ഹോളി ഫാമിലി എൽ. പി. എസ് തുയ്യം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
                                 കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസ ജില്ലയിലെ കൊല്ലം ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ഹോളിഫാമിലി എൽ.പി.സ്കൂൾ. സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനസമൂഹത്തെ മുൻനിരയിലെത്തിക്കുവാനായി പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന ആശയം പ്രാവർത്തികമാക്കികൊണ്ട് ക്രിസ്ത്യൻമിഷനറിമാർ കൊല്ലംപട്ടണത്തിൻറെ ഹൃദയഭാഗത്ത് ജാതിമതഭേദമന്യേ സകലജനത്തിനും ആശ്വാസം നൽകുന്ന ലോകരക്ഷകനായ യേശുദേവൻറെ ദേവാലയ തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1912 ൽ സ്ഥാപിതമായി.
                                  ആൺകുട്ടികൾക്ക് മാത്രമായി പ്രവേശനം നൽകികൊണ്ട് തുടങ്ങിയ സ്കൂളിൽ 1979 ൽ പെൺകുട്ടികളെയും പ്രവേശിപ്പിക്കാൻ തുടങ്ങി 2007 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.കൊല്ലം പ്രദേശത്തുനിന്നുള്ള രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസവും മതപരവുമായ മേഖലകളിൽ വിളങ്ങി നിൽക്കുന്ന പ്രതിഭകളെ വാർത്തെടുക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് ഈ വിദ്യാലയം.

കേരളം ആദ്യമായിസന്തോഷ്‌ട്രോഫിയിൽ മുത്തമിട്ടപ്പോൾ ആ ടീമിലെ അംഗമായിരുന്ന ശ്രീ.ടൈറ്റസ് കുര്യൻ ഈ വിദ്യാലയത്തിൻറെ അഭിമാന താരമാണ്.