ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1981-1984 കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .തുടക്കത്തിൽ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത് ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. 1987ൽ ഈ സ്കൂൾ താമരശ്ശേരി കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. 2010 ൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.