Scghsmala/സ്കൗട്ട്&ഗൈഡ്സ്-17
2018-19 വർഷത്തിൽ സീനിയർ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗവും ബജാജ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'മരം ഒരു വരം' പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട മേഖലയിലെ 16 വിദ്യാലയങ്ങൾക്ക് ഫലവൃക്ഷതൈകൾ നൽകിയതിൽ ഏറ്റവുമധികം തൈകൾ പരിപാലിച്ചതിനുള്ള പുരസ്കാരം എസ് സി ജി എച്ച് എസ് എസിലെ സൊക്കോർസൊ ഗൈഡിങ് കമ്പനിക്ക് ലഭിച്ചു. 2019 ജൂലൈ 5 ന് നടന്ന അനുമോദന യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് സ്വാഗതം ആശംസിച്ചു.ജില്ലാ കമ്മീഷണർ ശ്രീ എം സി വാസു സാർ പുരസ്കാരം സമ്മാനിച്ചു. സീനിയർ സ്കൗട്ട് വിഭാഗം പ്രസിഡന്റ് ശ്രീ രഘു മേനോൻ, സ്കൗട്ട് ജില്ലാ സെക്രട്ടറി പി ശശി ,പി ടി എ പ്രസിഡണ്ട് ശ്രീ സാബു പോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.