ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്.
ലോകം കണ്ട മഹാമാരിയിൽ ഏറ്റവും ഭീകരമായ കൊറോണ വൈറസ്,ചുരുങ്ങിയ കാലം കൊണ്ട് ഏകദേശം രാജ്യങ്ങൾ കീഴടക്കി.കേവലം ചെറുജീവികളായ വൈറസുകൾ മനുഷ്യനെ നഅഹങ്കാരത്തിന്റെ പരമോന്നതിയിൽ നിന്നും നിലം പതിപ്പിച്ചു.ഓരോ രാജ്യവും ഏറ്റവും അതികം ഭയത്തോടെ യാണ്‌ ഈ വൈറസിനെ നോക്കി കാണുന്നത്‌. ലോക ത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ഈ വൈറസ് ഉടലെടുത്തത് ചൈനയിലെ വുഹാൻ ചന്തയിലാണെന്ന് കരുതുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച 41 രോഗികളിൽ 27 പേർക്കും വുഹാൻ മാർക്കറ്റുമായി ബന്ധം ഉണ്ട്, മനുഷ്യ ന് നാശഹേതുവായ പല രോഗാണുക്കളും മൃഗങ്ങളുടെ സംഭാവനയാണ്. പക്ഷികൾ, പന്നികൾ,എലികൾ തുടങ്ങിയവ പലതരത്തിലുള്ള പനികൾ സംഭാവന ചെയ്തപ്പോൾ ചിംബാൻസികൾ നല്കിയ ത് എച്ച്‌ഐവി എഡ്സ് ആണ്. വവ്വാലുകളിൽ നിന്ന് എബോള യും,നിപ്പയും ലഭിച്ചു. കൊറോണ വൈറസും ഉടലെടുത്തത് വവ്വാലുകളിൽ തന്നെ യാണെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം. പക്ഷേ ഇത് മനുഷ്യരിലേക്ക് എത്തിയ ത് ഈനാംപേച്ചിയിൽ നിന്നാണ്. വുഹാൻ മാർക്കറ്റിൽ മൃഗങ്ങളെ ജീവനോടെ യാണ് എത്തിക്കുന്നത്. ആവശ്യാനുസരണം കൊന്നു നൽകുന്നു.എലി,പാംബ്,പന്നി,ഈനാംപേച്ചി,അണ്ണാൻ, കോഴി തുടങ്ങി എല്ലാ വിധ ജീവി കളും ഇവിടെ സുലഭമാണ്‌.1970 കളിൽ ചൈനയിൽ ഉണ്ടായ അധികഠിനമായ പട്ടിണി യാണ് വനൃജീവി കച്ചവട ത്തിന് അനുമതി നൽകാൻ സർക്കാരിനെ നിർബന്ധിച്ചത് ഇതോടെ വനൃജീവി കൾ ചൈനാക്കാരുടെ ഊണ് മേശയിലെ പ്രധാന വിഭവമായിമാറി.വനൃജീവി കളെ രാഷ്ട്രസ്വത്താക്കുന്ന നിയമം പാസാക്കിയ തോടെ യഥേഷ്‌ടം കാടുകളിൽ ചെന്ന് മൃഗങ്ങളെ പിടിച്ചു വില്പ്പന നടത്തി. മാത്രമല്ല വനൃജീവി കള്ളക്കടത്തും ഇതിനോടൊപ്പം പുരോഗമിച്ചു. 2003ൽ പ്രകൃതി ചൈനക്ക് ആദ്യ മുന്നറിയിപ്പ് നൽകി. ആ കാലത്ത് മധ്യ ചൈനയിൽ അതി ഭയങ്കര മായ സാർസ് വൈറസ് 37 രാജ്യങ്ങളിൽ പടർന്നു പിടിച്ചു. ആയിരത്തിലധികം പേരുടെ ജീവൻ കവർന്നെടുത്തു. രാജ്യാന്തര സമ്മർദ്ദത്തെതുടർന്ന് അന്ന് ചൈന വനൃജീവി കച്ചവട ത്തിന് പൂട്ടിട്ടു.എന്നാൽ അതിന്റെ ഓർമ്മ മങ്ങിയ തോടെ ചൈനയിൽ വനൃജീവി കച്ചവടം വീണ്ടും തുടർന്നു.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈനാംപേച്ചി പോലുള്ള വയെ ഉൾപ്പെടുത്തി ആദ്യ ത്തേതിൽ നിന്നും വളരെ വിപുല മായ കച്ചവടം തുടരുന്നു. സാർസിനു ശേഷം പ്രകൃതിയുടെ അടുത്ത ആയുധമായ കോവിഡ്19 ഇന്നിതാ ഒരു കൊലയാളി യുടെ രൂപം ഉൾക്കൊണ്ട് ലോക ത്തെ കീഴ്‌പ്പെടുത്താൻ ഒരുങ്ങുന്നു. പല രാജ്യങ്ങളും ഈ വൈറസിനെതിരെ പല രീതിയിൽ പോരാടുന്നു .