ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/അക്ഷരവൃക്ഷം/ എൻ്റെ കൊറോണക്കാലം

എൻ്റെ കൊറോണക്കാലം

വിട വാങ്ങുന്നതിനു മുൻപ്
വിട ചൊല്ലിയ സൗഹൃദമേ
മരണഭയം പടിവാതിലിൽ
നിൽക്കുമ്പോൾ ഇനി വീടൊരു
സ്വർഗ്ഗം ആക്കാം
സ്വാതന്ത്ര്യത്തിൻ്റെ രുചിയും ഗന്ധവും
എത്രയും മഹത്വമാണെന്ന തിരിച്ചറിവ്
ഈ കൊറോണ കാലം
എനിക്ക് തന്നു
കളിക്കാൻ കൂട്ടുകാരില്ല
അച്ചൻ്റെ ഒരുരുളച്ചോറും നഷ്ടമായി
എൻ്റെ അവധിക്കാല സല്ലാപമിനി
എൻ തൊടിയിൽ
ചക്കക്കറിയും മാങ്ങാക്കറിയും മുരിങ്ങയിലയും കൊണ്ട്
അമ്മ ഒരു മാസം ഊണ് കുശാൽ ആക്കി
അതിർത്തി അടച്ചാലും ഞങ്ങളെ പട്ടിണി കിടത്താനാവില്ല
നിപയും പ്രളയവും നേരിട്ട കേരള ജനതയെ
കൊറോണയും ഞങ്ങൾ അതിജീവിക്കും
അതിജീവന ഗാഥ പാടുവാൻ ഞങ്ങൾ
പെട്ടന്ന് സ്കൂൾ അങ്കണത്തിലും എത്തും

 

കിരൺ ജി.കെ
4B ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത