SSK:2024-25/ആമുഖം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്കൂൾ കലോത്സവം 2024-25

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം ,സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിൽ 2025 ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി കേരളകലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്ജ്, സജി ചെറിയാൻ, എന്നിവരും ആന്റണി രാജു എംഎൽഎ, എം.പി.മാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, എന്നിവരും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തു.

എം.എൽ.എ. മാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ. പ്രശാന്ത്, എം വിൻസെന്റ്, ഐ.ബി. സതീഷ് എന്നിവരും തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ് കുമാർ, ജില്ലാ കലക്ടർ അനുകുമാരി, അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ ആർ.എസ്. ഷിബു, തിരുനന്തപുരം ഉപഡയറക്ടർ സുബിൻ പോൾ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് കൃതജ്ഞത പറഞ്ഞു.

കാര്യപരിപാടി ക്ഷണപത്രിക

സമാപന സമ്മേളനം

ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം എം.ടി - നിള വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

സ്കൂളുകളുടെ പോയന്റ് നിലയിൽ പാലക്കാട് ജില്ലയിലെ ബീ.എസ്സ്.എസ്സ്.ഗുരുകുലം.എച്ച്.എസ്സ്.ആലത്തുർ മുന്നിലെത്തി. തിരുവനന്തപുരം ജില്ലയിലെ കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട് രണ്ടാം സ്ഥാനവും വയനാട് ജില്ലയിലെ എം ജി എം എച്ച് എസ് എസ് മാനന്തവാടി മൂന്നാം സ്ഥാനവും നേടി.

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാം

മാധ്യമക്കാഴ്ചയിൽ

"https://schoolwiki.in/index.php?title=SSK:2024-25/ആമുഖം&oldid=2627361" എന്ന താളിൽനിന്ന് ശേഖരിച്ചത്