2017-2018 വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
    • 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും
    • കലോൽസവം
    • ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം ,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി മികച്ച വിദ്യാലയമായി മാറി.ഇക്കഴിഞ്ഞ കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്,അറബിക്ക് കലോത്സവത്തിൽ ചാമ്പ്യൻമാർസംസ്ഥാനതലത്തിൽ നാല്പതോളം വിദ്യാർതഥി‍കൾക്ക്എ ഗ്രേഡ്.ഗ്രൂപ്പിനങ്ങളിൽ ഒപ്പന,ദഫ്‌മുട്ട്,പരിചമുട്ട്,ചെണ്ടമേളം ഇവയിൽ എ ഗ്രേഡ് സംസ്ഥാനതലത്തിൽ ലഭിച്ചിട്ടുണ്ട്
"കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ മികച്ച വിദ്യാലയം 2015-16"
"കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ മികച്ച വിദ്യാലയം 2016-17"
"കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ റണ്ണേഴ്‌സ് അപ്പ്.2017-18"
    • പ്രവൃത്തി പരിചയം
    • പാനൂർ ഉപജില്ലാ ചാമ്പ്യൻഷിപ്പ്,,ജില്ലാ തലത്തിൽ മികച്ച വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് ,സംസ്ഥാനതലത്തിൽ അ‍ഞ്ച് ഇനങ്ങളിൽ പങ്കെടുത്ത് രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനം,,മൂന്നിനങ്ങളിൽ എ ഗ്രേഡ്,
    • എസ്.എസ്,എൽ.സി റിസൽട്ട് 2017-18
    • ഇക്കഴിഞ്ഞ എസ്.എസ്,എൽ.സി പരീക്ഷയിൽ 1124 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1121 കുട്ടികൾ വിജയിച്ചു.141 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്,74 കുട്ടികൾക്ക് 9 വിഷയത്തിൽ എ പ്ലസ്സ്.വിജയം 99.5 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്,എൽ.സി പരീക്ഷയ്കിരുത്തിയത് ഞങ്ങളുടെ സ്കൂളായിരുന്നു.അതുപോലെ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് നേടിയതും ഞങ്ങളുടെ സ്കൂൾ തന്നെ എസ്.എസ്,എൽ.സി പരീക്ഷ യിൽ സ്കൂൾ തുടങ്ങിയത് മുതൽ ഇന്നേവരെ ഉന്നത വിജയമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.നിലനിർത്തിപോരുന്നത്.അർപ്പണബോധവും ആത്മാർത്ഥതയും കൈമുതലായുള്ള ഒരു പറ്റം അധ്യാപികാധ്യപകൻമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഞങ്ങളുടെ ഈ ഉന്നത വിജയം
    • ഹയർസെക്കന്ററി റിസൽട്ട് 2017-18
    • ഇക്കഴിഞ്ഞ ഹയർസെക്കന്ററി പരീക്ഷയിൽ മികച്ചവിജയം.. 27 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ്.പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും പ്രത്യുഷ് കോമത്ത്,സ്റ്റെഫി എന്നീ 2 വിദ്യാർത്ഥികൾക്ക് ലഭിച്ചു..4 പേർക്ക് രണ്ടാം വർഷം മുഴുവൻ മാർക്ക്..60 പേർക്ക് 90% ത്തിൽ കൂടുതൽ മാർക്ക്.
    • പ്ലസ് ടു പരീക്ഷയിൽ ആകെ മാർക്കായ 1200 ൽ 1200 മാർക്കും ലഭിച്ച ഞങ്ങളുടെ അഭിമാന താരങ്ങൾ
"പ്രത്യുഷ് കോമത്ത്"
"സ്റ്റെഫി"
    • ശാസ്തമേള.
    • മുഴുവൻ വിഭാഗത്തിലും ഉപജില്ലാ ചാമ്പ്യൻഷിപ്പ്, റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ മൊകേരി രാജീവ്ഗാന്ധി .മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ 41 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി രണ്ടാംതവണയാണ് ചാമ്പ്യൻഷിപ്പ് ലഭിക്കുന്നത്.ശാസ്‌ത്രോത്സവത്തിൽ വിജയം നേടിയവർ: കെ.സ്‌നിഗ്ധ (സയൻസ് ക്വിസ്-ഒന്നാംസ്ഥാനം), നിഹാര പ്രജോഷ് (ടാലന്റ് സർച്ച് എക്‌സാം-ഒന്നാംസ്ഥാനം)അമൃതശ്രീ, അനുഗ്രഹ ദിനേശ് (സ്റ്റിൽമോഡൽ-ഒന്നാംസ്ഥാനം), മുഹമ്മദ് ഹാഫിസ്, ഷഫാസ് (പ്രോജക്ട്-മൂന്നാംസ്ഥാനം), മുഹമ്മദ് ഫർഹാൻ, അക്ഷയ ആർ.വത്സൻ (ഇംപ്രൊവൈസ്ഡ് എക്‌സ്​പിരിമെന്റ്-എ ഗ്രേഡ്), നിവേദ് എസ്.കുമാർ, നന്ദകൃഷ്ണ (വർക്കിങ് മോഡൽ-എ ഗ്രേഡ്), സംസ്ഥാന ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ട്തവണ (2015-16,2016-17)ചാമ്പ്യൻഷിപ്പ് നേടി സംസ്ഥാനത്തെ മികച്ച വിദ്യാലയമായി മാറി .കഴിഞ്ഞ വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര ക്വിസ്സിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം ,സ്റ്റിൽ മോഡലിൽ എ ഗ്രേ‍ഡ്
    • ഗണിതശാസ്ത്ര മേള.
    • ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്,സംസ്ഥാനമേളയിൽ അ‍ഞ്ച് കുട്ടികൾ പങ്കെടുത്ത് മൂന്ന് ഇനങ്ങളിൽ രണ്ടാം സ്ഥാനം,രണ്ടിനത്തിൽ എ ഗ്രേഡ്,സംസ്ഥനത്തെ മികച്ച വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനവും ഈ വിദ്യാലയത്തിനാണ്
    • ഐ.ടി.മേള.
    • ഉപജില്ലാ ചാമ്പ്യൻഷിപ്പ്,ജില്ലാ ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ ഒന്നാം സ്ഥാനം ഐ.ടി.പ്രോജക്ട് രണ്ടാം സ്ഥാനം, സംസ്ഥാന ഐ.ടി.മേളയിൽ ഐ.ടി.ക്വിസ്സിൽ രണ്ടാം സ്ഥാനം,ഐ.ടി.പ്രോജക്ട് ബി ഗ്രേഡ്
    • ചെസ്സ്
    • വിസ്‍മയ കെ സി എന്ന വിദ്യാർത്ഥിനി ദേശീയതലത്തിൽ ചെസ്സ്മത്സരത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി കേരളത്തിന്റെയും സ്കൂളിന്റെയും അഭിമാനമായി
  • ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ ദിനത്തി

