ജി.ബി.എച്ച്.എസ്.എസ്. ചവറ

Schoolwiki സംരംഭത്തിൽ നിന്ന്
(GHSS Chavara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ബി.എച്ച്.എസ്.എസ്. ചവറ
വിലാസം
കൊല്ലം

691583
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ04762680095
ഇമെയിൽ41012chavara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41012 (സമേതം)
യുഡൈസ് കോഡ്32130400701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ ‌
തദ്ദേശസ്വയംഭരണസ്ഥാപനംപൻമന ഗ്രാമ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ565
പെൺകുട്ടികൾ529
ആകെ വിദ്യാർത്ഥികൾ1094
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅർച്ചന പി
പ്രധാന അദ്ധ്യാപികഎലിസബത്ത് ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്ബീന ജയൻ
അവസാനം തിരുത്തിയത്
16-07-2025SOORYA M S
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം നഗരത്തിൽചവറ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ സംസ്കൃതം സ്കൂളായി ആരംഭിച്ച് പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായി.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരൻ തമ്പി മുൻകൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂൾ കരുനാഗപ്പളളി, കുന്നത്തൂർ താലൂക്കുകളിലെ ജനങ്ങളുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആ കാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണൻ നമ്പ്യാർ , മഠത്തിൽ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാർഡ് നേടിയ ത്രിവിക്രമ വാര്യർ , എം . പി . രാമൻ നായർ, ഭാർഗ്ഗവി അമ്മ എന്നിവർ അവരിൽ ചിലർ മാത്രം .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളിൽ പ്രശസ്തി നേടിയവർ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞൻ പിളള , പത്മശ്രീഒ . എൻ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യൻ പോറ്റി , സി.എൻ . ശ്രീകണ്ഠൻ നായർ , ടി.എൻ. ഗോപിനാഥൻ നായർ, പുളിമാന പരമേശ്വരൻ പിളള, ബേബി ജോൺ, സാംബശിവൻ എന്നിവർ ഇതിൽ ഉൾ‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹർലാൽ നെഹ്റു എന്നിവരുടെ പാദസ്പർശം ഏൽക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും ചവറ ഗവ : ഹയർസെക്കണ്ടറിസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പൊൻകുന്നം ദാമോദരൻ
  2. മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്
  3. കൃഷ്ണൻ നമ്പ്യാർ
  4. മഠത്തിൽ ശങ്കുപ്പിളള
  5. ത്രിവിക്രമ വാര്യർ
  6. എം . പി . രാമൻ നായർ
  7. ഭാർഗ്ഗവി അമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജ്ഞാനപീഠ ജേതാവ് പ്രൊ.ഒ.എൻ.വി.കുറുപ്പ് [1] [2]
  2. ശൂരനാട് കു‍‍ഞ്ഞൻപിള്ള,എഴുത്തുകാരൻ -English Wikipedia
  3. വി.സാംബശിവൻ - പ്രശസ്ത കഥാപ്രാസംഗികൻ - [3]
  4. കുമ്പളത്ത്ശങ്കുപ്പിള്ള-[4]
  5. സി.എൻ.ശ്രീകണ്ഠൻനായർ -[5]

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്.എസ്._ചവറ&oldid=2767825" എന്ന താളിൽനിന്ന് ശേഖരിച്ചത്