ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/മറ്റ്ക്ലബ്ബുകൾ-17

ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപോഷണത്തിനായി ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. ഭാഷാ വികസനത്തിനായി വായനാശീലം ഉറപ്പുവരുത്തുന്ന പഠന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു .അറിവിന്റെ തലങ്ങളെ തൊട്ടുണർത്തുന്ന ഇംഗ്ലീഷ് പ്രസംഗ മത്സരം എല്ലാ ആഴ്ചയിലും നടത്തുന്നുണ്ട് .യു .പി ക്ലാസിലെ കുട്ടികൾക്കായി സ്റ്റോറി ടെല്ലിങ്ങ് പാസേജ്

റീഡിങ്ങ് ,ന്യൂസ് പേപ്പർ റീഡിങ്ങ് തുടങ്ങിയവ നടത്തി പോരുന്നു .ഇതിനെല്ലാം ഉപരിയായി ഹലോ ഇംഗ്ലീഷ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു. കളികൾ പാട്ടുകൾ മൈൻഡ് മാപ്പിങ്ങ് തുടങ്ങിയവയിലൂടെ പാഠഭാഗങ്ങളുടെ എൻട്രി ആക്ടിവിറ്റിസ് കുട്ടികൾക്ക് നൽകുന്നു.


                                                  എനെർജി ക്ലബ്


നമ്മുടെ വിദ്യാലയത്തിലെ കുട്ടികളിൽ ഊർജ്ജം സംരക്ഷണം പ്രകൃതി സംരക്ഷണം തുടങ്ങിയ ആശയങ്ങൾ വളർത്തിയെടുക്കുന്നതിനായി " എനെർജി ക്ലബ്" പ്രവർത്തിച്ചു വരുന്നു 8,9 ക്ലാസുകളിൽ നിന്നുള്ള 50 കുട്ടികൾ ഈ ക്ലബിൽ അംഗങ്ങളാണ്.

                                കെ.എസ്.ഈ.ബിയുടെയും എനർജി മാനേജ്മെൻറ് പ്രോഗ്രാമിന്റെയും സഹകരണത്തോടെ  നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടപ്പിച്ചുവരുന്നു. ഊർജ സംരക്ഷണ ക്ലാസുകൾ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗങ്ങളടങ്ങിയ ലഘുലേഖനങ്ങളുടെ വിതരണം തുടങ്ങിയ പ്രവർത്തനം നടത്തിവരുന്നു.