ഹോളി ക്രോസ് എൽ പി എസ് കടൽവാതുരുത്ത്/ചരിത്രം
കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്ത് വിശുദ്ധ കുരിശിൻറെനാമധേയത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് 1926 മെയ് 18ന് റവ ഫാ. മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായ ഈ വിദ്യാലയം വിശുദ്ധ കുരിശിന്റെ നാമമേധയത്തിലുള്ള ദേവാലയത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു . പിന്നീട് 1979ൽ വരാപ്പുഴ അതിരൂപത വിദ്യാലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് 1989 മുതൽ കോട്ടപ്പുറം രൂപത ഏറ്റെടുക്കുകയും ഇപ്പോഴും രൂപതയുടെ നിയന്ത്രണത്തിൽ തുടരുകയും ചെയ്യുന്നു.