26. എന്റെ നാടിനു വേണ്ടി ജീവൻ ത്യജിച്ചവർ

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാടിന് വേണ്ടി ജീവൻ ത്യജിച്ചവർ

മാതൃരാജ്യ ത്തിന്റെസ്വാതന്ത്ര്യത്തിനുവേണ്ടിപോരാടി ജീവിതം ഹോമിച്ച  ധീര ദേശഭിമാനികളെ നാം ഓർക്കേണ്ടേ.? അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായി എത്രയോപേർ. ജീവൻ നൽകിപോരാടി നേടിത്തന്ന സ്വാതന്ത്ര്യത്തെ അർഹമായ പ്രാധാന്യത്തോടെ നാം ഓരോരുത്തരും പരിഗണിക്കണം. സ്വാതന്ത്യത്തിന്റെ തീച്ചൂളയിൽ വീര മൃത്യ വരിച്ച ആ ധീര ദേശാഭി മാനികൾക്കു ഈ വേളയിൽ നമുക്ക് പ്രണാമം അർപ്പിക്കാം.

1.മാധവ പണിക്കർ

കൃഷ്ണൻ നായരുടേയും ദേവകി അമ്മയുടേയും മകനാണ് മാധവ പണിക്കർ 1924 ലാണ് ജനനം  ചിങ്ങോലിയിലെ പടിശ്ശേരിയിൽ എന്ന വീട്ടിലാണ് ജനിച്ചത്. സ്വാതന്ത്ര്യ സമര രംഗത്തെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു 'ശ്രീ പണിക്കർ മഹാത്മാ ഗാന്ധി യോടൊപ്പം നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1938 ൽ ഗാന്ധി ജി 40 പേരോടൊപ്പം കോട്ടയത്തുനിന്നും കാൽനടയായി മാവേലിക്കര തട്ടാരമ്പലത്തിൽ പ്രധാനമായ നെയ്ത്തുശാലയിൽ എത്തിച്ചേർന്നു. അവിടുത്തെ പരിപാടി കളിൽ ഗാന്ധിജിയോടൊപ്പം എത്തി ച്ചേർന്നു പങ്കെടുത്തു. അവിവാഹിതനാണ്. 60 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ പ്രസിഡന്റായി ശ്രീ. മാധവ പണിക്കർ സേവനം ചെയ്തിരുന്നു.