ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

150th Aluva Scout Troop and 7th Aluva Guide Company, Holy Family HS Angamaly


സ്‌കൗട്ട് ഗൈഡ് പ്രസ്ഥാനത്തെക്കുറിച്ച് ഒരു ആമുഖം

റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്.

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി മദൻ മോഹൻ മാളവ്യ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവർ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന തുടങ്ങി. മദ്രാസ്‌ കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യൻ ബോയ്‌ സ്കോട്ട് അസോസിയേഷൻ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി. ഇത് പോലെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.

സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി. ഗേൾ ഗൈഡ് അസോസിയേഷൻ 1951 ഓഗസ്റ്റ് 15നു പുതിയ സംഘടനയിൽ ഔദ്യോഗികമായി ചേർന്നു. യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.


സ്‌കൗട്ട് ഗൈഡ് മുദ്രാവാക്യം
തയ്യാർ (Be Prepared)


സ്‌കൗട്ട് ഗൈഡ് പ്രതിജ്ഞ


ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.


സ്‌കൗട്ട് ഗൈഡ് നിയമങ്ങൾ

  • ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
  • ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.


സ്‌കൗട്ട് ഗൈഡ് അംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ
പ്രവേശ്‌ > പ്രഥമ സോപാൻ >
ദ്വിതീയ സോപാൻ > തൃതിയ സോപാൻ >
രാജ്യപുരസ്കാർ സ്കൗട്ട്/ഗൈഡ് >
രാഷ്ടപതി സ്കൗട്ട്/ഗൈഡ്/റോവർ/റയിഞ്ചർ

150th Aluva Scouts Troop Work Report (2018 June 1 onwards...)

Angamaly Holy Family High School ൽ scout-wing ഈ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങളോടെ മുന്നേറുന്നു. Scout and Guides ന്റെ 150th Scout unit-Scout master- Sr.Rose George, ശ്രീ. Sajo Joseph എന്നിവർ നേതൃത്വം നൽകുന്ന, രണ്ട് യൂണീറ്റുകളായി 40 scouts. Troop leaders – Basil.C.Joy , Athulraj Appukuttan എന്നിവരുടെ നേതൃത്വത്തിൽ 4 patrol കളായി സജ്ജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴച്ചകളിലും യൂണിഫോം ധരിക്കുകയും വൈകീട്ട് 4 മുതൽ 5 വരെ പ്രവർത്തന നിരതമാകുകയും ചെയ്യുന്നു. 2018-19-അധ്യാനവർഷത്തിന്റെ Re-opening day ൽ School ലേക്ക് കടന്നുവന്ന പുതുപുഷ്പങ്ങളെ നെറ്റിയിൽ കളഭം ചാർത്തി, പൂക്കൾ നൽകി സന്തോഷപൂർവ്വം സ്വീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. June 5-ാം തിയതി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ Scouts വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിച്ച്, ഇവ കൊണ്ട് അലങ്കരിച്ച സൈക്കിൽ റാലിക്കു scouts നേതൃത്വം നൽകി. June 26th- പുകയിലവിരുദ്ധ ദിനത്തിൽ poster മത്സരത്തിൽ 1st price സ്‌കൗട്ട് അംഗമായ Alias A M നേടി. 6 മാസം നീണ്ടുനിന്ന Kitchen garden project ന്റെ ഭാഗമായി സ്ഥലം ഒരുക്കൽ പൂർത്തിയാക്കി. കൂടാതെ scouts ന്റെ വാഴകൃഷി നന്നായി പുരോഗമിക്കുന്നു രണ്ടാമത്തെ വാഴയും കുലച്ച് പാകമായി നിൽക്കുന്നു. ചുറ്റും വേലികെട്ടി വാഴക്കൂട്ടത്തെ സംരക്ഷിക്കുന്നു.


7th Aluva Guide Company Work Report (2018 June 1 onwards...)

ഭാരത് സ്കൗട്ട്സ് & ഗൈ‍ഡ്സിന്റെ ഏഴാമത്തെ യൂണിറ്റായി 7th Aluva Guide Company വളരെ സജീവമായി മുമ്പോട്ട് പോകുന്നു. Guide വിഭാഗം 2 യൂണിറ്റിലായി 64 ഗൈഡ്സ് ഉണ്ട് .സി. വിജി റോസ്, സി. സ്വാന്തന എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. ഈ വർഷത്തെ കമ്പനി ലീഡറായി ആൻ മരിയ ഷൈജൻ വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. എല്ലാ വെളളിയാഴ്ചയും കുട്ടികൾ ഗൈഡ്സ് യൂണിഫോമിൽ വരുകയും 4 pm മുതൽ 5 pm വരെ പരിശീലനം നല്കി വരുന്നു. June പ്രവേശനോൽസവം ഗൈഡിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തി. June 5 പരിസ്ഥിതി ദിനം.ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് അത് മറ്റു കുട്ടികൾക്ക് കൊടുക്കുകയും സ്കൂളിൽ ഫലവൃക്ഷങ്ങൾ നടുകയും ചെയ്തു. June 19 വായനദിനത്തോടനുബന്ധിച്ച് നടന്ന പ്രോഗ്രാമിൽ ഗൈഡ്സ് പങ്കെടുത്തു. June 26 പുകയിലവിരുദ്ധ ദിനം ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തുകയും പ്ലകാർഡ് മത്സരത്തിലും റാലിയിലും കുട്ടികൾ പങ്കെടുകുക്കയും ചെയ്തു.Kitchen Garden Project-ന്റെ ഭാഗമായി പച്ചക്കറി നടുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി നിലം ഒരുക്കികഴിഞ്ഞു.