ചെട്ടികുളങ്ങര

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലാണ് ചെട്ടികുളങ്ങര എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. കായംകുളം തിരുവല്ല സംസ്ഥാനപാതയ്ക്ക് അരികിലായി തട്ടാരമ്പലം ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ തെക്ക് മാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.  ഓണാട്ടുകര എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ഈ പ്രദേശം ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിന്റെ പേരിൽ പ്രശസ്തമാണ്. കാർഷികവൃത്തിയിൽ ഊന്നിയ സാംസ്കാരിക പാരമ്പര്യമാണ് ഓണാട്ടുകരയുടേത്. കഥകളും പുരാവൃത്തവും നാടോടി വിജ്ഞാനീയവും വിശ്വാസപ്രമാണങ്ങളും ഒക്കെയായി ഇടകലർന്നുകിടക്കുന്ന മഹത്തായ സംസ്കാരമാണ് ചെട്ടികുളങ്ങരയുടേത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ചെട്ടികുളങ്ങര കുംഭ ഭരണി യുനെസ്കോ പൈതൃക പദവിയിൽ ഇടം പിടിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര ദേവിക്ക് (ഭദ്രകാളി സങ്കല്പം) തിരുമുൽക്കാഴ്ചയായി ഓണാട്ടുകര ദേശം ഒന്നാകെ (13 കരക്കാർ )കുംഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ അണിനിരത്തുന്ന കെട്ടുകാഴ്ച ഭക്തിയും വിശ്വാസവും കലാവൈഭവും സമന്വയിക്കുന്ന ഒന്നാണ്. ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം ശിവരാത്രി നാളിൽ തുടങ്ങി 8 ദിവസത്തെ വധാനുഷ്ഠാനത്തോടുകൂടി നടത്തപ്പെടുന്നു.ധാരാളം പൊതുമേഖല സ്ഥാപനങ്ങൾ (പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനാശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, നിരവധി ബാങ്കുകൾ) എന്നിവ ഇവിടെയുണ്ട്.

ചെട്ടികുളങ്ങരയിലെ നാലാമത്തെ കരയായ കൈതവടക്ക് കരയിലാണ് ഞങ്ങളുടെ സ്കൂൾ എച്ച് എസ് ചെട്ടികുളങ്ങര സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര. തിരുവല്ല കായംകുളം

റോഡിൽ മാവേലിക്കരക്കും കായംകുളത്തിനും മധ്യേയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പാരിസ്ഥിതിക തനിമ വിളിച്ചോതുന്ന ധാരാളം വയലുകളും പാടശേഖരങ്ങളും ഈ പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ചെട്ടികുളങ്ങര പഞ്ചായത്ത് ഓഫീസ്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കൃഷിഭവൻ, ചെട്ടികുളങ്ങര
  • വിദ്യാലയങ്ങൾ(എച്ച് എസ് ചെട്ടികുളങ്ങര, എൽ പി സ്കൂളുകൾ, യുപി സ്കൂളുകൾ തുടങ്ങിയവ)
  • ധനകാര്യ സ്ഥാപനങ്ങൾ

ഓണാട്ടുകരയുടെ 13 കരകൾ

  • ഈരേഴ തെക്ക്
  • ഈരേഴ വടക്ക്
  • കൈത തെക്ക്
  • കൈത വടക്ക്
  • കണ്ണമംഗലം തെക്ക്
  • കണ്ണമംഗലം വടക്ക്
  • പേള
  • കടവൂർ
  • ആഞ്ഞിലിപ്ര
  • മറ്റം വടക്ക്
  • മറ്റം തെക്ക്
  • മേനാംപള്ളി
  • നടക്കാവ്

ആരാധനാലയങ്ങൾ

നാനാ ജാതി മതസ്ഥർ സാഹോദര്യത്തോടെ താമസിക്കുന്ന ഒരു സ്ഥലമാണ് ഓണാട്ടുകര. ഇവിടെ നിരവധി ആരാധനാലയങ്ങൾ  ഉണ്ട്. ഓണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ആരാധനാലയമാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം.

പ്രമുഖ വ്യക്തികൾ

  • ടി പി ശ്രീനിവാസൻ I F S

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നയതന്ത്രജ്ഞനാണ് തെറ്റാലിൽ പരമേശ്വരൻ പിള്ള ശ്രീനിവാസൻ എന്ന ടി പി ശ്രീനിവാസൻ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറുമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായും പ്രവർത്തിച്ചിരുന്നു.ഇദ്ദേഹം ഓണാട്ടുകര സ്വദേശിയാണ്.


ചിത്രശാല

{}പ്രമാണം:800px-36011 PANCHALI.jpeg|thumb|[]