ഐ ഒ എൽ പി എസ് എടവണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
(18513 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


CONTACT  : ABDUL NASSIR K (HM) : 9746731847

EMAIL: edavannaiolp@gmail.com

മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ എടവണ്ണ പഞ്ചായത്തിലെ നാലര പതിറ്റാണ്ട് പിന്നിട്ട എടവണ്ണ ലജ്നത്തുൽ ഇസ്‌ലാഹിൻ്റെ കീഴിലുള്ള സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എടവണ്ണ ഇസ്‌ലാഹിയ ഓറിയൻ്റൽ എൽ.പി സ്കൂൾ എന്ന പേരിലുള്ള ഐ.ഒ.എൽ.പി എസ് എടവണ്ണ ' എസ്.എച്ച് 28 ന് സൈഡിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശത്തായി  11-ാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 2022-ൽ മഞ്ചേരി ഉപജില്ല ശാസ്ത്രോത്സവം ചാമ്പുൻ പട്ടം കരസ്ഥമാക്കി. എടവണ്ണ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്കൂൾ ആണ്.

ചരിത്രം

ചരിത്രമുറങ്ങുന്ന കിഴക്കൻ ഏറനാട്ടിൽ നവോത്ഥാന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്ന എടവണ്ണയിൽ മതനവീകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ട ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ , പെരൂൽ അഹമ്മദ് സാഹിബിൻെറ നേതൃത്വത്തിൽ എടവണ്ണയിലെ പൗരപ്രമുഖരും സമുദായസ്നേഹികളും മതരംഗത്ത് പ്രവർത്തിക്കുന്നവരും കൈകോരത്ത് പിടിച്ചതിൻെറ ശ്രമഫലമായിരുന്നു , ആയിരങ്ങൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ നുകർന്നു നൽകിയ ഈ വിദ്യാലയത്തിൻെറ ഉദയം. ലജ്നത്തുൽ ഇസലാഹിൻെറ കീഴിൽ 1976 ൽ സ്ഥാപിതമായ പ്രാഥമിക വിദ്യാലയമാണ് ഇസ്ലാഹിയ ഓറിയൻറൽ എൽ പി സ്കൂൾ.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റും
  • പ്രഭാത ഭക്ഷണം


കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

ക്ലബുകൾ

വിദ്യാരംഗം

സയൻസ് മാത്സ്


കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

എടവണ്ണ ലജ്‌നത്തുൽ ഇസ്ലാഹ് സംഘത്തിന്റെ കീഴിലുള്ള മാനേജ്‌മന്റ് കമ്മിറ്റിയാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത്

മാനേജർ : മുഹമ്മദ് റഷീദ് കല്ലിങ്ങൽ

പ്രസിഡന്റ് : ഒ ഖാലിദ് ഹാജി

സെക്രട്ടറി : അബ്ദുസ്സമദ് ഇ


കൂടുതൽ അറിയുവാൻ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകൻ്റെ പേര് കാലഘട്ടം
1 അബ്ദു റഹിമാൻ മാസ്റ്റർ 1976 1977
2 അബ്ദുൽ ഹമീദ് മാസ്റ്റർ 1977 1999
3 ബിയ്യാത്തു ടീച്ചർ 1999 2000
4 അലവി പി 2000 2004
5 അബ്ദുൽ റസാഖ് പി 2004 2007
6 അബദുൽ മജീദ് തയ്യിൽ 2007 2018
7 സുബൈദ കെടി 2018 2021
8 ആരിഫ വി 2021 2024
9 അബ്ദുന്നാസിർ കെ 2024

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

ക്രമ

നമ്പർ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (20 കിലോമീറ്റര് )
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ടാക്സി മാർഗം എത്താം. (45 കിലോമീറ്റര് )
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന്  ബസ്സ് / ടാക്സി മാർഗം എത്താം. (30 കിലോമീറ്റര് )
  • കോഴിക്കോട് ബസ് സ്റ്റാൻഡ് (പാളയം ) നിന്ന്  ബസ് / ടാക്സി വഴി  എടവണ്ണപാറ വഴി / മാവൂർ വഴി എത്താം (45 കിലോമീറ്റര് )
  • എടവണ്ണ മഞ്ചേരി റൂട്ടിൽ സീതിഹാജി സ്റ്റേഡിയത്തിന് എതിർവശം
  • എടവണ്ണ ബസ് സ്റ്റാന്റിൽ നിന്നും 500 മീറ്റർ ദൂരം മഞ്ചേരി റോഡിൽ
  • Phone Numbers : 9048329845, 9447842133
  • e-mail : edavannaiolp@gmail.com
Map
"https://schoolwiki.in/index.php?title=ഐ_ഒ_എൽ_പി_എസ്_എടവണ്ണ&oldid=2539587" എന്ന താളിൽനിന്ന് ശേഖരിച്ചത്