ഇന്ത്യ യിൽ ആദ്യം കോവിഡ്19 റിപ്പോർട്ട് ചെയ്തത് കേരള ത്തിൽ ആണ് . നിപ്പയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും അനുഭവപാഠവം ലഭിച്ച മലയാളികൾ ഏറ്റവും ഫലപ്രദമായ രീതിയിൽ ചെറുത്ത് നിൽപ്പ് തുടരുന്നു. ഭയമല്ല , ജാഗ്രതയാണ് വേണ്ടത് ,ഇന്ന് കേരളത്തിൽ മുഴങ്ങി കേൾക്കുന്ന വാക്കുകളാണിവ.സാമൂഹിക അകലം പാലിച്ചും വീടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കിയും ഓരോരുത്തരും ഈ വൈറസിനോട് പോരാടുകയാണ്. കൊറോണ വൈറസ് ശരീര സൃവങ്ങളിൽ നിന്നാണ് പടരുന്നത് തുമ്മുബ്ബോഴും,ചുമയ്ക്കുബോഴും ഇവ വായുവിലൂടെ അടുത്ത ള്ളവരിലേക്ക് എത്തുകയും വൈറസ് സാന്നിദ്ധ്യമുള്ള സ്പർശിക്കുബോഴും,ഹസ്തദാനം നൽകുബോഴും വൈറസ് പടരും,മാത്രമല്ല വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കളിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ടാകാം.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിക്കുബോഴും ഇത് പകരാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനു ളളിൽ രോഗ ലക്ഷണങ്ങൾ കാണും.ഈ 14 ദിവസമാണ് ഇൻകുബേഷൻ കാലയളവ് എന്നറിയപ്പെടുന്നത്.വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ,നാലോ ദിവസം വരെ പനിയും, ജലദോഷവും ഉണ്ടാകും . തുമ്മൽ, ചുമ,മൂക്കൊലിപ്പ്,ക്ഷീണം, തൊണ്ട വേദന എന്നിവയും ഉണ്ടാകും. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല രോഗ പ്രതിരോധ കുത്തിവെപ്പും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുളളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കുക എന്നതും ആവശ്യമാണ്.മാത്രമല്ല മാസ്ക്ക് ധരിക്കുക എന്നതും കൊറോണ വൈറസ് ഒരു പരിധിവരെ ചെറുക്കാൻ സഹായിക്കുന്നു.ഇതുവരെ യും മരുന്ന് കണ്ട് പിടിച്ചിട്ടില്ലാത്തതുകൊണ്ട് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം.മാത്രമല്ല ആരോഗ്യ പ്രവർത്തകരും ഗവർണ്ണമെന്റുമൊക്കെ പറയുന്ന കാര്യങ്ങൾ സ്വീകരിക്കുകയും അതിൻ പ്രകാരം മുന്നോട്ടു പോവുകയും വേണം. മനുഷ്യൻ പ്രകൃതി എന്ന ചങ്ങല യിലെ വെറുമൊരു കണിക മാത്രമാണ്.തന്റെ എല്ലാ മക്കളെയും സംരക്ഷിക്കേണ്ടത് പ്രകൃതി ആകുന്ന അമ്മയുടെ ഉത്തരവാദിത്തമാണ് .അത്യാഗ്രഹത്തോട് കൂടിയുള്ള അമിതമായ കൈകടത്തലിന് പ്രകൃതി നൽകിയ ശിക്ഷയാണ് സാർസ് വൈറസും കൊറോണയും.ഇനിയും മനുഷ്യർ ഇതു തുടരുകയാണ് യെങ്കിൽ പ്രകൃതി ഇതിനെക്കാൾ മാരകമായ ആയുധവുമായി തന്റെ മക്കൾക്കുവേണ്ടി പോരാടും എന്ന് മറക്കരുത്.

ജോമോൾ.ജെ.ആർ.
8ബി എച്ച് എസ് വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം