*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹാപ്പി ഡ്രിങ്ക്സ്

Schoolwiki സംരംഭത്തിൽ നിന്ന്
    കുട്ടികളിലെ മികച്ച ആരോഗ്യത്തിന് നല്ല ഭക്ഷണത്തോടൊപ്പം നല്ല പാനീയങ്ങളും ആവശ്യമാണ്. ഇത്തരം പാനീയങ്ങൾ നമുക്ക് വീടുകളിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. കടകളിൽ നിന്നും വാങ്ങുന്ന പാനീയങ്ങളിൽ ഉയർന്ന തോതിൽ  കീടനാശിനികളും ലഹരികളും രാസപദാർത്ഥങ്ങളും ചേർത്തതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് നമുക്ക് ചുറ്റും കാണുന്ന പഴങ്ങളും പച്ചക്കറികളും ഇലകളും ഉപയോഗിച്ച് മികച്ച സ്വദേശിയ പാനീയങ്ങൾ ഉണ്ടാക്കുക അവ മികച്ചതായി ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ ഹാപ്പി ഡ്രിങ്ക്സ് എന്ന പദ്ധതി   

24/ 1 /2023 ചൊവ്വാഴ്ച ഒരു മണി മുതൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എസ് ലതകുമാരി അവർകളാണ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ. കൃഷ്ണൻകുട്ടി, എം പി ടി എ പ്രസിഡൻറ് ശ്രീമതി അസീനാ മോൾ, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ .ബിനിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് 20 ഓളം ഡ്രിങ്ക്സ് ലൈവ് ആയി നിർമ്മിച്ച് കുട്ടികൾക്ക് പാനം ചെയ്യുന്നതിനും നൽകി. കുട്ടികൾക്ക് സ്വാദോടെ വിവിധ ഇനം പാനീയങ്ങൾ ആസ്വദിച്ച് കുടിക്കുന്നതിന് സാധിച്ചു. ഇത്തരം പാനീയങ്ങൾ കുട്ടികൾ വീടുകളിൽ നിർമ്മിച്ച് പാനം ചെയ്യും എന്നും കടകളിൽ നിന്നും വാങ്ങുകയില്ല എന്നും ഉറപ്പ് നൽകി.