ഗവ. എൽ.പി.എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/കുഞ്ഞനിയത്തി

(Govt. LPS Nedumangad/അക്ഷരവൃക്ഷം/കുഞ്ഞനിയത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞനിയത്തി

എന്റെ കൂടെപിറക്കാതെ പോയനുജത്തി
എന്റെ കൂടെകളിക്കാതിരുന്നനുജത്തി
ദുഖത്തിലാഴ്തി നീഎങ്ങുപോയി
കണ്ണീരാലേ ഞാൻ നിന്നെ ഓർത്തിടുന്നു

നിൻമുഖമെന്നിൽ മായുകയില്ല
നിൻരൂപമെന്നിൽ മറയുകയില്ല
നാടെങ്ങു൦നിന്നെ തിരഞ്ഞുനടന്നപ്പോൾ
പുഴയുടെ ആഴത്തിൽ നീ മറഞ്ഞോ

കുഞ്ഞനുജൻെറ കളിചിരികാണാതെ
നാടാകെ നിന്നെ കാത്തിരുന്നപ്പോഴു൦
കേരളക്കരയാകെ ദുഖത്തിലാഴ്തി നീ
എങ്ങുപോയെൻെറ കുഞ്ഞനിയത്തി

ചിരിക്കുന്ന നിൻമുഖമൊന്നു കാണാൻ
ഞാനു൦ നിന്നെ കാത്തിരുന്നല്ലോ
കുടു൦ബത്തെയാകെ കണ്ണീരിലാഴ്തി നീ
ദേവതയായി നീയെങ്ങുപോയ്മറഞ്ഞു

ഓർക്കുന്നു ഞാൻ പല സ൦ഭവങ്ങൾ
എവിടെയോപോയ്മറഞ്ഞ സോദരങ്ങൾ
ആരുണ്ടിവിടെ കണ്ടെത്തുവാനായി
നാടെങ്ങു൦ കാത്തിരിക്കുന്നു നിങ്ങൾക്കായി
 

റുബീന എം കരീം
4 C ഗവ :എൽ പി എസ്‌ നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത