ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ
(Govt. LPS Changa/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടിലെ കൂട്ടുകാർ ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ കുറേ മൃഗങ്ങൾ താമസിച്ചിരുന്നു .എല്ലാവരും സന്തോഷത്തോടെ കഴിയുകയായിരുന്നു ചിലപ്പോൾ മാത്രം ചില കുരങ്ങന്മാർ നാട്ടിൽ വരാറുണ്ട് അങ്ങനെയാണ് നാട്ടിലെ വിശേഷങ്ങൾ അവർ അറിയുന്നത് ഒരുദിവസം കുരങ്ങന്മാർ നാട്ടിൽ പോയപ്പോൾ അവിടെയുള്ള മനുഷ്യർക്ക് വലിയ രോഗങ്ങൾ പടർന്നു എന്ന വാർത്ത കിട്ടി,. കാട്ടിലെ രാജാവായ സിംഹം ഇതറിഞ്ഞു. സിംഹം പറഞ്ഞു ഈ രോഗത്തെ കുറിച്ച് വിശദമായി അറിഞ്ഞു വരുവാൻ മുതിർന്ന കുരങ്ങനോട് പറഞ്ഞു. അങ്ങനെ അവർ നാട്ടിലെത്തി. അവർ നാട്ടിലെത്തി അന്വേഷണമാരംഭിച്ചു. ഈ രോഗം കൊറോണ വൈറസ് ആണെന്നും. ഇത് ചൈനയിൽ നിന്നും വന്ന രോഗമാണെന്നും, ഈ രാജ്യം മുഴുവൻ ഈ വൈറസ് ബാധിക്കുന്നുവെന്നും, ഒരുപാട് മനുഷ്യർ മരിക്കുന്നു എന്നും, ഇതിനെ മഹാമാരി എന്ന പേരിലും, കോവിഡ് 19 എന്നും പറയുന്നു. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല, ഇതിന് പരിഹാരം സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക എന്നതാണ്, വ്യക്തി ശുചിത്വം പാലിക്കുക, അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, എന്നിങ്ങനെ കുറെ കാര്യങ്ങൾ അറിഞ്ഞു, ഇത്രയും കാര്യമറിഞ്ഞ് കുരങ്ങന്മാർ അടുത്ത് കണ്ട കടയിൽ നിന്നും കുറേ സോപ്പ് എടുത്തു കാട്ടിലേക്ക് പോകാൻ പോയി. അപ്പോൾ മുതിർന്ന കുരങ്ങൻ പറഞ്ഞു നമുക്ക് വൃത്തിയായി പോകാം .അവർ എല്ലാവരും പുഴയിൽ ഇറങ്ങി സോപ്പ് തേച്ച് കുളിച്ചു വൃത്തിയായി.എന്നിട്ട് അവർ കാട്ടിൽ പോയി. അവിടെ ചെന്ന് നാട്ടിലെ വിശേഷം സിംഹ രാജനോട് പറഞ്ഞു അവരെല്ലാവരും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാൻ തുടങ്ങി. വ്യക്തി ശുചിത്വം പാലിക്കാൻ തുടങ്ങി. അങ്ങനെ കാട്ടിൽ രോഗം വരാതിരിക്കാൻ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