Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ മഹാമാരി മൂലം ലോക ഡൗൺ സാഹചര്യം വന്നതിനാൽ 2020 - 21 അധ്യയനവർഷത്തിലെ ആദ്യ പ്രവർത്തനം വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കൽ ആയിരുന്നു തുടർന്ന് ടിവി/ സ്മാർട്ട്ഫോൺ ഇല്ലാത്ത കുട്ടികളെ കണ്ടെത്തിസഹായിക്കാനും തീരുമാനിച്ചുവിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ കൾ നടക്കുന്നതിനാൽ ടിവി എല്ലാ കുട്ടികൾക്കും ക്കും വേണ്ടിയിരുന്നു ടിവി ഇല്ലാത്ത കുട്ടികൾക്ക് അ സ്പോൺസർ ചെയ്യാൻ ഉള്ള ആളുകളെ കണ്ടെത്താൻ യോഗത്തിൽ തീരുമാനിച്ചു
ജൂൺ 16 ,17, 18 തീയതികളിൽ ആയി ആയി ടെക്സ്റ്റ് ബുക്ക് വിതരണം നടത്തി .ടിവി ഇല്ലാത്ത കുട്ടികൾക്ക് പത്തോളം ടിവികൾ വിതരണം ചെയ്തു .കുട്ടികളെല്ലാം വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾ കാണുകയും നൽകുന്ന വാക്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയയ്ക്കുകയും ചെയ്തു
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യുംദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്ന വേണ്ടിയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ സ്റ്റാർ എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ചു.ജൂലൈ 22 ചാന്ദ്രദിനത്തിൽ ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു പോസ്റ്റർ , കവിത എന്നിവ കുട്ടികൾ ഗ്രൂപ്പിൽ അയച്ചുതന്നു ഭൂരിഭാഗം കുട്ടികളും ഇതിൽ പങ്കെടുത്തു അതു പോലെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം കുട്ടികൾ അധ്യാപകരുടെ നിർദ്ദേശാനുസരണം ഓണം പരിപാടികൾ ഗ്രൂപ്പിലേക്ക് അയച്ചു വളരെ ഭംഗിയായി ആഘോഷിച്ചു. ഓണാഘോഷം വളരെ ഭംഗിയായി നടന്നു ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു ച്ചു പൂക്കളമിടൽ ഓണപ്പാട്ട് പതിപ്പ് എന്നിവ ഉണ്ടായിരുന്നു വളരെ വർണാഭമായി തന്നെ കുട്ടികളെല്ലാവരും പരിപാടികൾ അവതരിപ്പിച്ചു. അധ്യാപക ദിനവും വളരെ ഭംഗിയായി ആഘോഷിച്ചു സെപ്റ്റംബർ 23 കുട്ടികളുടെ നോട്ട് ബുക്ക് അധ്യാപകർ നോക്കി കറക്റ്റ് ചെയ്ത് കൊടുക്കാനായി രക്ഷിതാക്കൾ സ്കൂളിൽ കൊണ്ടുവന്നു എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു. ഒക്ടോബർ ഏഴിന് കരുതാം ആലപ്പുഴയെ എന്നതിനെ അടിസ്ഥാനമാക്കി കുട്ടികളും കുടുംബാംഗങ്ങളും ചേർന്ന് പ്രതിജ്ഞ ചൊല്ലി അതിൻറെ വീഡിയോ അയച്ചു തരികയും ചെയ്തു ..നവംബർ 1 കേരള പിറവി ദിനം ഓൺലൈൻ തന്നെയാണ് ആഘോഷിച്ചത് കുട്ടികൾ കേരളീയ വേഷങ്ങൾ ധരിച്ച്കലാപരിപാടികൾ അവതരിപ്പിച്ചു കേരളപ്പിറവി വർണാഭമാക്കി. മലയാളം ഗണിതം ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളും മാഗസിനുകൾ നിർമ്മിച്ചു ഡിജിറ്റൽ മാഗസിൻ ആയിരുന്നു എല്ലാം. അതുപോലെ കുട്ടികൾക്ക് ആയിട്ടുള്ള കിറ്റ് വിതരണവും നടന്നുനവംബർ 14 ശിശുദിനം ഓൺലൈൻ ആയിട്ട് തന്നെയാണ് ആഘോഷിച്ചത് കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചും പ്രസംഗങ്ങൾ പറഞ്ഞു അയച്ചുതന്നുഅതുപോലെതന്നെ ഡിസംബർ 3 ഭിന്ന ശേഷി ദിനാചരണം ആയിരുന്നു ഈ ദിവസത്തെ ഭിന്നശേഷി ദിനാചരണം മൂന്നാം ക്ലാസുകാർഏറ്റെടുത്തു നടത്തിയത് പ്രത്യേക ഓൺലൈൻ അസംബ്ലിഉണ്ടായിരുന്നു. കുട്ടികൾ പരിപാടികളുംമോട്ടിവേഷൻ സ്പീച്ച് ഉണ്ടായിരുന്നു ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട്സ്കൂൾ മാഗസിൻ തയ്യാറാക്കി. ജനുവരി 16 ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് മനോഹരമായി ആഘോഷിച്ചു കുട്ടികളുടെ നോട്ടുബുക്കുകൾ പരിശോധിച്ച് വിലയിരുത്തൽ നടത്തി