ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/സോഷ്യൽ സയൻസ് ക്ലബ്ബ്-17


സാമൂഹ്യശാസ്ത്ര ക്ലബ് വളരെ സജീവവും സാമൂഹികവും ഊർജജ്വസ്വലവുമായ രീതിയിൽ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു എൽ.പി യു.പി എച്ച്.എസ് തലങ്ങളിൽ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ക്ലബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു സാമൂഹ്യശാസ്തൃമേളകളിൽ ഉയർന്ന പോയിന്റ് നേടി സ്കൂളിന്റെ യശസ് വർദ്ധിപ്പിക്കുന്നു. പ്രധാനപ്പെട്ട ദിനാചരണങ്ങൾ കുട്ടികളുടെ മനസുകളെ ഉണർത്തുന്നരീതിയിൽ വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി ക്വിറ്റ് ഇന്ത്യാദിനം ,ഹിരോ‍ഷിമ,നാഗസാക്കിദിനം ഇന്ത്യൻ സ്വാതന്ത്ര്യദിനം തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു.ഹിരോഷിമ   നാഗസാക്കിദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധസന്ദേശദിനറാലി നടത്തുകയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ്,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു .ക്വിറ്റ്ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് സന്ദേശം നൽകുകയും ചെയ്തു