സഹായം Reading Problems? Click here


2021 - 22

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

ലോകം മുഴുവനും കോവിഡ് മഹാമാരി തേർവാഴ്ച നടത്തിയ കാലഘട്ടത്തിൽ ഒരു അധ്യായന വർഷം നഷ്ടപ്പെടുമോ എന്ന് ആശങ്കയിലായിരുന്നു അധ്യാപകർ .ലോകത്തിലെ സമസ്ത മേഖലകളും പ്രതിസന്ധിയിലായി പോയ ഈ കാലഘട്ടത്തിൽ വീടിന്റെ അകത്തളങ്ങളിൽ പെട്ടുപോയ മോയൻ എൽ.പിയിലെ കുരുന്നുകളെ  പഠന പ്രക്രിയയിൽ സജീവമായി നിലനിർത്താൻ കഴിഞ്ഞു.2020 - 21 വർഷത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകളെല്ലാം അടച്ചിരുന്നതിനാൽ 2020 - 21, 2021- 22 അക്കാദമിക വർഷത്തിൽ ഓൺലൈൻ പഠന സങ്കേതങ്ങൾ ഉപയോഗിച്ച് കുട്ടികളെ പഠന പ്രക്രിയയിൽ സജീവമാക്കി.സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പിടിഎ എക്സിക്യൂട്ടീവ് മീറ്റിങ്ങ് സ്കൂളിൽ വെച്ച് നടന്നു. ക്ലാസുകൾ സജീവവും ഫലവത്താക്കുന്നതിനുമായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വിഷയത്തിൽ ചർച്ചകൾ നടന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ വിടവ് പരിഹരിക്കൽ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പരമാവധി സഹകരണം ഉറപ്പുവരുത്തുകയും ഇതിനായി വിവിധ സംഘടനകൾ, ഏജൻസികൾ തുടങ്ങിയവരെ ചെന്നുകൊണ്ട് സഹായം അഭ്യർത്ഥിക്കാൻ തീരുമാനിക്കുകയും ചെയ്തു.

വാട്സ്ആപ്പ് ചാറ്റുകൾ വഴി നേരിട്ടുള്ള ക്ലാസുകൾ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8 മണി വരെ .

വിക്ടേഴ്സ് ക്ലാസിലെ ലിങ്കും വർക്ക് ഷീറ്റുകളും ക്ലാസ്സിലെ വാട്സാപ്പിൽ അയച്ചത് വിശദീകരിച്ചുകൊണ്ട് വാട്സ്ആപ്പ് ഓഡിയോ അയച്ചു.

വിശദീകരണ വീഡിയോകൾക്കൊപ്പം ഞങ്ങൾ തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ നൽകി.

വിശദീകരണ വീഡിയോ/ ഓഡിയോകൾക്കൊപ്പം ഇന്റർവെൽ വർക്ക് സീറ്റുകൾ നൽകി.

കുട്ടികൾ കൂടുതൽ സജീവമായി പഠന പ്രവർത്തനങ്ങളിൽ പങ്കെടുത്തു പ്രതികരണങ്ങൾ വർദ്ധിച്ചു പഠനത്തിൽ താല്പര്യവും മികവും ദിനംപ്രതി കൂടി .

ഇപ്രകാരം വിവിധ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നുപോയി ഞങ്ങൾക്ക് കുട്ടികളുടെ പങ്കാളിത്തം ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചു.

കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠന പങ്കാളിത്തത്തിൽ ഉണ്ടായ വർദ്ധനവ് ഒറ്റനോട്ടത്തിൽ

ഘട്ടങ്ങൾ കുട്ടികളുടെ പങ്കാളിത്തം
1 35%
2 42%
3 55%
4 95%

2021- 22 അധ്യായന വർഷം സ്കൂൾ പ്രവർത്തിച്ച ദിവസങ്ങളുടെ എണ്ണം-  നേരിട്ടുള്ള ക്ലാസുകൾ -91,

