക മേഖലകളിൽ മികച്ചനേട്ടമാണ് ഈ വിദ്യാലയം കൈവരിച്ചു കൊണ്ടിരിക്കുന്നത്. സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നതിനോടൊപ്പം അക്കാദമിക മേഖലകളിൽ പ്രത്യേകിച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത നിലവാരവും ഇവിടുത്തെ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നു.