കൊറോണയാമൊരു ഭീകരൻ
നിശ്ചലമാക്കി ജനജീവിതം
ധിയാളുകൾതൻ പ്രാണനെടുത്തു
മരണതാണ്ഡവമാടി ചിരിച്ചിടുന്ന
അതീവസമ്പന്നമാം വികസിതരാജ്യങ്ങൾ
അതിദയനീയമായ് പകച്ചിടുന്നു
അതിജീവനമെന്ന ഒറ്റ മന്ത്രം
ഈ ലോകമാകെ മുഴങ്ങിടുന്നു
ഒരുമിക്കാം നമുക്കൊരുമിച്ചുനേരിടാം
കൊറോണഭീകരനെ ഒരുമിച്ചു നേരിടാം
വ്യക്‌തിശുചിത്വവും പൊതുശുചിത്വവും
അതിജീവനത്തിനു ആയുധങ്ങളാക്കാം
ഭിന്നരായകന്നുനിന്നുകൊണ്ടു
ഒരുമയോടെ മുന്നേറാം
ഒരൊറ്റലോകത്തിനായി ഒത്തുചേരാം
നന്മനിറഞ്ഞ സോദരരെ.