Poem
ദൃശ്യരൂപം
പുലരുമ്പോൾ ഞാനുണരുന്നു, പുഞ്ചിരിയുമായ് ഓടുന്നു. വിദ്യാലയമാണെൻ ലോകം, അവിടെയുണ്ടെൻ സന്തോഷം.
ബാഗുമെടുത്ത് തോളിൽ വെച്ച്, ചങ്ങാതിമാരെ കാത്തിരിപ്പൂ. കളിച്ചും ചിരിച്ചും നടന്നു നീങ്ങി, സ്കൂളിലെത്താൻ എന്തു രസം!
മണി മുഴങ്ങുമ്പോൾ ഉച്ചയ്ക്ക്, ഇടവേളയാകും ഞങ്ങൾക്കിഷ്ടം. പാട്ടുപാടിയും ഡാൻസ് കളിച്ചും, ഓടിച്ചാടി കളിക്കും ഞങ്ങൾ.
വിശാലമായൊരു മുറ്റമുണ്ട്, അവിടെയുണ്ടെൻ കൂട്ടുകാരെല്ലാം. ചെടികളുണ്ട് പൂക്കളുണ്ട്, പച്ചപ്പുള്ളൊരു നല്ല സ്കൂൾ.
Amana Fathima STD 4