ഓൺലൈൻ ക്ലാസുകൾ -109

പ്രധാനാധ്യാപിക

കെ. മണിയമ്മ ടീച്ചർ

അധ്യാപകർ

ഷൈല ഇ .പി
ജയപ്രകാശ്
സഫിയ സി.എം.
സന്ധ്യ വി
ബിന്ദു. പി. എസ്
മഞ്ജു ഡി
സിനി. എം
ഷൈലജ. എ
രതില ആർ
ആഷാമോൾ .എ
സിന്ധു.കെ
അരണ്യ. പി. എസ്
ശ്രീഭ കൃഷ്ണൻ
സൽമത്ത് . കെ.കെ
സുരേഖ. എസ്
അശ്വതി.കെ
നിമിഷ.എൻ
സിന്ധു. എസ്. ജെ.
നിഷ തോമസ്
ദിവ്യ സി

പരിസ്ഥിതി ദിനവും രക്ഷിതാക്കളും

ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷപൂർവ്വം ഉള്ളതിനായി ആഘോഷിച്ചു .മിക്കവാറും എല്ലാ കുട്ടികളും വീട്ടിൽ ഒരു ചെടി നടൽ,പരിസ്ഥിതി ദിന ക്വിസ് ,പ്രസംഗം, പ്രകൃതി നടത്തും എൻറെ തോട്ടം സർവേ ,പോസ്റ്റർ തുടങ്ങിയ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.

വായന ദിനം

വായനാചാരണം ഓൺലൈനായി നടത്തി വായന വാരാചരണം ഉദ്ഘാടനം ചെയ്യാൻ എത്തിയത് ബഹുമാനപ്പെട്ട നാടൻപാട്ട് കലാകാരൻ ജനാധന പുതുശ്ശേരി അവർകളാണ്. നാലാം ക്ലാസിലെ കുട്ടികളെ ഗൂഗിൾ മീറ്റിംഗിലൂടെ പരിപാടി നടത്തിയത്. മറ്റു ക്ലാസുകൾ വാട്സാപ്പിലൂടെയും ഗൂഗിൾ മീറ്റിലൂടെയും വായനാദിന പരിപാടികൾ നടത്തിവന്നു.വായനാദിനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും അവരവരുടെ വീടുകളിൽ വീട്ടു ലൈബ്രറികൾ സജ്ജമാക്കി.അതിന്റെ ഉദ്ഘാടനം അവരുടെ രക്ഷിതാക്കളെ കൊണ്ട് നിർവഹിക്കാനുള്ള നിർദ്ദേശങ്ങളും അധ്യാപകർ  നൽകിയിരുന്നു.കൂടാതെ ഒരു പുസ്തകം വായിച്ച് അതിന്റെ വായനാക്കുറിപ്പ് അവതരിപ്പിക്കൽ  വായനാദിനവുമായി  ബന്ധപ്പെട്ട നിരവധി പരിപാടികളും നടത്തിയിരുന്നു.

ബഷീർ ദിനം

ബഷീർ ദിനത്തിൽ ബഷീറിന്റെ എല്ലാ കൃതികളും വായിച്ചിട്ടുള്ള അഭിനയ പികെ എന്ന പ്ലസ്ടു വിദ്യാർഥിനിയെ കൊണ്ടുവന്ന ക്ലാസെടുപ്പിച്ചു.ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുവാൻ ഈ ക്ലാസ് വളരെയധികം ഉപകരിച്ചു.

ഹിരോഷിമ നാഗസാക്കിയും രക്ഷിതാക്കളും

സാധാരണ ഹൈസ്കൂളിൽ നടത്തുന്ന ഹിരോഷിമ നാഗസാക്കി ദിനത്തിൽകുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റുകളും ഉണ്ടാക്കിയും ക്വിസ് മത്സരം കുടുംബത്തോടെയുള്ള യുദ്ധവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുണ്ടായിരുന്നു.

"ലോകത്ത് ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട "ഇനിയൊരു മഹാമാരി വേണ്ടേ വേണ്ട "

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ

വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു അതിൻറെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ശ്രീ. ജനാർദ്ദനൻപുതുശ്ശേരി നിർവഹിക്കുകയുണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു.

