സഹായം Reading Problems? Click here


G. B. L. P. S. Arikady General

Schoolwiki സംരംഭത്തിൽ നിന്ന്
(11201 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
G. B. L. P. S. Arikady General
സ്ഥലം
 Arikady
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലKasaragod
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നഡ
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം 36
പെൺകുട്ടികളുടെ എണ്ണം 36
അദ്ധ്യാപകരുടെ എണ്ണം  8
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട് ബി.അബ്ദുള്‍ റഹ്മാന്‍ ആരിക്കാടി         
അവസാനം തിരുത്തിയത്
10-02-2017Sabarish


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുമ്പളഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1928ല്‍ ദക്ഷിണകാനറ ഡിസ്ട്രിക്ട് ബോര്‍ഡിന്റെകീഴില്‍ സ്ഥാപിതമായി.ആരിക്കാടിപഴയ റോഡിലെ വാടക ക്കെട്ടിടത്തിലായിരുന്നുതുടക്കം.തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി ആരിക്കാടി കുന്നില്‍ വിശാലമായ സ്ഥലസൗകര്യങ്ങളോടെ 1991-92 വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1 മുതല്‍ 4വരെ ക്ലാസ്സുകളിലായി 72 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.മലയാള മീഡിയവും കന്നഡ മീഡിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം 9 പതിറ്റാണ്ടോളം ആരിക്കാടി പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയ ഈ പ്രാഥമികവിദ്യാലയം ഇന്നും മറ്റ് വിദ്യാലയങ്ങളോട് കിടപിടിച്ച് മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്നരഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിട ങ്ങളിലായി 7 ക്ലാസ്സ് മുറികളില്‍ 8ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.ചുറ്റുമതിലോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ ചരിവുതലം, ഊഞ്ഞാല്‍,മറ്റ് കളിയുപകരണങ്ങള്‍,ചെസ്സ്,കാരംസ് മുതലായവയും വിശ്രമിക്കാനായി സിമന്റ് ബെഞ്ചുകള്‍ എന്നിവയും ഉണ്ട്.ഇന്റര്‍നെറ്റ് കണക്ഷന്‍, കംപ്യൂട്ടര്‍, ശുദ്ധമായ കുടിവെളളം,കഞ്ഞിപ്പുര,സ്റ്റേജ്, ടോയ് ലറ്റുകള്‍,മൂത്രപ്പുരകള്‍ മുതലായവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിന്‍
  • പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=G._B._L._P._S._Arikady_General&oldid=329383" എന്ന താളിൽനിന്ന് ശേഖരിച്ചത്