ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ സൗഹൃദം

സൗഹൃദം

ഒരു ഗ്രാമത്തിൽ അയൽക്കാരായ മൂന്നു കൂട്ടുകാർ ഉണ്ടായിരുന്നു.രാമു,ദാമു,ശംഭു എന്നിവരായിരുന്നു അവർ.സ്കുൂളില്ലാത്ത സമയങ്ങളിൽ ഇവർ മൂന്നുപേരും ആ ഗ്രാമത്തിലുള്ള മറ്റു കുട്ടികളുമായി പലതരം കളികളിൽ ഏർപ്പെടുമായിരുന്നു.ഒരു വേനൽ അവധിക്കാലത്ത് ദാമുവിന് പെട്ടന്ന് അസുഖം ബാധിച്ചു.കടുത്തപനിയും,ചുമയും,വയറുവേദനയും തുടങ്ങി.അവന്റെ മാതാപിതാക്കൾ അവനെ നഗരത്തിള്ള ആശുപത്രിയൽ കൊണ്ടു പോയി.ദാമുവിന്റെ മാതാപിതാക്കളുമായി സംസാരിച്ചപ്പോഴാണ് ഡോക്ടർക്ക് പ്രധാന കാര്യം മനസ്സിലായത്.കളികഴി‍ഞ്ഞ് വീട്ടിൽ ചെന്നാൽ ക്ഷീണം കാരണം ദാമു കൈകാൽ വൃത്തിയാക്കുകയോ ശരീരം ശുദ്ധമായി സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല.ദാമുവിന്റെ ശരീരത്തിലുള്ള ചെളിയും പൊടിയും കൈകൾ വഴി ആഹാരത്തിലൂടെ വയറ്റിൽ പ്രവേശിച്ച് അസുഖം ഉണ്ടാക്കി.രോഗങ്ങൾക്ക് അനുസൃതമായ മരുന്നുകൾ നൽകി ഡോക്ടർ അവരെ ഉപദേശിച്ചു.ഇന്നു മുതൽ നിങ്ങൾ മകനെ കഴിവതും രാവിലെയും വൈകുന്നേരവും കുളിക്കാൻ നിർബന്ധിക്കണം എന്നാൽ മാത്രമേ ശരീരശുദ്ധി ഉണ്ടാവുകയുള്ളൂ.വൃത്തിയില്ലാത്ത കൈകളിലൂടെ കഴികാകുന്ന ആഹാരത്തിലൂടെ രോഗാണുക്കൾശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പലവിധരോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്.ദേഹശുചിത്വം പോലെതന്നെ വസ്ത്ര ശുചിത്വവും ,ആഹാരശുചിത്വവും മനുഷ്യനെ പലരോഗങ്ങളിൽ നിന്നും രക്ഷിക്കും

ആകാശ് അനിൽ,
8 E ഹോളിഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കഥ