ഓണാഘോഷം

ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ നൽകി .പൂക്കളമിടാൻ, കുടുംബത്തോടൊപ്പം ഉള്ള പൂക്കളം ആഘോഷിക്കുന്ന ചിത്രങ്ങൾ ഫോട്ടോഷൂട്ട്, പാചക മത്സരം ഓണവിഭവങ്ങൾ ഒരുക്കൽ ,പതിപ്പുണ്ടാക്കൽ, ഫാമിലി ക്വിസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ചാന്ദ്രദിന ആഘോഷം

ചാന്ദ്രദിനം നീലാം സ്ട്രോങ്ങും മറ്റും പ്രച്ഛന്നങ്ങളിലൂടെ ആവിഷ്കരിച്ചു. ചാന്ദ്രദിന പതിപ്പുകളും ഡോക്യുമെൻറുകളും പ്രസംഗങ്ങളും പാട്ടുകളും റോക്കറ്റുണ്ടാക്കലുമായി കുട്ടികൾ ചാന്ദ്രദിനത്തെ അവിസ്മരണീയമാക്കി.  രാവിലെ മുതൽ രാത്രി വരെ നീണ്ട മികച്ച പ്രവർത്തനങ്ങൾ കാണാൻ സാധിച്ചു.

ലഹരി വിരുദ്ധ ദിനം

സാമൂഹ്യ വിപത്തായ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ദിനത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തും പോസ്റ്ററുകൾ തയ്യാറാക്കിയും ഈ പരിപാടി ഗംഭീരമാക്കി തീർത്തു.

നാട്ടറിവ് ദിനം ഓഗസ്റ്റ് 22

നാട്ടറിവ് ദിനത്തിൽ നാടൻപാട്ട് കലാകാരനായ രാമശ്ശേരി രാമൻകുട്ടിയുടെ നാടൻപാട്ട് ഓൺലൈനായി സംഘടിപ്പിച്ചു.വിവിധ സന്ദർഭങ്ങളിൽ വിവിധ തരത്തിലുള്ള നാടൻ പാട്ടുകളെ അദ്ദേഹം പരിചയപ്പെടുത്തി.

ദേശീയ പോഷൻ ശിക്ഷാ അഭിയാൻ പരിപാടി

ദേശീയ പോഷൻ ശിക്ഷ അഭയാൻ പരിപാടി -ക്ലാസുകളിൽ അതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂളിലെ രക്ഷിതാക്കളായ ICDS സൂപ്പർവൈസർ സുജ കെ കെ,പോഷകാഹാരവുംകുട്ടികളുടെ ആഹാരവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിവിധ ക്ലാസിലെ കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ.ഡോക്ടർ അനൂപ്  കുമാർ ടി.എൻ   തുടങ്ങിയർ ക്ലാസുകൾ കൈകാര്യം ചെയ്തു .

സൺഡേ ഫൺ ഡേ-വിനോദത്തിനൊപ്പം വിജ്ഞാനവും

മൂന്നാം ക്ലാസ്സുകാരുടെ തനത് പ്രവർത്തനമായിരുന്നു സൺഡേ ഫൺഡേ . ഞായറാഴ്ചകളിൽ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കാനായി അവർക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായി മാറി .എല്ലാ ഞായറാഴ്ചകളിലും കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ അതായത് കഥ ,ഡാൻസ് ,പാട്ട്, വിവരണം, വിവിധ സ്ഥലങ്ങളെ പരിചയപ്പെടുത്തൽ ,കൗതുകകരമായ കാര്യങ്ങൾ അവതരിപ്പിക്കല്ലേ എന്നിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു സൺഡേ ഫൺഡേ

സ്വാതന്ത്ര്യദിനാഘോഷം

കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ  ഉള്ളതിനാൽ സ്കൂളിൽ എത്തിപ്പെടാനോ പതാക ഉയർത്തലിൽ പങ്കുചേരാനോ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഓൺലൈൻ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

രാവിലെ 8:30ന് തന്നെ എച്ച് എം മണിയമ്മ അധ്യാപകരും പിടിഎ പ്രതിനിധികളും സ്കൂളിലെത്തുകയും പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ഇതിൻറെ വീഡിയോയും ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനുശേഷം 9 മണിക്ക് ക്ലാസ് തല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു തുടങ്ങിയവരുടെ സന്ദേശങ്ങൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പുകളിലൂടെ അയച്ചുകൊടുത്തു. പ്രത്യേക അസംബ്ലി, പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, സ്വാതന്ത്ര്യദിന ഫാമിലി ക്വിസ് തുടങ്ങിയവ വാട്സ്ആപ്പിലൂടെ നടത്തപ്പെട്ടു. രാവിലെ 9 മുതൽ രാത്രി വരെ പരിപാടികൾ നീണ്ടുനിന്നു സ്വാതന്ത്രസമര സേനാനികളുടെ വസ്ത്രം ധരിച്ച കുട്ടികളെ എത്തിയത് വളരെ മനോഹരമായ കാഴ്ചകളായിരുന്നു.

