ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/ശുചിത്വം
(Govt. LPS Changa/അക്ഷരവൃക്ഷം/ശുചിത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം ശുചിത്വം ഏതൊക്കെ രീതിയിൽ പാലിക്കണമെന്ന് നമുക്ക് നോക്കാം .നാം എപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .അതുപോലെ തന്നെ നമ്മുടെ സ്‌കൂൾ, മറ്റു പൊതുസ്‌ഥലങ്ങൾ എന്നിങ്ങനെ നമുക്ക് കഴിയുന്ന എല്ലാ ഇടവും വൃത്തിയായി സംരക്ഷിക്കണം .നാം പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ് .അങ്ങനെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ നാം അലക്ഷ്യമായ് വലിച്ചെറിയും .അതവിടെ കിടക്കുകയും മഴ പെയ്യുകയാണെങ്കിൽ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് വളർന്നു വരുകയും പല അസുഖങ്ങൾ നമുക്ക് ഉണ്ടാകുകയും ചെയ്യും .അതിനാൽ നാം എപ്പോഴും വൃത്തിയായി ഇരിക്കണം .നമ്മുടെ ശരീരവും വസ്ത്രവും നാം താമസിക്കുന്ന സ്ഥലവും ,പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം .അതുപോലെ തന്നെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും ,ചപ്പ് ചവറു കൾ വലിച്ചെറിയുന്നതും തെറ്റായ ശീലങ്ങളാണ് .ഇപ്പോൾ ഉണ്ടായിരിക്കുന്ന കൊറോണ പോലെയുള്ള അസുഖങ്ങളുടെ ഒരു കാരണം ഈ വൃത്തിഹീനമായ അന്തരീക്ഷമാണ് .അതിനാൽ ഈ വൈറസിനെ അകറ്റുന്നതിൽ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു .വൃത്തിയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുന്നതിലൂടെ നമ്മുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം