Glps ചുങ്കത്തറ പഞ്ചായത്ത്/ചരിത്രം
ശ്രീ മുഹമ്മദ് മാസ്റററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ശ്രീമതി ഓമന ടീച്ചർ, രുഗ്മിണിടീച്ചർ, മോയിൻ കുട്ടി മാസ്ററർ, കൃഷ്ണൻ കുട്ടി മാസ്ററർ, ദേവകിയമ്മ ടീച്ചർ, ഹംസമാസ്ററർ, ദിവാകരൻ മാസ്ററർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. 1990 മുതൽ കെ.എൻ.കൃഷ്ണൻ കുട്ടി മാസ്റററായിരുന്നു പ്രധാനാധ്യാപകൻ.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് സ്കൂളുകളും സർക്കാർ ഏറെറടുത്തതിൻെറ ഭാഗമായി 02/01/2010 മുതൽ ഈ വിദ്യാലയവും ഗവൺമെൻറ് സ്കൂളായിമാറി. 2014 സെപ്ററംബറിൽ ഈ വിദ്യാലയത്തിൻെറ 'നാമം ജി .എൽ .പി. എസ് .ചുങ്കത്തറ പഞ്ചായത്ത് 'എന്നായി മാറി.അത്യാവശ്യം വേണ്ട എല്ലാസൗകര്യങ്ങളും ഇന്നീ വിദ്യാലയത്തിലുണ്ട്