8ജി വി എച്ച് എസ് എസ് തട്ടക്കുഴ /ക്ളബ് ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബ്കളുടേയും ഉദ്ഘാടനം തട്ടക്കുഴ ഗവ. ഹൈസ്ക്കൂളിൽ നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ രാജീവ് പി.ആർ അധ്യക്ഷനായിരുന്നു.ഓരോ ക്ലബ്ബിന്റെയും പ്രവർത്തനം വിദ്യാർത്ഥികൾക്ക് ഒരു പുതിയ തുടക്കമാകട്ടെയെന്ന്അദ്ദേഹം ആശംസിച്ചു. കവിയും സാമൂഹ്യ പ്രവർത്തകനുമായ ഗ്രീ ഗോപൻ കളത്തറ പരിപാടി ഉദ്ഘാടനം ചെയ്തു.  ക്ലബ്ബിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു.

ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും ഈ വർഷം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരു റിപ്പോർട്ട് അവതരിപ്പിച്ചു .  ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ലബ്ബുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാധിക പി ബി സ്വാഗതം ആശംസിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേനക സി എ കൃതജ്ഞത അർപ്പി