എസ് ആർ ജി

കുട്ടികൾക്ക് നൽകുന്ന പഠന പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മെച്ചപ്പെടുത്തുന്നതിനും പരിഹാരബോധനതന്ത്രങ്ങൾ ചർച്ച ചെയ്തു കണ്ടെത്തുവാനും അടിക്കടി ഓൺലൈൻ എസ് ആർ ജി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നു .മീറ്റിംഗിൽ ഉയർന്നു വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അധ്യാപകർക്ക് വിവിധ ക്ലാസ് റൂം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം നൽകപ്പെട്ടു. കൂടുതൽഎസ് ആർ.ജി യോഗങ്ങൾ നടന്നത് കോവിഡ് കാലത്താണ് .

ഓൺലൈൻ അസംബ്ലികൾ

എല്ലാ ആഴ്ചകളിലും ഓൺലൈൻ അസംബ്ലികൾ ഗൂഗിൾ മീറ്റിലൂടെ  നടത്തപ്പെട്ടു.ഓരോ കുട്ടിക്കും ഓരോ ചുമതലകൾ നൽകിക്കൊണ്ട് അസംബ്ലി വളരെ ഭംഗിയായി നിർവഹിക്കാൻ ഓരോ ക്ലാസുകളിലെ അധ്യാപകർക്കും സാധിച്ചു.പ്രാർത്ഥന , പ്രതിജ്ഞ ,വാർത്ത , കഥ,കവിത :ചിന്താവിഷയം തുടങ്ങിയ കുട്ടികളുടെ വിവിധ കഴിവുകൾ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഈ അസംബ്ലികൾ  മാറുകയുണ്ടായി.

ഫീൽഡ് ട്രിപ്പ് / പഠനയാത്ര

കോവിഡ് കാലത്ത് പഠനയാത്രകൾക്ക് വിലക്കുണ്ടായിരുന്നു എങ്കിലും ജനുവരി ഫെബ്രുവരി മാസങ്ങളിലായി കൃഷിയിടങ്ങൾ സന്ദർശിക്കുവാൻ സാധിച്ചു.

ടാലൻറ് ലാബ് പ്രവർത്തനങ്ങൾ

കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ വളർത്തിയെടുക്കാനായി വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിരവധി പ്രവർത്തനങ്ങൾ നൽകി ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ആശയവിനിമയശേഷിയും വർധിപ്പിക്കാൻ ഇംഗ്ലീഷ് ഗ്രൂപ്പ് അതുപോലെ എഴുത്തുകൂട്ടം വിദ്യാരംഗം കലാസാഹിത്യ വേദി ചിത്രരചന ഗ്രൂപ്പ് ഗണിത പഠനം ആസ്വാദകര ആസ്വാദ്യകരമാക്കാനുള്ള പ്രവർത്തനങ്ങൾ നൽകുന്നതിനുള്ള ഒരു ഗ്രൂപ്പ് ഇത്തരം നിരവധി പ്രവർത്തനങ്ങൾ ടാലൻറ്. ലാബിലൂടെ നടത്തപ്പെട്ടു.

പ്രത്യേക പരിഗണനെ അർഹിക്കുന്ന കുട്ടികൾ

സ്കൂൾ ആഘോഷപ്രത്യേക പരിഗണിക്കുന്ന കുട്ടികൾക്കായി ഒരു റിസോഴ്സ് അധ്യാപികയുണ്ട്. അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുക ,മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ , സാമ്പത്തിക സഹായം ലഭ്യമാക്കുക ,കണ്ണട ഹിയറിങ് എയ്ഡ് തുടങ്ങിയവ ലഭ്യമാക്കുക. പഠന പ്രവർത്തനങ്ങളിൽ ഇത്തരം കുട്ടികൾക്ക് പഠന പിന്തുണ നൽകാനും പ്രവർത്തനങ്ങൾ ചെയ്യിക്കാനും അധ്യാപിക പ്രത്യേകം ശ്രദ്ധിച്ചുപോന്നു.

"https://schoolwiki.in/index.php?title=2021_-_22&oldid=1910180" എന്ന താളിൽനിന്ന് ശേഖരിച്ചത്