ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/ഓർമയിലെ ജാലകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. LPS Changa/അക്ഷരവൃക്ഷം/ഓർമയിലെ ജാലകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർമയിലെ ജാലകങ്ങൾ
ഗ്രാമപ്രദേശത്തിലെ ചെറിയ ഒരു ഗവ .എൽ.പി സ്‌കൂളാണ് എന്റെ വിദ്യാലയം .എല്ലാ ദിവസവും അസ്സംബ്ളിയുണ്ട് .അതിലെ പത്രവാർത്തയിലൂടെയാണ് ഞാൻ കൊറോണ വൈറസിനെ പറ്റിയും ചൈനയിലും മറ്റു രാജ്യങ്ങളിലും രോഗം പടർന്നു പിടിച്ചതിനെ പറ്റിയും അറിയുന്നത് . ക്‌ളാസിൽ വന്നപ്പോൾ എല്ലാ ക്‌ളാസ്സുകാർക്കുമായി കോവിഡിനെ പറ്റിയും അതിന്റെ വ്യാപനത്തെ പറ്റിയും ഉള്ള വീഡിയോ ടീച്ചർ കാണിച്ചുതരികയും ചെയ്തു . എന്നാലും ഞാൻ അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ കൂട്ടുകാരോട് കളിച്ചു രസിച്ചു . ദിവസങ്ങൾ കടന്നുപോയി. ആ ദിവസവും എന്നത്തേയും പോലെ അമ്മയുടെ കൂടെ സ്‌കൂളിൽ പോയി . ഉച്ചയായപ്പോൾ നമ്മുടെ ഹെഡ്മിസ്ട്രസ് നാളെ മുതൽ സ്‌കൂളിൽ ക്ലാസ്സില്ല എന്ന് അറിയിച്ചു .ഇന്ത്യയിലും കൊറോണ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു .ഇതുകേട്ടപ്പോൾ ഞങ്ങൾക്ക് വിഷമം ആയി .വൈകുന്നേരം സ്‌കൂൾ വിട്ടപ്പോൾ നാലാംക്ലാസ്സിലെ ചേച്ചിമാരും ചേട്ടന്മാരും കരയുന്നുണ്ടായിരുന്നു. കാരണം അടുത്ത വർഷം അവർ വേറെ സ്‌കൂളിലാണ് പോകുന്നത് . ടീച്ചർമാർക്ക് ഞങ്ങളുടെ ഈ വർഷത്തെ സമ്മാനങ്ങൾ തരാൻ കഴിയാത്തതിലായിരുന്നു വിഷമം .പിറ്റേ ദിവസം മുതൽ ടീവിയിലും പത്രത്തിലും കൊറോണ വൈറസിന്റെ വ്യാപനവും അത് നമ്മുടെ ശരീരത്തിൽ കടന്നാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങളെ കുറിച്ചും വ്യക്തിശുചിത്വം പാലിക്കുന്നതിനെ പറ്റിയും കൈകൾ സോപ്പും വെള്ളോം ഉപയോഗിച്ച് കഴുകുന്നതിനെ കുറിച്ചും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനെ പറ്റിയും ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന് കുറിച്ചുമുള്ള വാർത്തകൾ നിറഞ്ഞുനിന്നു .അപ്പോഴാണ് ഈ രോഗത്തിന്റെ ഗൗരവം എനിക്ക് മനസിലായത് .നമ്മുടെ ആരോഗ്യപ്രവർത്തകർ എത്രമാത്രം ബുദ്ധിമുട്ടുന്നു എന്ന് മനസിലായി .നമ്മുടെ സർക്കാരിന്റെ തീരുമാനങ്ങൾക്കനുസരിച്ചു ഈ ലോക്ക്ഡൗൺ കാലം അമ്മയോടും ചേച്ചിയോടും അച്ഛനോടും കൂടെ പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചു .
അരുൺ.ഒ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