2018 - 2019

Schoolwiki സംരംഭത്തിൽ നിന്ന്

പുതിയ അദ്ധ്യയന വർഷത്തെ വരയ്ക്കാനുള്ളകർമപദ്ധതി ആവിഷ്കരിക്കാനുംപ്രവേശനോത്സവം ഒരു ഉത് സവമാക്കി മാറ്റാനുള്ളകാര്യങ്ങളെക്കുറിച്ചചർച്ചചെയ്യാനും ആയി 2018 May 30-ന് SRG meeting കൂടുകയുണ്ടായി.പ്രവേശനോത്സവ ദിനത്തിൽ  സ്കൂൾ അങ്കണംഭംഗിയായി  അലങ്കരിക്കുകയുംകുട്ടികൾക്കായി അക്ഷര കാർഡുകളും, ചിത്രങ്ങളും  തയ്യാറാക്കുകയും ചെയ്തു. പരിസ്ഥിതി സൗഹൃദമായ ഒരന്തരീക്ഷവും അലങ്കാരങ്ങളുമാണ് ഒരുക്കിയത്. June ഒന്നാം തീയതി തന്നെ 2018 - 2019 അദ്ധ്യയന വർഷം ആരംഭിച്ചു. പ്രവേശനോത്സവ ദിനമായ ഇന്ന് നവാഗതരായ 48 കുട്ടികളെ വർണ്ണ കുടകൾ നല്കി ചെണ്ടമേളത്തിന്റെ . അകമ്പടിയോടെ സകരിച്ചു. മാനേജർ റവ.ഫാ ജോമോൻ ശൂങ്കൂരിക്കൽ, പഞ്ചായത്ത് അംഗങ്ങൾ, PTA പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.അക്ഷര ദീപം തെളിയിക്കൽ പഠനോപകരണങ്ങളുടെ വിതരണം  എന്നിവയും നടന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന എസ് ആർ ജി മീറ്റിംഗിൽ  പ്രവേശനോത്സവം വിലയിരുത്തൽ ,അധ്യാപകരുടെ ചുമതല,വിഭജനം,പരിസ്ഥിതിദിന മുന്നൊരുക്കം എന്നിവയെക്കുറിച്ചെല്ലാം ചർച്ച ചെയ്തു.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.വൃക്ഷത്തൈ നട്ടു oകുട്ടികൾക്ക് വൃക്ഷത്തൈ നൽകിയും ഈദിനം ആഘോഷമാക്കി.വായനാദിനമായ June 19 ന് വായനാവാരത്തിന്റെ ഉദ്ഘാടനവും ക്ലാസ്സ് ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി. കൂടാതെകുട്ടികൾക്കായി പുസ്തക വായന മത്സരം,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പുസ്തകം പരിചയപ്പെടുത്തൽ എന്നിവയും നടത്തുകയുണ്ടായി. ജൂൺ 20ന്  ഈ വർഷത്തെപ്രധാന പ്രവർത്തനം ആയ  ഹലോ ഇംഗ്ലീഷിലെ ഉദ്ഘാടനം നടത്തി.ബി ആർ സി കോഡിനേറ്റർ ,അധ്യാപകർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എന്നിവർ പങ്കെടുത്തു.ഇംഗ്ലീഷിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള കലാപരിപാടികളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.

അധ്യയന വർഷത്തെ ആദ്യ പൊതുയോഗം 27.7 - 18 - ൽ എച്ച് എം സിസ്റ്റർ മോളി കെ ഇ യുടെ അധ്യക്ഷതയിൽ നടന്നു.ശ്രീ മാർട്ടിൻ പിടിഎ പ്രസിഡണ്ട് ആയും ,ശ്രീ മജീദ് വൈസ് പ്രസിഡണ്ടായും യും തെരഞ്ഞെടുക്കപ്പെട്ടു. 10--8-18-ൽകൂടിയ എസ് ആർ ജി മീറ്റിംഗിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്കായി  ടീച്ചേഴ്സും കുട്ടികളും ചേർന്ന് സംഭരിച്ചസാധനങ്ങൾ നൽകുവാൻ തീരുമാനിക്കുകയുണ്ടായി.സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന്  HM -ന്റെഅധ്യക്ഷതയിൽ പരിപാടികൾ നടന്നു.പതാക ഉയർത്തി  മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. SRG meeting - ൽ തീരുമാനിച്ചതനുസരിച്ച്പ്രളയ ദുരിതമനുഭവിക്കുന്നവർക്കായി സംഭരിച്ചസാധനങ്ങൾമനോരമ യൂണിറ്റിന് കൈമാറി.ഇതിൽ  മരുന്നുകളും  ആഹാരസാധനങ്ങളും  വസ്ത്രങ്ങളും ഉൾപ്പെടുന്നു.

10-2-2019 -ൽ School ന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിശതാബ്ദി ആഘോഷ കമ്മിറ്റിയുടെ സംയുക്ത യോഗം നടന്നു. 25-2-19-ൽശതാബ്ദി ആഘോഷത്തിന്റെ വിവിധ കമ്മറ്റികളുടെ യോഗം ചേരുകയുണ്ടായി.2 - 3 - 2019 -ൽശതാബ്ദി ആഘോഷത്തിന് ഭാഗമായുള്ള  ഉദ്ഘാടന പരിപാടികൾ നടന്നു.ഇന്നേ ദിവസം രാവിലെ 10 മണിക്ക് HM -ന്റെസാന്നിധ്യത്തിൽ ( SR Moly KE ] PTA പ്രസിഡന്റ്ശ്രീ മാർട്ടിൻ ജോസഫ് പതാക ഉയർത്തി.എല്ലാ കമ്മിറ്റി അംഗങ്ങളുടെയുസഹകരണം ഉണ്ടായിരുന്നു.നാലു മണിക്ക് അഭിവന്ദ്യ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ അധ്യക്ഷതയിൽ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം അഡ്വക്കേറ്റ് എ എം ആരിഫ് നടത്തി.ത്രിതല പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.മാനേജർ ഫാദർ ജോമോൻ ശങ്കുരിക്കൽ സ്വാഗതം പറഞ്ഞു.പൊതു യോഗത്തിനുശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.ശക്തമായ മഴ ഉണ്ടായെങ്കിലും ദൈവാനുഗ്രഹത്താൽ പരിപാടികൾക്ക് ഒരു തടസ്സവും നേരിട്ടില്ല. 9 pm - ന് പരിപാടികൾ സമാപിച്ചു. March 15 - ന് വാർഷിക പരീക്ഷ ആരംഭിച്ചു. March 24-ന് വേനൽക്കാല അവധിക്കായി വിദ്യാലയം അടച്ചു .

"https://schoolwiki.in/index.php?title=2018_-_2019&oldid=1701311" എന്ന താളിൽനിന്ന് ശേഖരിച്ചത്