24. ആമച്ചാലി
ആമ്പച്ചാലി - ചിങ്ങോലിയുടെ സുന്ദർലാൽ ബഹുഗുണ

ചിങ്ങോലിയുടെ പെരുമ പങ്കുവെക്കുമ്പോൾ 33 വർഷം മുമ്പ് വിട്ടു പിരിഞ്ഞുപോയ ഒരു വ്യക്ഷ സ്നേഹിയുടെ ഓർമ്മകൾ പങ്കുവെയ്ക്കാതെ വയ്യ.
അമ്പച്ചാലിരാമൻ പണിക്കർ മനസിന്റെ താളം പിഴച്ചു പോയ ഒരാൾ . മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാകുന്നത് സ്വഭാവികം. ആമ്പച്ചാലിയുടെ താള പിഴകൾ നാടിന് ഗുണമാകുകയായിരുന്നു എന്നാൽ ആ ഗുണം ഇന്നും പലരും അറിഞ്ഞിട്ടില്ലയെന്നു മാത്രം. ആരുടേതെന്നോ ഏതെന്നോ ചിന്തിക്കാതെ പറമ്പുകൾ കയറിയിറങ്ങിയ ആമ്പച്ചാലി അവിടൊക്കെ മാവും പ്ലാവും ആഞ്ഞിലിയും പറങ്കാവും നട്ടു. കളഞ്ഞു പോയതെന്തോ തിരയുന്ന വ്യഗ്രതയോടെ വടികൊണ്ട് മണ്ണിൽ തട്ടിയും തടഞ്ഞും നിങ്ങുന്ന ആ മ്പച്ചാലി മരങ്ങളുടെ തൈ കണ്ടാൽ നിൽക്കും പിന്നെ അവയെ കൊള്ളാവുന്ന ഒരിടത്ത് കുഴിച്ചു വെയ്ക്കാതെ വിശ്രമമില്ല . മരങ്ങളെ മക്കളെപ്പോലെ സ്നേഹിച്ച ഇദ്ദേഹമാണ് കാവിൽ പടിക്കൽ ക്ഷേത്രത്തിനു മുന്നിലുള്ള ദേവസ്വo ഭുമിയിലും ചിങ്ങോലിയുടെ വിവിധ ഭാഗങ്ങളിലുള്ള വെളിമ്പ്രദേശങ്ങളിലും ഇന്ന് തലയുയർത്തി നിൽക്കുന്ന മാവുകൾ നട്ടത് .അധികാര ഗർവ്വ് മാവുകൾക്ക് മേൽ പതിച്ചപ്പോൾ കാവിൽ പടിക്കലമ്മയുടെ തരുനടയിൽ അഭയം തേടിയ ആമ്പച്ചാലി കണ്ണീരൊഴുകി. മരം നട്ടു പിടിപ്പിക്കാനല്ലാതെ പ്രതികാരം ചെയ്യാൻ ആ മനുഷ്യന് അറിയില്ലായിരുന്നു
മനസിന്റെ താളം പിഴച്ചു പോയിട്ടും പ്രകൃതിയെ സ്നേഹിച്ച ആമ്പച്ചാലിയെ ലോകത്തെ മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളായി ലണ്ടനിലെ റോയിട്ടർ ഫൗണ്ടേഷൻ തെഞ്ഞെടുത്തിട്ടുണ്ട്. ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ക്ലോഡ് അൽ മാരി സുo സർ . ക്രിസ്പെൻ ടിക്കലും ചിപ്കോ പ്രസ്ഥാനത്തിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച സുന്ദർലാൽ ബഹുഗുണയോളം മഹത്വമാണ് ആമ്പച്ചാലിക്ക് കൽപ്പിച്ചിരിക്കുന്നത്. ലോകം ആദരിച്ച ഈ പ്രകൃതി സ്നേഹിയെ നമ്മുടെ ദേശം ഇന്ന് വിസ്മരിക്കുന്നു എന്നതു മാത്രമാണ് ദേശത്തിന്റെ ഏക ദൗർലഭ്യം.