ൽ അസംമ്പ്ലിയിൽ വെച്ച് ഹെസ്‍മാസ്റ്റർ ലഹരിയുടെ ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുന്ന പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി.ലഹരിവിരുദ്ധ റാലിയും നടന്നു.വിദ്യാർത്ഥികൾ .ലഹരിവിരുദ്ധ പോസ്റ്റർ രചന നടത്തി സ്കൂൾ പരിധിയിൽ പെട്ട കടകളിലും ,വീടുകളിലും എക്സൈസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു.

I I I

  • അക്ഷരമുറ്റം ക്വിസ്
അക്ഷരമുറ്റം ക്വിസ്

15000 സ്കൂളിൽനിന്ന് 40 ലക്ഷം കുട്ടികൾ പങ്കെടുത്ത ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ വിജയകിരീടം ചൂടിയത് 16 മിടുക്കർ. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെകെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്. കതിരൂർ എരുവട്ടി സ്നിഗ്ധം വീട്ടിൽ സതീഷ്കുമാറിന്റെയും പ്രജിതയുടെയും മകളാണ് സ്നിഗ്ധ. പുത്തൂർ കുജേരി കുനിയിൽവീട്ടിൽ മനോജ്കുമാറും സ്നേഹലതയുമാണ് കൃഷ്ണപ്രീയയുടെ മാതാപിതാക്കൾ. ഒന്നാം സമ്മാനം 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും..സമ്മാനം വിദ്യാർത്ഥികൾ മലയാളികളുടെ പ്രിയ താരം മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി

  • ഹരിതനിധി

കൃഷി,പൂന്തോട്ടം ഔഷധത്തോട്ടം ,എന്നിവ വികസിപ്പിച്ചെടുത്തുകൊണ്ട് സ്കൂളിൽ പച്ചപ്പുണ്ടക്കുക പ്രകൃതിയെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2700 ൽ പരം പാക്കറ്റു വിത്തുകൾ സ്കൂളിൽ വിതരണം ചെയ്യുകയുണ്ടായി.

യോഗ ദിനാചരണം
  • യോഗ ദിനാചരണം

ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ ഏകാഗ്രതയും കെെവരിക്കുകയാണ് യോഗയുടെ പ്രാഥമികലക്ഷ്യമെന്ന് കുട്ടികളെ ഉദ്‌ബോദിപ്പിച്ചു.സ്കൂൾ ഗ്രൗണ്ടിൽവെച്ച് കുട്ടികൾക്ക് യോഗ ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു. സ്കൂൾ കായികാധ്യാപകനായ രമേശൻമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഇത് സംഘടിപ്പിച്ചത്.‌

  • ഹൈസ്കൂൾ മികവ്

ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ച പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.കുട്ടികളുടെ പങ്കാളിത്തതോടുകൂടി ബാലസഭകൾ സംഘടിപ്പിച്ച് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രവർത്തനമാണ് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ നടപ്പിലാക്കിയത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന നൂറ്റിഇരുപതിലേറെ കുട്ടികളെ മുൻനിരയിൽ കൊണ്ടുവരാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചു

  • രക്ത ദാനം മഹാദാനം
രക്ത ദാനം

ഒരാൾക്ക് ജീവൻ പകർന്നുനൽകാൻ മനുഷ്യൻ അശക്‌തനാണ്. എന്നാൽ, ജീവൻ നിലനിർത്താൻ ആവശ്യമായ രക്തം പകർന്നുനൽകാൻ മനുഷ്യനാകും. അതുകൊണ്ടുതന്നെയാണ് രക്തദാനത്തെ മഹാദാനമായും ജീവദാനമായും വാഴ്‌ത്തുന്നത്. അത്യാഹിതങ്ങളിലും രോഗാവസ്ഥയിലും ജീവനുവേണ്ടി കേഴുന്ന സഹജീവിക്ക് നൽകാവുന്ന ഏറ്റവും വലിയ ജീവജലമായി രക്തദാനത്തെ വിലയിരുത്താം.അപകടങ്ങളും രോഗങ്ങളും കൂടിവരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ്യകതയും അതോടൊപ്പം രക്തദാനത്തിന്റെ പ്രസക്തിയും കൂടുന്നു .രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. ഹിരോഷിമാ ദിനത്തിൽ സ്കൂളിലെ അറുപതോളം അദ്ധാപകർ മലബാർ കാൻസർ സെന്ററിലേക്ക് രക്തം ദാനം നല്കി ഒരു മാതൃക കാണിച്ചു.ഈ മഹത്തായ നന്മ ചെയ്ത എല്ലാ അധ്യാപികാധ്യപകന്മാർക്കും അഭിനന്ദനങ്ങൾ

  • കുടയൊരു മാതൃക
കുടയൊരു മാതൃക

കുടയൊരു മാതൃകയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ നല്ല പാഠം പ്രവർത്തകർക്ക്. വിദ്യാർത്ഥികൾ തന്നെ നിർമ്മിക്കുന്ന കുട വിറ്റു കിട്ടുന്ന വരുമാനംചെലവഴിക്കുന്നത്പാവപ്പെട്ട വിദ്യർത്ഥികളുടെ പഠനച്ചെലവിന് .മഴയിൽ നിന്ന് മാത്രമല്ല കുട ഇവർക്ക് തുണയാവുന്നത് .വിദ്യാലയത്തിൽ നിർമ്മിച്ച കുടകൾ സ്കൂളിൽ തന്നെ വിൽപ്പന നടത്തി.അടുത്ത വേനലവധിക്കലത്ത് കൂടുതൽ കുടകൾ നിർമ്മിച്ച് വിപണിയിൽ വിതരണത്തിലെത്തിക്കും. കുടവിൽപ്പനയിൽ നിന്നു ലഭിക്കുന്ന ലാഭം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യസ ആവശ്യങ്ങൾക്കായി ചെലവഴിക്കും.കോഴിക്കോട് ഗാന്ധിഗ്രാമം കോ-ഓർഡിനേറ്റർ വിനിൽരാജാണ് കുടനിർമ്മാണത്തിന് പരിശീലനം നൽക്കുന്നത്.വിദ്യാർത്ഥികൾ നിർമ്മിച്ച കുടയുടെ ആദ്യവിൽപ്പന പാനൂർ സി ഐ വി.വി.ബെന്നി നിർവഹിച്ചു

