1922 ൽ തുടങ്ങിയ സ്ഥാപനം ഇന്ന് 100

Schoolwiki സംരംഭത്തിൽ നിന്ന്

ഓലഷെഡ്ഡിൽ നിന്നും നിലവിലുള്ള രീതിയിൽ നിന്ന് ഇന്നത്തെ രീതിയിലേക്ക് വിദ്യാലയം മാറിയത് മുൻ മാനേജർ അപ്പുവിൻ്റെ കാലത്തായിരുന്നു.അന്ന് ഒന്ന് മുതൽ അഞ്ചു വരെ ഏഴു ക്ലാസുകളാണ് പ്രവർത്തിച്ചിരുന്നത്.അന്ന് തദ്ദേശവാസികളുടെ കുട്ടികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്.പിന്നീട് ഒന്ന് മുതൽ നാലു വരെയായി സ്കൂൾ പഠനം.1989 ൽ കൊഴപ്പമഠത്തിൽ ഗംഗാധരൻ സ്കൂൾ മാനേജറായി ചുമതല ഏറ്റതോടെയാണ് സ്കൂളിൻ്റെ ഭൌതിക സാഹചര്യങ്ങൾ വർധിച്ചത്.ഇതിൻ്റെ ഫലമായി പൂന്നയൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ വന്ന് പഠിക്കുവാൻ തുടങ്ങി.നിലവിൽ ഒന്ന് മുതൽ നാലു വരെ രണ്ടു ഡിവിഷനുകളിലായി 200 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 1922 ൽ തുടങ്ങിയ സ്ഥാപനം ഇന്ന് 100 വർഷം തികയുകയാണ്.