ഹൈസ്കൂൾ / സി എൻ എൻ ജി എച്ച് എസ് ചേർപ്പ്

ഹൈസ്കൂൾ

ഹൈസ്കൂൾ ക്ലാസുകളിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി കുട്ടികളുടെ വിവിധ മേഖലകളിലുള്ള വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. നിലവിൽ എസ്.എസ്.എൽ.സി. നൂറ് ശതമാനം വിജയവും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിച്ച വിദ്യാലയങ്ങളിൽ ചേർപ്പ് സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനത്തുമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാനം. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS), ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ തുടങ്ങിയവയിൽ ജില്ലയിൽ മികച്ച വിജയം കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചുവരുന്നുണ്ട്. കായിക രംഗത്തെ ദേശീയതലത്തിലുള്ള നേട്ടങ്ങൾ, കലാരംഗത്തെ നേട്ടങ്ങൾ, സർഗ്ഗാത്മക സാഹിത്യരംഗത്തുള്ള നേട്ടങ്ങൾ, കുട്ടികളുടെ സർഗ്ഗാത്മക പ്രകാശനങ്ങൾ നടത്തുന്നതിനായുള്ള പ്രസിദ്ധീകരണവിഭാഗം തുടങ്ങി നിരവധി സവിശേഷതകൾ ഉള്ളതാണ് ഹൈസ്കൂൾ വിഭാഗം. ഹൈസ്കൂൾ വിഭാഗത്തിന്റെ സവിശേഷതകൾ വിശദമായി താഴെ കൊടുക്കുന്നു.

വിദ്യാലയത്തിലെ നിലവിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ വിവരങ്ങൾ :

ഹൈസ്കൂൾ അദ്ധ്യാപകർ
ദീപ ഇ. എച്ച്.എസ്.ടി. കെമിസ്ട്രി
ദീപ ടീച്ചർ
രമ്യ പി. ആർ. എച്ച്. എസ്. ടി. ബയോളജി
രശ്മി എൻ.ഡി. എച്ച്.എസ്.ടി. മാത്സ്
രശ്മി പി. ആർ. (എച്ച്. എസ്.ടി. മാത്സ്)