ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ അതിജീവനം ഒരുമയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം ഒരുമയിലൂടെ

മനുഷ്യരാശി ഇതുവരെ നേരിടാത്ത സാഹചര്യങ്ങളിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുന്ന ഈ അവസരത്തിൽ, മനുഷ്യരാശിയെ തന്നെ നശിപ്പിക്കാൻ കഴിവുള്ള മഹാമാരിയെ , കോവിഡ് 19 എന്ന ആ ചെറു വൈറസിനെ കീഴടക്കുന്നതിനും, അതിൻെറ വിപത്തുകളിൽ നിന്നുള്ള അതിജീവനവും നാം നേടേണ്ടത് ആവശ്യമാണ്.

ഈ മഹാമാരിക്ക് മുൻപിൽ നാം പകച്ചുപോകാതെ ധൈര്യപൂർവ്വം അതിനെ അതിജീവിക്കേണ്ടതുണ്ട്. മുൻകരുതൽ എടുക്കുക എന്നതാണ് പ്രധാനം. രോഗം വരാതെയും, പടരാതെയും ഇരിക്കാൻ ആരോഗ്യമേഖലയിൽ നിന്നുള്ള നിർദ്ദേശം നാം പാലിക്കുകയും ഈ അടച്ചിടൽ കാലം നമ്മിലേക്കും പ്രകൃതിയിലേക്കും തിരിഞ്ഞു നോക്കുന്ന കാലമാക്കാം. നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങൾ, പ്രധാനമായും വിദ്യാർത്ഥികളായ നമ്മിൽ അധികമായിക്കൊണ്ടിരിക്കുന്ന കൃത്രിമം നിറഞ്ഞ ഭക്ഷണങ്ങൾ ഒഴുവാക്കി പ്രകൃതിക്ക് ഇണങ്ങിയ ഭക്ഷണരീതിയിലേക്ക് മടങ്ങി, നമ്മുടെ രോഗ പ്രതിരോധ ശേഷി നേടിയെടുക്കാം. അതോടൊപ്പം നമ്മുടെ പരിസരവും, പ്രകൃതിയും നമുക്ക് വൃത്തിയോടെ കാത്തുസൂക്ഷിക്കാം. നമ്മുടെ അറിവുകൾ പകർന്നുനൽകാം ആത്മവിശ്വാസത്തോടെ നമുക്ക് മഹാമാരിക്കെതിരെ പോരാടാം.

നമ്മെപ്പോലെ നമ്മുടെ സഹജീവികളെയും ഈ സമയം നാം പരിഗണിക്കണം ഈ മഹാമാരി ജനങ്ങളിൽ എത്തിച്ച കഷ്ടങ്ങൾ വളരെ വലുതാണ്. ഭക്ഷണ ദാരിദ്ര്യവും, തൊഴിൽ നഷ്ടവും , കുടുംബങ്ങളെ പിരിഞ്ഞിരിക്കുന്നവരും, അന്യ ദേശങ്ങളിൽ ഒരു പരിഗണനയുമില്ലാതെ രോഗികളെയും പ്രിയപ്പെട്ടവരുടെ അന്ത്യ നിമിഷങ്ങൾ കാണാൻ കഴിയാത്തവർ.അങ്ങിനെ മാനസികമായും ശാരീരീകമായും വേദനിക്കുന്ന എല്ലാവരെയും കരുതാൻ കഴിയണം. സമൂഹത്തിൽ ഇറങ്ങാതെ ഒറ്റയ്ക്കായിരുന്നു മാനസികമായും മറ്റു വിധത്തിലും ആവശ്യക്കാരായവരെ നമുക്ക് സഹായിക്കാം. സ്വാർഥത വെടിഞ്ഞു എല്ലാവരുടെയും നന്മയ്ക്കായി നമുക്ക് പ്രവർത്തിക്കാം. ഞാൻ എന്ന ഭാവം മാറ്റി നമ്മൾ, നമ്മുടെ രാജ്യം, നമ്മുടെ ലോകം എന്നിങ്ങനെ വിശാലമായി നമുക്ക് ചിന്തിക്കാം. തകർന്ന ചിന്തകളെയും രോഗം തളർത്തിയ ശരീരത്തെയും, പ്രിയപെട്ടവരുടെ വേർപാട് നൽകിയ വിടവുകളും തകർന്നടിഞ്ഞ സാമ്പത്തിക രംഗവും, വിടവുവീണ നമ്മുടെ വിദ്യാഭ്യാസ കാലവും നമുക്ക് ഒരുമിച്ചു അതിജീവിക്കാം. സ്നേഹത്തോടെ, പ്രവർത്തനത്തിലൂടെ, ആത്മധൈര്യത്തിലൂടെ, ഒരുമയിലൂടെ...

ഡാനി സ്റ്റീഫൻ
9 വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം