Narakathara UPS/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1948 ൽ ശ്രീരാമകൃഷ്ണാശ്രമം ,സ്വാമി ഈശ്വരാനന്ദജി വക സ്ഥലം ,ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കുടുംബാംഗമായ നാരായണക്കുറുപ്പ് നൽകിയ സ്ഥലത്താണ് നാരകത്തറ ഗവണ്മെന്റ് യു പി സ്കൂൾ ആരംഭിച്ചത് .വെള്ളത്താൽ ചുറ്റപ്പെട്ടതും ഒറ്റപ്പെട്ടതുമായ ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതമൂലം നാടിന്റെ സരസ്വതി ക്ഷേത്രമായി ഈ വിദ്യാലയത്തെ ഏവരും കരുതിയിരുന്നു .നിരാലംബരായ ഇവിടുത്തെ ജനങ്ങളുടെ ആശാകേന്ദ്രമായിരുന്ന ഈ സ്ഥാപനം അനേകർക്ക് വിദ്യ പകർന്നുനൽകിയിട്ടുണ്ട് .സമൂഹത്തിൽ ഉന്നതനിലയിൽ എത്തിച്ചേർന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു 1948 ൽ എൽ പി വിഭാഗമായി മാത്രം തുടങ്ങിയ ഈ സ്ഥാപനത്തിൽ 1952 ൽ ആണ് യു പി വിഭാഗം ആരംഭിച്ചത് .ആദ്യകാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു .എന്നാൽ ക്രമേണേ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് .

പാഠ്യ ,പഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിന്റെ പൂർവകാല പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ് നിരന്തര പരിശീലനങ്ങൾ നടത്തി കുട്ടികളെ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അനേകം തവണ സമ്മാനങ്ങൾ നേടുന്നതിന് കഴിഞ്ഞതും മധുരമായ സ്മരണയായി നിലനിൽക്കുന്നു കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് സ്കൂൾ പ്രവത്തനത്തെ ഇതുവരെയും ബാധിച്ചിട്ടില്ല അത്യന്തം ഊർജത്തോടെ പ്രവർത്തിക്കുന്ന പി ടി എ .മാതൃസംഗമം ,അധ്യാപകർ ഇവരുടെ കൂട്ടായ്മ്മ സ്കൂളിന്റെ മികവ് കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്നു .നല്ലവരായ നാട്ടുകാരുടെയും ,പദേശികസംഘടനകളുടെയും സഹകരണം എപ്പോഴും ഈ സരസ്വതി ക്ഷേത്രത്തിന് ഒരു മുതൽക്കൂട്ടാണ്. ................

"https://schoolwiki.in/index.php?title=Narakathara_UPS/ചരിത്രം&oldid=1236491" എന്ന താളിൽനിന്ന് ശേഖരിച്ചത്