25041സ്മാർട്ട് 'അമ്മ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹത്തിന്റെ ഓരോ തുറയിൽനിന്നും പലതരം ജീവിത സാഹചര്യങ്ങൾ അനുഭവിച്ചാണ് ഓരോകുട്ടിയും സ്കൂളിലെത്തുന്നത്. ഓരോ കുട്ടിയേയും, അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും. കേരളത്തിലെ ഓരോ ക്ലാസ് മുറിയിലും‍‍ പുതിയതായി ഉൾചേർത്ത സാങ്കേതിക സജ്ജീകരണങ്ങളേക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മ തന്നെയാണ്. ഇതു തിരിച്ചറിഞ്ഞാണ് ആധുനിക വിവരവിനിമയ സാങ്കേതങ്ങളെക്കുറിച്ചുള്ള ചില അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനായി അമ്മമാർക്കുള്ള പരിശീലനം നടത്താൻ തീരുമാനിച്ചത്. അതിനായി എട്ടാം തരത്തിലെയും ഒൻപതാം താരത്തിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരെ ആണ് ക്ഷണിച്ചത്. പത്താം തരത്തിലെ ടെസ്സ പ്രസാദും അമോലിക മണി യുമാണ് ക്‌ളാസ്സുകൾ നയിച്ചത് .അവരെ സഹായിക്കാൻ ഒൻപതാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമുണ്ടായിരുന്നു. അതിനായി തലേ ദിവസം തന്നെ പാഠപുസ്തകങ്ങളിലെ ക്വു ആർ കോഡുകളും വിദ്യാലയത്തിലെ സ്കൂൾ വിക്കിയിലെ ക്വു ആർ കോഡുകളും പ്രിന്റ് ചെയ്തു ഭിത്തിയിലോട്ടിച്ചിരുന്നു .ആദ്യം തന്നെ  ക്വു ആർ കോഡുകൾ സ്കാൻ ചെയ്യാൻ അവരെ പഠിപ്പിച്ചു .തുടർന്ന് വിവിധ ആപ്പുകളായ സമ്പൂർണ പ്ലസ്, സമഗ്ര തുടങ്ങിയവ അവരെ പരിചയപ്പെടുത്തി ,ഉപയോഗിക്കേണ്ട രീതി പറഞ്ഞുകൊടുത്തു. തുടർന്ന് വിദ്യാലയത്തിലെ ഹൈ ക്ലാസ് മുറികളെ പരിചയപ്പെടുത്തി