കെ.ടി. മുഹമ്മദ്
(K.T.Muhammad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാടകകൃത്ത്, സിനിമാ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു കളത്തിങ്കൽ തൊടിയിൽ മുഹമ്മദ് എന്ന കെ.ടി. മുഹമ്മദ്.
ജീവിതരേഖ
1927 സെപ്റ്റംബർ 29-ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം. കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. ജിതിൻ ഏക മകനാണ്.[1] 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു .[1] 40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമാണ്. 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.[1] 2006-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു[2].
നാടകം
- ഇത് ഭൂമിയാണ്
- കാഫർ
- ഭരണത്തിൻhhhhugറെ യവനിക
- നൈറ്റ് ട്രൈൻ
- ടാക്സി
- കറവറ്റ പശു
- നാൽക്കവല
- അസ്തിവാരം
- മേഘസന്ദേശം
- വെളിച്ചം വിളക്കന്വേഷിക്കുന്നു
- ചുവന്ന ഘടികാരം
- അപരിചിതൻ
- കടൽപ്പാലം
- തുറക്കാത്ത വാതിൽ
- സംഗമം
- രാഷ്ട്രഭവൻ
- പ്രവാഹം
- ചക്രവർത്തി
- അന്തഃപുരം
- സ്വന്തം ലേഖകൻ
- മുത്തു ചിപ്പി
- ഒരു പുതിയ വീട്
- ഉറങ്ങാൻ വൈകിയ രാത്രികൾ
- താക്കോൽ
- സൃഷ്ടി
- സ്ഥിതി
- സംഹാരം
- സാക്ഷാൽക്കാരം
- ദീപസ്തംഭം മഹാശ്ചര്യം
കഥകൾ
- മാംസ പുഷ്പങ്ങൾ
- കണ്ണുകൾ
- ചിരിക്കുന്ന കത്തി
- പ്രസവത്തിൻറെ വില
- മതവും ചെണ്ടയും
- രോദനം
തിരക്കഥ
- കണ്ടം ബച്ച കോട്ട് (മലയാളത്തിലെ ആദ്യത്തെ വർണ ചലചിത്രം)[3]
- അച്ഛനും ബാപ്പയും
- കടൽപ്പാലം
- രാജഹംസം[1]
പുരസ്കാരങ്ങൾ
- 1951 ൽ ലോക ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം. (കണ്ണുകൾ എന്ന കൃതിക്ക്)
- കാഫർ എന്ന നാടകത്തിന് സംസ്ഥാന നാടക പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം
- മദ്രാസ് സംഗീത നാടക അക്കാദമി പുരസ്കാരം
- മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
- പി.ജെ ആൻറണി ഫൗണ്ടേഷൻ പുരസ്കാരം
- പത്മപ്രഭ പുരസ്കാരം (2003)[4]
- എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം (2007) [5]