അഭിമാന നിമിഷങ്ങൾ

  • റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി.അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ [മാനസ് മനോഹർ നേടി.
  • സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രശ്നോത്തരിയിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി),ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും ഉത്തരേന്ത്യൻ ടൂറും മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017 jan.
  • ചെസ്സിൽ വിസ്‍മയ കെ സി എന്ന പിദ്യാർത്ഥിനി ദേശീയതലത്തിൽ പങ്കെടുത്ത് ആറാം സ്ഥനം നേടി
  • സംസ്ഥാന സ്കുൾ കലോൽസവത്തിൽ അറബിക്‌തർജമയിൽ ഒന്നാം സ്ഥാനം rgmhssലെ മിടുക്കി നസീഹത്ത് നേടി
  • തിരുവനന്തപുരത്ത് വെച്ച് നടന്ന spc summer camp ൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് all rounder ആയി അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ നന്ദന എന്ന വിദ്യാർത്ഥിനിക്ക് കഴിഞ്ഞു
  • മാനസ് മനോഹർ
മാനസ് മനോഹർ

ഡൽഹിയിൽ നടന്ന ദേശീയ ശാസ്ത്രസെമിനാറിൽ രണ്ടാംസ്ഥാനംനേടി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി മാനസ് മനോഹർ നാടിന്റെ അഭിമാനമായി.'പ്രകാശത്തിന്റെ കരുതലോടെയുള്ള ഉപയോഗം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്.സംസ്ഥാന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റാർട്ട് അപ്പ് മിഷനും ഐ ടി അറ്റ് സ്‌കൂളും ചേർന്ന് സംസ്ഥാനതലത്തിൽ റാസ്ബറി പൈ കമ്പ്യൂട്ടർ ഉപയോഗിച്ച് ഉപയോഗപ്രദമായ സോഫ്റ്റ്‌വെയർ നിർമ്മാണ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മാനസ് മനോഹർ ശ്രദ്ധേയനാവുന്നത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും മാനസ് ഏറ്റുവാങ്ങി..കമ്പ്യൂട്ടർ പ്രോഗ്രാമിൽ അഭിരുചി വളർത്തുന്നതിനും വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമായി നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ്. പൊതുജനങ്ങൾക്ക്, സംസ്ഥാനത്തെ വിവിധ സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് മേഖലകളിലെ ഓഫീസുകളിൽ തങ്ങൾക്കാവശ്യമായ ജീവനക്കാരുടെ സാന്നിധ്യമുണ്ടോ ഇല്ലയോ എന്ന് വീട്ടിലിരുന്നുകൊണ്ടുതന്നെ മൊബൈൽ വഴി മനസ്സിലാക്കാൻ സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് മാനസ് വികസിപ്പിച്ചെടുത്തത്.

  • സ്‍‌നിഗ്ദ്ധ
സ്‍‌നിഗ്ദ്ധ

സംസ്ഥാനതല സാമൂഹ്യശാസ്ത്രമേള ടാലന്റ് സെർച്ച് മത്സരത്തിൽ കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ കെ.സ്നിഗ്ധ ഒന്നാം സ്ഥാനം നേടി.പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാമൂഹികശാസ്ത്ര കൗൺസിലും ചേർന്നു ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടിയാണു മത്സരം സംഘടിപ്പിച്ചത്.വിദ്യാർഥികളിലെ ആരോഗ്യ അവബോധം വളർത്തുന്നതിനും ബോധവൽക്കരിക്കുന്നതിനും ദേശീയ ആരോഗ്യ ദൗത്യം സംഘടിപ്പിച്ച ആരോഗ്യതാരകം ക്വിസ് മത്സരത്തിൽ കണ്ണൂർ മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസിലെ വിദ്യാർഥിനികളായ കെ.സ്നിഗ്ധ, നീഹര പ്രജീഷ് എന്നിവർ രണ്ടാം സമ്മാനമായ 75,000 രൂപ കരസ്ഥമാക്കി.അക്ഷരമുറ്റം ക്വിസിൽഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ സ്നിഗ്ധയും കൃഷ്ണപ്രീയ എസ് മനോജുമാണ്.കണ്ണൂർ: ജില്ല ശുചിത്വ മിഷ‌ന്റെ ആഭിമുഖ്യത്തിൽ സ്വബ്താ ഹി സേവ കാമ്പയിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല ശുചിത്വ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ. സ്നിഗ്ധ ഒന്നാം സ്ഥാനം നേടി